വാഗൺആർ XL5 ഇലക്‌ട്രിക്കിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്, അടുത്ത വർഷം ആദ്യം വിപണിയിൽ എത്തിയേക്കും

ആഗോള വാഹന വിപണിയെ പിന്തുടർന്ന് ഇന്ത്യയും ഇലക്ട്രിക് മോഡലുകളിലേക്ക് പരിവർത്തനം ചെയ്‌തുകൊണ്ടിരിക്കുകയാണ്. പ്രാരംഭഘട്ടമായതിനാൽ വേണ്ടത്ര ഉപഭോക്താക്കൾ ആഭ്യന്തര തലത്തിൽ ഉണ്ടാകുന്നില്ലെങ്കിലും സമീപ ഭാവിയിൽ ട്രെൻഡ് മാറിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാഗൺആർ XL5 ഇലക്‌ട്രിക്കിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്, അടുത്ത വർഷം ആദ്യം വിപണിയിൽ എത്തിയേക്കും

നിലവിൽ ടാറ്റയും മഹീന്ദ്രയും ഹ്യുണ്ടായിയുമെല്ലാം ഇലക്ട്രിക്കിലേക്ക് ചുവടുവെച്ചു കഴിഞ്ഞു. അതിനാൽ തന്നെ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയും ഇലക്ട്രിക് മോഡലുകളെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

വാഗൺആർ XL5 ഇലക്‌ട്രിക്കിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്, അടുത്ത വർഷം ആദ്യം വിപണിയിൽ എത്തിയേക്കും

ടോൾബോയ് ഹാച്ച്ബാക്കായ വാഗൺആറിന്റെ ഇലക്ട്രിക് വേരിയന്റാകും കമ്പനിയുടെ നിരയിൽ ഇടംപിടിക്കുന്ന ആദ്യ ഇവി. ടാറ്റ നെക്‌സോൺ ഇവി, എംജി EZ ഇവി, ഹ്യുണ്ടായി കോന എന്നീ മൂന്ന് ഇവികൾ മാത്രമാണ് ഇപ്പോൾ ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിലെ സാന്നിധ്യം.

MOST READ: കൊവിഡ് പോരാട്ടത്തില്‍ പങ്കാളിയായി സിയറ്റ്; പുതിയ ഫെയ്‌സ് മാസ്‌ക് വിപണിയില്‍

വാഗൺആർ XL5 ഇലക്‌ട്രിക്കിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്, അടുത്ത വർഷം ആദ്യം വിപണിയിൽ എത്തിയേക്കും

നെക്സോൺ ഇവിയുടെ നേരിട്ടുള്ള എതിരാളിയായി മഹീന്ദ്ര ഉടൻ തന്നെ XUV300 ഇലക്ട്രിക് അവതരിപ്പിക്കും. വൈവിധ്യമാർന്ന സി‌എൻ‌ജി ഉൽ‌പ്പന്നങ്ങളുമായി പരിസ്ഥിതി സൗഹൃദ വ്യാപാര തന്ത്രത്തിന്റെ പുതിയ ഘട്ടത്തിലേക്ക് മാരുതി സുസുക്കി ഇതിനകം തന്നെ കടന്നിട്ടുണ്ട്.

വാഗൺആർ XL5 ഇലക്‌ട്രിക്കിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്, അടുത്ത വർഷം ആദ്യം വിപണിയിൽ എത്തിയേക്കും

കൂടാതെ ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതിനു മുമ്പായി കമ്പനി അതിന്റെ മുഴുവൻ ഡീസൽ നിരയും ഉപേക്ഷിച്ചു എന്നത് ശ്രദ്ധേയമാണ്.

MOST READ: റേഞ്ച് റോവർ ഇവോക്ക്, ഡിസ്കവറി സ്പോർട്ട് എസ്‌യുവികളുടെ ഡെലിവറി ആരംഭിച്ച് ലാൻഡ് റോവർ ഇന്ത്യ

വാഗൺആർ XL5 ഇലക്‌ട്രിക്കിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്, അടുത്ത വർഷം ആദ്യം വിപണിയിൽ എത്തിയേക്കും

മുമ്പ് ഡീസൽ ഫോർമാറ്റുകളിൽ മാത്രം ലഭ്യമായിരുന്ന വിറ്റാര ബ്രെസ, എസ്-ക്രോസ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് നിലവിൽ 1.5 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിനും മാരുതി ലഭ്യമാക്കി. വരാനിരിക്കുന്ന ഇവി പഴയ വാഗൺആറും അതിന്റെ സ്റ്റിംഗ്രേ പതിപ്പും പോലെ പ്രീമിയം XL5 ലൈനിനെ അടിസ്ഥാനമാക്കിയുള്ളതാണ്

വാഗൺആർ XL5 ഇലക്‌ട്രിക്കിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്, അടുത്ത വർഷം ആദ്യം വിപണിയിൽ എത്തിയേക്കും

ഇപ്പോൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇലക്ട്രിക് മോഡലിന്റെ പരീക്ഷണയോട്ടത്തിലാണ് കമ്പനി. അതിന്റെ പുതിയ ചിത്രങ്ങൾ റഷ്‌ലൈൻ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. ഈ പ്രോട്ടോടൈപ്പുകൾ അന്തിമ ഉത്‌പാദന അവതാരവുമായി വളരെ അടുത്തുനിൽക്കുന്നുവെന്ന് തോന്നുന്നു.

MOST READ: ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ സ്വിഫ്റ്റ് AMT അവതരിപ്പിച്ച് പീറ്റ്സ് ഓട്ടോമോട്ടീവ്

വാഗൺആർ XL5 ഇലക്‌ട്രിക്കിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്, അടുത്ത വർഷം ആദ്യം വിപണിയിൽ എത്തിയേക്കും

സ്റ്റാൻഡേർഡ് വാഗൺആറിൽ നിന്നും വ്യത്യസ്തമായി XL5 ഇലക്ട്രിക്കിന് ഒരു സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം, മുൻ ബമ്പറിൽ വീതി കുറഞ്ഞ എയർ ഡാം, ഇരുവശത്തും ഫോഗ് ലാമ്പുകൾ, ചെറിയ ഗ്രില്ല്, പിന്നിൽ ചില ചെറിയ മാറ്റങ്ങൾ എന്നിവ മാരുതി അവതരിപ്പിക്കും.

വാഗൺആർ XL5 ഇലക്‌ട്രിക്കിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്, അടുത്ത വർഷം ആദ്യം വിപണിയിൽ എത്തിയേക്കും

മൊത്തത്തിലുള്ള രൂപഭാവം വാഗൺആറിന് സമാനമാണെങ്കിലും XL5 ഇവിക്ക് മാരുതി ഇഗ്നിസിന്റെ അതേ 15 ഇഞ്ച് അലോയ് വീലുകളാണ് ഒരുക്കിയിരിക്കുന്നത്. പുത്തൻ ഇവി ബ്രാൻഡിന്റെ പ്രീമിയം നെക്സ ഡീലർഷിപ്പുകൾ വഴി മാത്രമായിരിക്കും വിൽപ്പനയ്ക്ക് എത്തുക.

Most Read Articles

Malayalam
English summary
Maruti WagonR XL5 EV Spied. Read in Malayalam
Story first published: Wednesday, July 8, 2020, 10:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X