മാരുതി XL5 -ന്റെ പരീക്ഷണയോട്ടം വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി

മാരുതി സുസുക്കി ഇന്ത്യൻ വിപണിയിലെ പ്രശസ്തമായ വാഗൺആർ ഹാച്ച്ബാക്കിന്റെ പ്രീമിയം പതിപ്പായ മാരുതി XL5 പുറത്തിറക്കാനുള്ള പ്രവർത്തനങ്ങളിലാണ്. ഇന്ത്യൻ റോഡുകളിൽ കാർ നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മാരുതി XL5 -ന്റെ പരീക്ഷണയോട്ടം വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി

കാർആൻഡ്‌ബൈക്ക് ക്ലിക്കുചെയ്‌ത XL5 -ന്റെ ഏറ്റവും പുതിയ ചില സ്പൈ ചിത്രങ്ങൾ‌ ഇൻറർ‌നെറ്റിൽ‌ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.

മാരുതി XL5 -ന്റെ പരീക്ഷണയോട്ടം വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി

ഗുരുഗ്രാമിലാണ് കാർ കണ്ടെത്തിയത്. പുതിയ ഫോട്ടോകൾ XL5 -ന്റെ കനത്ത രീതിയിൽ മറച്ചിരിക്കുന്ന പരീക്ഷണ വാഹനം വെളിപ്പെടുത്തുന്നു. എന്നാൽ ഇതിൽ നിന്ന് മാരുതി സുസുക്കി കാറിന് അൽപ്പം കൂടെ ഒതുങ്ങിയ ഘടന നൽകിയെന്ന് പറയാൻ കഴിയും.

MOST READ: ബിഎസ് VI TUV300-യുടെ അരങ്ങേറ്റം ജൂലൈയില്‍; സ്ഥിരീകരിക്കാതെ മഹീന്ദ്ര

മാരുതി XL5 -ന്റെ പരീക്ഷണയോട്ടം വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി

കാറിന് ഒരു സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണവും, മുൻ ബമ്പറിൽ വീതി കുറഞ്ഞ എയർ ഡാം, ഇരുവശത്തും ഫോഗ് ലാമ്പുകൾ, ഒരു നേർത്ത ഗ്രില്ല്, പിന്നിൽ ചില ചെറിയ മാറ്റങ്ങൾ എന്നിവ വാഗൺആറിനേക്കാൾ അല്പം വ്യത്യസ്തമായി കാണപ്പെടുന്നു.

മാരുതി XL5 -ന്റെ പരീക്ഷണയോട്ടം വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി

മൊത്തത്തിലുള്ള രൂപഭാവം വാഗൺആറിന് സമാനമാണെങ്കിലും, XL5 -ന് 15 ഇഞ്ച് അലോയി വീലുകളും ലഭിക്കുന്നു.

MOST READ: തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി റെനോ

മാരുതി XL5 -ന്റെ പരീക്ഷണയോട്ടം വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി

അകത്ത്, മുമ്പത്തെ സ്പൈ ചിത്രങ്ങളിൽ നിന്ന് നോക്കിയാൽ, മാരുതി സുസുക്കി XL5 -ന് സ്റ്റാൻഡേർഡ് വാഗൺആറിൽ കാണുന്നതുപോലെ സമാനമായ ക്യാബിൻ ഡിസൈനും ഘടനയും അവതരിപ്പിക്കും.

മാരുതി XL5 -ന്റെ പരീക്ഷണയോട്ടം വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി

ക്ലൈമറ്റ് കൺട്രോൾഡ് എസി യൂണിറ്റ്, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാവും XL5 -ലെ ചില സവിശേഷതകൾ.

MOST READ: 30,000 ബുക്കിംഗുകൾ പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ, ഡീസൽ മോഡലിന് ആവശ്യക്കാർ ഏറെ

മാരുതി XL5 -ന്റെ പരീക്ഷണയോട്ടം വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി

എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിൽ, പുതിയ മാരുതി XL5 -ന് ബിഎസ് VI കംപ്ലയിന്റ് 1.2 ലിറ്റർ K12B പെട്രോൾ യൂണിറ്റാണ് മാരുതി നൽകുന്നത്. വാഗൺആറിനും ഇതേ എഞ്തിൻ ശക്തി നൽകുന്നു.

മാരുതി XL5 -ന്റെ പരീക്ഷണയോട്ടം വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി

82 bhp കരുത്തും, 114 Nm torque എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. ഓപ്‌ഷണൽ AGS ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സിനൊപ്പം അതേ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി എഞ്ചിൻ ജോടിയാകും.

MOST READ: ക്ലച്ച് പെഡലുകൾക്ക് വിരാമം; ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ അവതരിപ്പിച്ച് ഹ്യുണ്ടായി വെന്യു

മാരുതി XL5 -ന്റെ പരീക്ഷണയോട്ടം വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി

മാരുതി XL5 ബ്രാൻഡിന്റെ പ്രീമിയം നെക്സ ഡീലർഷിപ്പുകൾ വഴി മാത്രമായിരിക്കും വിൽപ്പനയ്ക്ക് എത്തുന്നത്. നെക്‌സ പ്രീമിയം ഡിവിഷനിൽ എൻട്രി ലെവൽ മോഡലായി കാർ വിൽക്കും. ഇത് കൂടാതെ ഇഗ്നിസ്, ബലേനോ, എസ്-ക്രോസ്, XL6 മോഡലുകളാണ് നെക്സ വഴി വിൽപ്പനയ്ക്ക് എത്തുന്ന മറ്റ് മോഡലുകൾ.

Most Read Articles

Malayalam
English summary
Maruti XL5 Again Spotted Testing In Indian Roads. Read in Malayalam.
Story first published: Saturday, July 4, 2020, 14:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X