കാത്തിരിപ്പ് നീളില്ല; വിറ്റാര ബ്രെസ അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി മാരുതി

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മാരുതിയുടെ ജനപ്രിയ കോമ്പാക്ട് എസ്‌യുവി മോഡലായ ബ്രെസയുടെ പെട്രോള്‍ പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്. ഡല്‍ഹിയില്‍ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിലായിരുന്നു വാഹനത്തിന്റെ അരങ്ങേറ്റം.

കാത്തിരിപ്പ് നീളില്ല; വിറ്റാര ബ്രെസ അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി മാരുതി

വാഹനത്തെ മാരുതി അവതരിപ്പിച്ചെങ്കിലും വിലയോ, എന്ന് വിപണിയില്‍ എത്തിക്കും എന്നത് സംബന്ധിച്ചോ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തെ വിപണിയില്‍ എത്തിക്കുന്ന തിയതി കമ്പനി പുറത്തുവിട്ടു.

കാത്തിരിപ്പ് നീളില്ല; വിറ്റാര ബ്രെസ അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി മാരുതി

ഫെബ്രുവരി 15 -ന് വാഹനത്തെ വില്‍പ്പനയ്ക്കായി എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വാഹനത്തിന്റെ പുറംമോടിയില്‍ വരുത്തിയിരിക്കുന്നതിനേക്കാള്‍ വലിയ മാറ്റമാണ് എഞ്ചിനില്‍ ഉണ്ടായിരിക്കുന്നത്. 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മാറ്റി 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ ബ്രെസയ്ക്ക് കമ്പനി നല്‍കിയിരിക്കുന്നത്.

കാത്തിരിപ്പ് നീളില്ല; വിറ്റാര ബ്രെസ അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി മാരുതി

മാരുതിയുടെ സെഡാന്‍ മോഡലായ സിയാസ്, എംപിവി എര്‍ട്ടിഗ, പ്രീമിയം എംപിവി XL6 എന്നീ വാഹനങ്ങള്‍ക്ക് കരുത്തേകുന്നതും ഇതേ എന്‍ജിന്‍ തന്നെയാണ്. 2020 ഏപ്രില്‍ ഒന്നോടെ ഡീസല്‍ മോഡലുകളെ പിന്‍വലിക്കാനുള്ള മാരുതിയുടെ പദ്ധതിയുടെ ഭാഗമായാണ് ബ്രെസയുടെ ഡീസല്‍ മോഡലിനെ പിന്‍വലിക്കുന്നത്.

കാത്തിരിപ്പ് നീളില്ല; വിറ്റാര ബ്രെസ അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി മാരുതി

1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിന്‍ 105 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സും പുതിയ പതിപ്പില്‍ ലഭ്യമാണ്. ഹ്യുണ്ടായി വെന്യു, ഫോര്‍ട് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV300 എന്നിവരാണ് വാഹനത്തിന്റെ വിപണിയിലെ എതിരാളികള്‍.

കാത്തിരിപ്പ് നീളില്ല; വിറ്റാര ബ്രെസ അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി മാരുതി

ഹൈബ്രിഡ് സംവിധാനം ഓട്ടോമാറ്റിക് പതിപ്പില്‍ ലഭ്യമാകുമെന്നാണ് സൂചന. മെക്കാനിക്കല്‍ ഫീച്ചേഴ്‌സുകളില്‍ മാറ്റം വരുത്തിയതുപോലെ ഡിസൈനിലും ചെറിയ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രോം ആവരണത്തോടുകൂടിയ ഗ്രില്‍, L- ഡിസൈനിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുതുക്കിയ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ്, ഫോഗ്‌ലാമ്പ് എന്നിവയാണ് മുന്‍വശത്തെ മാറ്റങ്ങള്‍.

കാത്തിരിപ്പ് നീളില്ല; വിറ്റാര ബ്രെസ അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി മാരുതി

വശങ്ങളില്‍ നിന്നു നോക്കുമ്പോള്‍ ഏറ്റവും പുതിയ അലോയി വീലുകളാണ് ശ്രദ്ധേയ മാറ്റം. മെഷീന്‍ കട്ട് ഡ്യുവല്‍ ടോണ്‍ അലോയി വീലുകളും, വീല്‍ ആര്‍ച്ചുകളും, ക്ലാഡിങ്ങും, ബ്ലാക്ക് B -പില്ലര്‍, ബോഡി കളറില്‍നിന്ന് മാറിയുള്ള മിറര്‍ എന്നിവയൊക്കെയാണ് വശക്കാഴ്ചയിലെ പുതുമകള്‍.

കാത്തിരിപ്പ് നീളില്ല; വിറ്റാര ബ്രെസ അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി മാരുതി

പിന്നിലേക്ക് നോക്കുമ്പോള്‍ ടെയില്‍ ലാമ്പില്‍ പുനര്‍നിര്‍മ്മിച്ച എല്‍ഇഡി ഇന്‍സേര്‍ട്ട് ഒഴികെ ഡിസൈനില്‍ കാര്യമായ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. വാഹനത്തിന്റെ അകത്തളങ്ങളിലും കാര്യമായ മാറ്റങ്ങള്‍ ഇല്ല എന്നുവേണം പറയാന്‍.

കാത്തിരിപ്പ് നീളില്ല; വിറ്റാര ബ്രെസ അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി മാരുതി

സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ റിട്രാക്ടിങ്ങ് റിയര്‍വ്യൂ മിറര്‍, ഓട്ടോ ഡിമ്മിങ്ങ്, ആന്റി ഗ്ലെയര്‍ ഗ്ലാസ്, ഗിയര്‍ ഷിഫ്റ്റ് ഇന്റിക്കേറ്റര്‍ എന്നിവ അകത്തളത്തിലെ പുതുമകളാണ്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ MID -ക്കായി ഡിജിറ്റല്‍ ഡിസ്പ്ലേയും ഉണ്ട്. ഉയര്‍ന്ന rpm കാണിക്കുന്നതിന് ടാക്കോമീറ്ററും കമ്പനി നവീകരിച്ചിട്ടുണ്ട്.

കാത്തിരിപ്പ് നീളില്ല; വിറ്റാര ബ്രെസ അവതരിപ്പിക്കുന്ന തിയതി വെളിപ്പെടുത്തി മാരുതി

സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവയും വാഹനത്തില്‍ ഇടംപിടിക്കും. പുതിയ മൂന്ന് നിറങ്ങളിലും വാഹനം വിപണയില്‍ എത്തിയേക്കുമെന്ന് സൂചനകളുണ്ട്. വിപണിയില്‍ എത്തുമ്പോള്‍ മാത്രമേ പുതിയ പതിപ്പിന്റെ വില സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവുകയുള്ളു.

Most Read Articles

Malayalam
English summary
Maruti Suzuki is all set to launch the Vitara Brezza facelift model in India on February 15. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X