മാരുതി വാഗണ്‍ ആര്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വാഗണ്‍ ആര്‍ ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി. 2020 ഓട്ടോ എക്‌സ്‌പോയില്‍ വാഹനത്തെ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു.

മാരുതി വാഗണ്‍ ആര്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

91വീല്‍സ് എന്നൊരു ഒണ്‍ലൈന്‍ പോര്‍ട്ടലാണ് പുതിയ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ നിരത്തില്‍ ഇലക്ട്രിക്ക് വാഗണ്‍ ആര്‍ നേരത്തെയും പരീക്ഷണ ഓട്ടം നടത്തിയിരുന്നെങ്കിലും ഇത് ആദ്യമായാണ് അകത്തളത്തിലെ ചിത്രങ്ങള്‍ പുറത്തുവരുന്നത്.

മാരുതി വാഗണ്‍ ആര്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ചിത്രത്തില്‍ ആദ്യം തന്നെ ശ്രദ്ധയില്‍പ്പെടുന്നത് നടുവിലെ വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തന്നെയാണ്. അതിന് താഴെയായി ഗിയര്‍ലിവറും, അതിന് താഴെ B, D എന്ന് എഴുതിയിരിക്കുന്നതും കാണാം. ഇത് ഇലക്ട്രിക്ക് കാറിലെ ഡ്രൈവ് മോഡുകള്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മാരുതി വാഗണ്‍ ആര്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അതേസമയം ഡഷ്‌ബോര്‍ഡിന്റെ ബാക്കി ഭാഗങ്ങളെല്ലാം പൊതിഞ്ഞിരിക്കുന്നതായി ചിത്രങ്ങളില്‍ കാണാം. സെന്റര്‍ കണ്‍സോളിന്റെ വശങ്ങളിലായി വെര്‍ട്ടിക്കള്‍ ആകൃതിയിലുള്ള എസി വെന്റുകളും, ഡാഷ്‌ബോര്‍ഡിന്റെ അവസാനം ഇരുവശങ്ങളിലും വൃത്താകൃയിലുള്ള എസി വെന്റുകളും കാണാന്‍ സാധിക്കും.

മാരുതി വാഗണ്‍ ആര്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സില്‍വര്‍ കളുകള്‍കൊണ്ട് അത് മനോഹരമാക്കിയിരിക്കുന്നതും കാണാം. അതിനെല്ലാം താഴെയായി ക്ലൈമറ്റ് കണ്‍ട്രോള്‍ സ്വിച്ചുകളും കാണാന്‍ സാധിക്കും. അകത്തളത്തിന് പുറമേ, മുന്നിലെയും ചില സവിശേഷതകള്‍ ചിത്രങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും.

മാരുതി വാഗണ്‍ ആര്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇഗ്നീസില്‍ നിന്ന് കടമെടുത്ത അലോയി വീലുകളാണ് പുതിയ ഇലക്ട്രിക്ക് വാഗണ്‍ ആറിനും ലഭിക്കുക. അതേസമയം ബാക്കി ഭാഗങ്ങളെല്ലാം കവര്‍ ചെയ്തിരിക്കുന്നതായിട്ടാണ് വീഡിയോയില്‍ കാണുന്നത്. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനോട് സമാനമായിരിക്കും ഇലക്ട്രിക്ക് പതിപ്പുമെന്നാണ് റിപ്പോര്‍ട്ട്.

ഇപ്പോള്‍ ഉള്ള മോഡലില്‍ കണ്ടിരിക്കുന്ന ഡിസൈന്‍ തന്നെയാണ് പിന്നിലെ ടെയില്‍ ലാമ്പിനും ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏകദേശം 50 തവണയോളം വാഹനം പരീക്ഷണ ഓട്ടം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

മാരുതി വാഗണ്‍ ആര്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അതേസമയം ഇലക്ട്രിക്ക് വാഗണ്‍ ആറിന്റെ കൃത്യമായ സവിശേഷതകള്‍ മാരുതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ബാറ്ററി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഒറ്റചാര്‍ജില്‍ ഏകദേശം 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മാരുതി വാഗണ്‍ ആര്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സ്റ്റാന്‍ഡേര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതിക വിദ്യയും കാറിനൊപ്പം ലഭിക്കും. ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വിലയിലാകും വാഹനത്തെ കമ്പനി വിപണയില്‍ എത്തിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാരുതി വാഗണ്‍ ആര്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അതേസമയം ഓട്ടോ എക്‌സ്‌പോയില്‍ ഒരു പുതിയ വാഹനത്തിന്റെ കണ്‍സെപ്റ്റ് പതിപ്പിനെയും മാരുതി അവതരിപ്പിച്ചേക്കും. അതിന്റെ ഭാഗമായി ഒരു പുതിയ കാറിന്റെ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്ന പേറ്റന്റ് ഫയലിംഗ് ഇന്റര്‍നെറ്റിലൂടെ അടുത്തിടെ പുറത്തുവന്നിരുന്നു.

മാരുതി വാഗണ്‍ ആര്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഫ്യൂച്ചുറോ-ഇ എന്നാണ് മാരുതിയുടെ പുതിയ കണ്‍സെപ്റ്റിന് കമ്പനി നല്‍കിയിരിക്കുന്ന പേര്. 2018 ഓട്ടോ എക്സ്പോയില്‍ ഫ്യൂച്ചര്‍-എസ് എന്ന പേരു നല്‍കി മാരുതി സുസുക്കി ഒരു മിനി ഹാച്ച്ബാക്ക് ക്രോസ്ഓവര്‍ ആശയം പുറത്തിറക്കിയിരുന്നു. ഒടുവില്‍ അത് മാരുതി എസ്-പ്രെസ്സോയിലേക്ക് പരിണമിക്കുകയും ചെയ്തിരുന്നു.

മാരുതി വാഗണ്‍ ആര്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഫ്യൂച്ചറോ-ഇ എന്ന പേര് ഫ്യൂച്ചര്‍-എസ് എന്നതിന് സമാനമാണ്, എന്നതിനാല്‍ ഇത് എസ്-പ്രെസ്സോയുടെ ഒരു ഇലക്ട്രിക്ക് വകഭേദമാണെന്ന തരത്തിലും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുതിയ ഇലക്ട്രിക്ക് കാറുകളില്‍ 'ഇ' ടാഗ് ഉള്‍പ്പെടുത്തുന്നതാണ് ഇതുമൊരു ഇലക്ട്രിക്ക് വാഹനമാണെന്ന് സൂചന നല്‍കാന്‍ കാരണമായിരിക്കുന്നത്.

Most Read Articles

Malayalam
English summary
New Maruti WagonR electric interiors spied. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X