ഉടൻ വിപണിയിൽ എത്താനൊരുങ്ങി മസെരാട്ടിയുടെ ആദ്യ ഹൈബ്രിഡ് കാർ

2018 ജൂണിലാണ് 2022 ഓടെ നാല് പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) മോഡലുകൾ പുറത്തിറക്കുമെന്ന് മസെരാട്ടി പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം തങ്ങളുടെ ലൈനപ്പിലെ ആദ്യത്തെ വൈദ്യുതീകരിച്ച മോഡൽ മസെരാട്ടി ഗിബ്ലി ഹൈബ്രിഡ് ആയിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിരുന്നു.

ഉടൻ വിപണിയിൽ എത്താനൊരുങ്ങി മസെരാട്ടിയുടെ ആദ്യ ഹൈബ്രിഡ് കാർ

2020 -ൽ തങ്ങളുടെ അടുത്ത പുതിയ ലോഞ്ച് ഗിബ്ലി ഹൈബ്രിഡ് ആയിരിക്കുമെന്ന് കാർ നിർമ്മാതാക്കൾ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. വാഹനം ഉടൻ തന്നെ പുറത്തിറക്കാനുള്ള ഉദ്ദേശ്യം ട്വിറ്ററിലും കമ്പനി പ്രകടിപ്പിച്ചിരുന്നു.

ഉടൻ വിപണിയിൽ എത്താനൊരുങ്ങി മസെരാട്ടിയുടെ ആദ്യ ഹൈബ്രിഡ് കാർ

നാടകീയ വീഡിയോയിൽ ട്രൈഡന്റ് എന്ന കമ്പനിയുടെ ലോഗോ ഒരു ഇടിമിന്നലിൽ നിന്ന് ശക്തി ആർജിക്കുന്നതായി കാണിക്കുന്നു. ഇത് ഗ്രീക്ക് പുരാണങ്ങളിൽ നിന്നുള്ള സിയസ് എന്ന ദേവനെക്കുറിച്ച് വ്യക്തമായ ഒരു പരാമർശം നൽകുന്നു.

MOST READ: തെരഞ്ഞെടുത്ത നഗരങ്ങളില്‍ കോമ്പസിന്റെ ഡെലിവറി പുനരാരംഭിച്ച് ജീപ്പ്

ഉടൻ വിപണിയിൽ എത്താനൊരുങ്ങി മസെരാട്ടിയുടെ ആദ്യ ഹൈബ്രിഡ് കാർ

മസെരാട്ടി ഗിബ്ലി ഹൈബ്രിഡ് നിർമ്മാതാക്കളുടെ മോഡെന പ്ലാന്റിൽ നിർമ്മിക്കും. ഇവിടുത്തെ ഉൽ‌പാദന നിരയെ കമ്പനി ഗണ്യമായി നവീകരിക്കുകയും 800 ദശലക്ഷം യൂറോ പുതിയ പ്രൊഡക്ഷൻ ലൈനിൽ നിക്ഷേപിക്കുകയും ചെയ്യുന്നു.

ഉടൻ വിപണിയിൽ എത്താനൊരുങ്ങി മസെരാട്ടിയുടെ ആദ്യ ഹൈബ്രിഡ് കാർ

2022 ഓടെ ഗിബ്ലി, ക്വാട്രോപോർട്ട് സെഡാനുകൾ പൂർണ്ണമായും പുതിയ പ്ലാറ്റ്ഫോമിൽ നിർമ്മിക്കുന്നതിനുമുമ്പ് മോഡലുകളുടെ പുതുക്കിയ പതിപ്പുകൾ കൊണ്ടുവരുമെന്ന് മസെരാട്ടി തങ്ങളുടെ പഞ്ചവത്സര പദ്ധതിയിൽ പ്രഖ്യാപിച്ചിരുന്നു.

MOST READ: ജീപ്പ് റാങ്ലറിന് വെല്ലുവിളി, ഫോർഡ് ബ്രോങ്കോ വിപണിയിലേക്ക്

ഉടൻ വിപണിയിൽ എത്താനൊരുങ്ങി മസെരാട്ടിയുടെ ആദ്യ ഹൈബ്രിഡ് കാർ

മാത്രമല്ല, ലെവാന്റെ എസ്‌യുവിയും നിർമ്മാതാക്കൾ അപ്‌ഡേറ്റ് ചെയ്യും. കൂടാതെ 2022 ന് മുമ്പ് മസെരാട്ടിയുടെ വാഹന നിരയിൽ ഒരു പുതിയ ചെറു എസ്‌യുവിയും കൂടി ചേരും.

ഉടൻ വിപണിയിൽ എത്താനൊരുങ്ങി മസെരാട്ടിയുടെ ആദ്യ ഹൈബ്രിഡ് കാർ

പൂർണ്ണമായും പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, പുതിയ ലെവന്റേ, ഗിബ്ലി, ക്വാട്രോപോർട്ട് എന്നിവയും ആദ്യമായി വൈദ്യുതീകരിച്ച പവർട്രെയിനിൽ വാഗ്ദാനം ചെയ്യും.

MOST READ: കൊറോണയ്ക്കെതിരെ സംരക്ഷണത്തിനായി പുതിയ പരിരക്ഷ ഗിയറുകൾ അവതരിപ്പിച്ച് മാരുതി

ഉടൻ വിപണിയിൽ എത്താനൊരുങ്ങി മസെരാട്ടിയുടെ ആദ്യ ഹൈബ്രിഡ് കാർ

നിലവിൽ, മസെരാട്ടി ഗിബ്ലി ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിക്കുന്നു, ട്വിൻ-ടർബോ V6 പെട്രോൾ എഞ്ചിനാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. ഈ യൂണിറ്റ് മസെരാട്ടി പവർട്രെയിൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതും മാരനെല്ലോയിലെ ഫെരാരി പ്ലാന്റിൽ നിർമ്മിച്ചിരിക്കുന്നതുമാണ്.

ഉടൻ വിപണിയിൽ എത്താനൊരുങ്ങി മസെരാട്ടിയുടെ ആദ്യ ഹൈബ്രിഡ് കാർ

എഞ്ചിൻ യൂറോ 6 കംപ്ലയിന്റാണ്, മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ആവേശകരമായ ഡ്രൈവും വാഹനം വാഗ്ദാനം ചെയ്യുന്നു. ന്യൂമാറ്റിക് വാൽവുകൾ നിയന്ത്രിക്കുന്ന പുതിയ എക്‌സ്‌ഹോസ്റ്റ് സംവിധാനവും പെട്രോൾ എഞ്ചിനിൽ ഉണ്ട്.

MOST READ: പുതുതലമുറ സാന്റാ ഫെയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

ഉടൻ വിപണിയിൽ എത്താനൊരുങ്ങി മസെരാട്ടിയുടെ ആദ്യ ഹൈബ്രിഡ് കാർ

കൂടാതെ, ഹൈഡ്രോളിക് റോളർ ഫിംഗർ ഫോളോവേർസ്, ഫോർ-ക്യാം ഫേസറുകൾ, ട്വിൻ-ടർബോചാർജിംഗ്, ഡയറക്ട് ഇഞ്ചക്ഷൻ ടെക്നോളജി എന്നിവയുള്ള നൂതന വാൽവ് നിയന്ത്രണ സാങ്കേതികവിദ്യ എഞ്ചിൻ സവിശേഷമാക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മസെരാട്ടി #maserati
English summary
Maserati's First Hybrid Car Will Be Launched Soon. Read in Malayalam.
Story first published: Thursday, June 4, 2020, 16:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X