കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ കേമനായി മാരുതി വിറ്റാര ബ്രെസ

അടുത്തിടെ പുറത്തിറങ്ങിയ മാരുതി സുസുക്കി വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് 2020 ജൂലൈയിൽ കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ ബെസ്റ്റ് സെല്ലറായി മാറി.

കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ കേമനായി മാരുതി വിറ്റാര ബ്രെസ

ലോക്കഡൗണിന് ശേഷം തുടർച്ചയായ രണ്ടാം മാസമാണ് ബ്രെസ ഈ സ്ഥാനം കരസ്ഥമാക്കുന്നത്. വാഹനത്തിന്റെ 7,807 യൂണിറ്റുകളാണ് ജൂലൈയിൽ മാരുതി സുസുക്കി വിറ്റത്.

കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ കേമനായി മാരുതി വിറ്റാര ബ്രെസ

2019 ജൂലൈയിലെ 5,302 യൂണിറ്റ് വിൽപ്പനയെ അപേക്ഷിച്ച് 2020 ജൂലൈയിൽ വിൽപ്പന 47 ശതമാനം വർധിച്ചു എന്നതാണ് ശ്രദ്ധേയം. അസ്ഥിരമായ വിപണി സാഹചര്യങ്ങൾ കാരണം കാർ നിർമ്മാതാക്കൾക്ക് വിൽപ്പന കുറവാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ഈ കണക്കുകൾ ശ്രദ്ധേയമാണ്.

MOST READ: ഇമേജ് റെക്കഗ്നിഷൻ AI സാങ്കേതികവിദ്യയുമായി സിംഗപ്പൂർ പൊലീസ് സേനയുടെ ഭാഗമായി ഹ്യുണ്ടായി ട്യൂസോൺ

കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ കേമനായി മാരുതി വിറ്റാര ബ്രെസ

2020 ജൂലൈയിൽ 6,734 യൂണിറ്റ് വിൽപ്പനയുമായി ഹ്യുണ്ടായി വെന്യു രണ്ടാം സ്ഥാനത്തെത്തി. 2019 ജൂലൈയിലെ 9,585 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ വെന്യുവിന്റെ വിൽപ്പന 30 ശതമാനം കുറഞ്ഞു.

കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ കേമനായി മാരുതി വിറ്റാര ബ്രെസ

അതേസമയം, ടാറ്റ നെക്സോൺ 4,327 യൂണിറ്റ് വിൽപ്പനയുമായി മൂന്നാം സ്ഥാനത്തെത്തി. ടാറ്റ നെക്സോൺ കോംപാക്ട് എസ്‌യുവി കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 3,344 യൂണിറ്റ് വിൽപ്പനയെ അപേക്ഷിച്ച് വാഹനം 29 ശതമാനം വളർച്ച നേടി.

MOST READ: എതിരാളികളെ പിന്നിലാക്കി ഹെക്‌ടറിന്റെ തേരോട്ടം, നിരത്തിൽ എത്തിച്ചത് 26,242 യൂണിറ്റുകൾ

കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ കേമനായി മാരുതി വിറ്റാര ബ്രെസ

ടാറ്റ നെക്സോൺ, മാരുതി സുസുക്കി വിറ്റാര ബ്രെസ എന്നിവ ഒഴികെ കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ മറ്റെല്ലാ മോഡലുകളുടെയും വിൽപ്പനയിൽ ഗണ്യമായ കുറവുണ്ടായി.

കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ കേമനായി മാരുതി വിറ്റാര ബ്രെസ

സെഗ്മെന്റിലെ ബാക്കി വാഹനങ്ങൾ, അതായത് മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്പോർട്ട്, ഹോണ്ട WR-V എന്നിവ യഥാക്രമം 2,519 യൂണിറ്റ്, 2,438 യൂണിറ്റ്, 733 യൂണിറ്റുകൾ വിറ്റഴിച്ചു.

MOST READ: മെർസിഡീസ്-മേബാക്ക് S 600 പുൾമാൻ ഗാർഡ്; ഇന്ത്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക കാർ ഒന്നു പരിചയപ്പെടാം

കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ കേമനായി മാരുതി വിറ്റാര ബ്രെസ

കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ 2020 ജൂലൈയിൽ 24,558 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നത്. 15,393 യൂണിറ്റുകളുടെ മൊത്തം വിൽപ്പന ലഭിച്ച 2020 ജൂണിനെ അപേക്ഷിച്ച് ജൂലൈയിൽ കാർ വിൽപ്പന ഗണ്യമായി മെച്ചപ്പെട്ടു.

Most Read Articles

Malayalam
English summary
Maruti Vitara Brezza Becomes Best Seller In Compact SUV Segment In 2020 July. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X