മാരുതി സുസുക്കി വിറ്റാര ബ്രെസ ഏഴ് മോഡലുകളിൽ എത്തും

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസക്കി തങ്ങളുടെ നിരയിലെ കോംപാക്‌ട് എ‌സ്‌യുവിയായ വിറ്റാര ബ്രെസയുടെ 2020 ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചു.

മാരുതി സുസുക്കി വിറ്റാര ബ്രെസ ഏഴ് മോഡലുകളിൽ എത്തും

വരും ദിവസങ്ങളിൽ മാരുതി വിപണിയിൽ എത്തിക്കാനിരിക്കുന്ന നവീകരിച്ച പുത്തൻ 2020 ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ എത്തുന്നതിനു മുന്നോടിയായി വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. മാരുതി ബ്രെസ പെട്രോളിനായുള്ള ബുക്കിംഗ് വരും ദിവസങ്ങളിൽ 11,000 രൂപക്ക് ആരംഭിക്കുമെന്ന് പുറത്തുവന്ന രേഖകൾ സ്ഥിരീകരിക്കുന്നു.

മാരുതി സുസുക്കി വിറ്റാര ബ്രെസ ഏഴ് മോഡലുകളിൽ എത്തും

നാല് മോഡലുകളിലും രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളിലുമായി ബിഎസ്-VI കംപ്ലയിന്റ് പെട്രോൾ എഞ്ചിനുമായി 2020 ബ്രെസയെ മാരുതി വിപണിയിൽ അവതരിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലിനും ഓട്ടോമാറ്റിക് ഗിയർബോക്‌സിനും ഇടയിൽ ഉപഭോക്താക്കൾക്ക് വാഹനം തെരഞ്ഞെടുക്കാനാകും.

മാരുതി സുസുക്കി വിറ്റാര ബ്രെസ ഏഴ് മോഡലുകളിൽ എത്തും

മോഡൽ ഓപ്ഷനുകളിൽ, മാരുതി ബ്രെസക്ക് LXi, VXi, ZXi, ZXi +, VXi AT, ZXi AT, ZXi + AT എന്നിങ്ങനെ ഏഴ് പതിപ്പുകൾ ഉണ്ടാകും. എന്നാൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് മോഡലിന് എൻട്രി ലെവൽ LXi പതിപ്പ് ലഭിക്കില്ല എന്നത് എടുത്ത് പറയേണ്ടതാണ്.

മാരുതി സുസുക്കി വിറ്റാര ബ്രെസ ഏഴ് മോഡലുകളിൽ എത്തും

കളർ ഓപ്ഷനുകളിൽ മെറ്റാലിക് സിംഗിൾ-ടോൺ, ഡ്യുവൽ ടോൺ നിറങ്ങളും ഇടംപിടിക്കുന്നു. പേൾ ആർട്ടിക് വൈൽ, പ്രീമിയം സിൽവർ, ഗ്രാനൈറ്റ് ഗ്രേ, ആറ്റം ഓറഞ്ച്, ടോർഖ് ബ്ലൂ, സിസ്ലിംഗ് റെഡ് എന്നിവ മെറ്റാലിക് ഓപ്ഷനുകളിൽ ഉൾപ്പെടും.

മാരുതി സുസുക്കി വിറ്റാര ബ്രെസ ഏഴ് മോഡലുകളിൽ എത്തും

റെഡ് വിത്ത് ബ്ലാക്ക്, ഗ്രേ വിത്ത് ഓറഞ്ച്, ബ്ലൂ വിത്ത് ബ്ലാക്ക് എന്നിവ ഡ്യുവൽ ടോൺ ഓപ്ഷനുകളിലും ഇടംപിടിക്കുന്നു. വാഹനത്തിനായുള്ള പ്രാരംഭ കാത്തിരിപ്പ് കാലയളവ് ആറ് മുതൽ എട്ട് ആഴ്‌ച വരെയാകുമെന്ന് മാരുതി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

മാരുതി സുസുക്കി വിറ്റാര ബ്രെസ ഏഴ് മോഡലുകളിൽ എത്തും

എന്നിരുന്നാലും വിപണി ആവശ്യകതയെയും തെരഞ്ഞെടുത്ത വകഭേദത്തെയും ആശ്രയിച്ച് ഇതിൽ വ്യത്യാസം ഉണ്ടായേക്കാം.

മാരുതി സുസുക്കി വിറ്റാര ബ്രെസ ഏഴ് മോഡലുകളിൽ എത്തും

ബ്രെസയുടെ സവിശേഷതകളെക്കുറിച്ച് പറയുമ്പോൾ 1.5 ലിറ്റർ ബിഎസ്-VI കംപ്ലയിന്റ് കെ-സീരീസ് പെട്രോൾ എഞ്ചിനാകും വാഹനത്തിന് കരുത്തേകുക. ഇത് 104 bhp കരുത്തും പരമാവധി 138 Nm torque ഉം ഉത്പാദിപ്പിക്കും. മാനുവൽ പതിപ്പിന് 17.03 കിലോമീറ്റർ ഇന്ധനക്ഷമത ലഭിക്കുമ്പോൾ സ്മാർട്ട് ഹൈബ്രിഡ് ടെക്കിനൊപ്പം ഓട്ടോമാറ്റിക് ഗിയർബോക്‌സിന് 18.76 ഇന്ധനക്ഷമതയും ലഭിക്കും.

മാരുതി സുസുക്കി വിറ്റാര ബ്രെസ ഏഴ് മോഡലുകളിൽ എത്തും

2016 ൽ വിപണിയിൽ എത്തിയ മാരുതിയുടെ കോംപാക്‌ട് എസ്‌യുവിയായ വിറ്റാര ബ്രെസ സബ് 4 മീറ്റർ എസ്‌യുവി വിപണിയിൽ ആധിപത്യം പുലർത്തി. പിന്നീട് ശക്തനായ എതിരാളിയായി ഹ്യുണ്ടായി വെന്യു ആദ്യ മാസങ്ങളിൽ വെല്ലുവിളി ഉയർത്തിയെങ്കിലും പിന്നീട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

മാരുതി സുസുക്കി വിറ്റാര ബ്രെസ ഏഴ് മോഡലുകളിൽ എത്തും

വിപണിയിൽ എത്തി മാരുതിയുടെ ഷോറൂമുകളിൽ നിന്ന് അഞ്ച് ലക്ഷത്തിലധികം ബ്രെസകൾ വിറ്റഴിക്കപ്പെട്ടു. ഈ നാഴികക്കല്ല് പിന്നിടുന്ന സെഗ്‌മെന്റിലെ ആദ്യ വാഹനമാണ് ബ്രെസ.

Source: Rushlane

Most Read Articles

Malayalam
English summary
maruti vitara brezza to be launched in seven variants details. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X