Just In
- 9 hrs ago
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- 16 hrs ago
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- 21 hrs ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 1 day ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Don't Miss
- Lifestyle
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന രാശിക്കാര്‍
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Movies
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പരീക്ഷണയോട്ടം നടത്തി മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്; സ്പൈ ചിത്രങ്ങള്‍
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി, ഇന്ത്യന്‍ വിപണിയില്‍ പുതിയ കാറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ബ്രാന്‍ഡ് അടുത്തിടെ കുറച്ച് പുതിയ പേരുകള്‍ വ്യാപാരമുദ്ര നല്‍കുകയും ചെയ്തു.

ഇത് കമ്പനിയുടെ ലൈനപ്പ് വിപുലീകരിക്കാനുള്ള പദ്ധതികളെ സ്ഥിരീകരിക്കുന്നു. വാഗണ്‍ആര്‍ ഇവിയില്‍ തുടങ്ങി ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനും മാരുതിക്ക് പദ്ധതിയുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ആവശ്യം വര്‍ദ്ധിച്ചതിനാല്‍ മാരുതി തങ്ങളുടെ ആദ്യത്തെ സമ്പൂര്‍ണ്ണ ഇലക്ട്രിക് മോഡല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

നിലവില്‍ രാജ്യത്ത് വില്‍പ്പനയ്ക്കെത്തുന്ന വാഗണ്‍ ആര് ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പായിരിക്കും ബ്രാന്‍ഡില്‍ നിന്നും ആദ്യം ഇലക്ട്രിക് പരിവേഷത്തില്‍ വിപണിയില്‍ എത്തുക. അധികം വൈകാതെ തന്നെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ പരീക്ഷണ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഗാഡിവാഡിയാണ് പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പൂര്‍ണമായും മൂടിക്കെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം.

ORVM- കളില്‍ സ്ഥാപിച്ചിരിക്കുന്ന ടേണ്‍-ഇന്‍ഡിക്കേറ്ററുകള്‍ക്ക് ഒപ്പം 14 ഇഞ്ച് അലോയ് വീലുകളും പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തില്‍ കാണാം. ഹാച്ച്ബാക്കിന്റെ പരീക്ഷണ ഘട്ടത്തിന് മുമ്പ്, മാരുതി സുസുക്കി കഴിഞ്ഞ വര്‍ഷം രാജ്യത്ത് 50 ജെഡിഎം-സ്പെക്ക് പ്രോട്ടോടൈപ്പുകളും അവതരിപ്പിച്ചിരുന്നു.

ഇത് വിവിധ സാഹചര്യങ്ങളില്‍ വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, തുടക്കത്തില്‍ വാണിജ്യപരമായ ഉപയോഗത്തിനും ഫ്ലീറ്റ് മാനേജ്മെന്റിനുമായി ഇലക്ട്രിക് ഹാച്ച്ബാക്ക് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഇവരില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാകും വ്യക്തിഗത ഉപയോഗത്തിനായി ഉത്പ്പന്നം പുറത്തിറക്കുക. വാഗണ്‍ആര്‍ ഇലക്ട്രിക് അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഡിസൈന്‍ സൂചകങ്ങളില്‍ ഭൂരിഭാഗവും അതിന്റെ മൂന്നാം തലമുറ ഗ്യാസോലിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മോഡലില്‍ നിന്ന് കടമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നിരുന്നാലും, ഇലക്ട്രിക്ക് മോഡലിനെ വ്യത്യസ്തമാക്കുന്ന കുറച്ച് മാറ്റങ്ങള്‍ വാഹനത്തില്‍ പ്രതീക്ഷിക്കാം. സ്പ്ലിറ്റ് ഹെഡ്ലാമ്പ്, ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, ഹെഡ്ലാമ്പുകള്‍ക്ക് താഴെയായി ഫോഗ് ലാമ്പുകളും ഇടംപിടിക്കും. പുതുക്കിയ ഗ്രില്ലും മുന്‍വശത്തെ സവിശേഷതയാകും.

അകത്ത്, സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ കണ്ടിരിക്കുന്ന ഫീച്ചറുകളും സവിശേഷതകളും പ്രതീക്ഷിക്കാം. ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്പ്ലേ കണക്റ്റിവിറ്റിയുള്ള ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, പുതിയ സ്റ്റിയറിംഗ് വീല്‍, ക്ലൈമറ്റ് കണ്ട്രോള്, ഡ്യുവല്‍-ടോണ്‍ ഇന്റീരിയര്‍ തീം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പവര്‍ട്രെയിനിന്റെ സവിശേഷതകളും ശ്രേണിയും പ്രകടനവും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിപണിയില്‍ എത്തിയാല്‍ ടാറ്റ ടിഗോര്‍ ഇവി, വരാനിരിക്കുന്ന മഹീന്ദ്ര eKUV100 മോഡലുകള്‍ക്കെതിരെ മത്സരിക്കും.