ആദ്യ ഇലക്ട്രിക് മോഡലായ ഗിബ്ലി ഹൈബ്രിഡ് സെഡാൻ അവതരിപ്പിച്ച് മസെരാട്ടി

വളരെ നീണ്ട കാത്തിരിപ്പിന് ശേഷം, ഇറ്റാലിയൻ കാർ നിർമ്മാതാക്കളായ മസെരാട്ടി തങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ ഇലക്ട്രിക് മോഡലായ ഗിബ്ലി ഹൈബ്രിഡ് സെഡാന്റെ മറ നീക്കിയിരിക്കുകയാണ്.

ആദ്യ ഇലക്ട്രിക് മോഡലായ ഗിബ്ലി ഹൈബ്രിഡ് സെഡാൻ അവതരിപ്പിച്ച് മസെരാട്ടി

2013 മുതൽ നിലവിലുള്ള അതേ സ്പോർട്സ് സെഡാന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പാണ് ഗിബ്ലി ഹൈബ്രിഡ്. എന്നിരുന്നാലും, ഏറ്റവും വലിയ മാറ്റം ഒരു മൈൽഡ് ഹൈബ്രിഡ് പവർട്രെയിനാണ്.

ആദ്യ ഇലക്ട്രിക് മോഡലായ ഗിബ്ലി ഹൈബ്രിഡ് സെഡാൻ അവതരിപ്പിച്ച് മസെരാട്ടി

പുതിയ മോഡൽ തയ്യാറായി കഴിഞ്ഞു, വർഷാവസാനത്തോടെ നിലവിലെ ഡീസൽ പതിപ്പിനെ ഇത് പകരം വയ്ക്കാൻ സാധ്യതയുണ്ട്.

MOST READ: മുമ്പത്തേക്കാൾ കേമൻ, ശ്രദ്ധ നേടി ഹോണ്ട സിറ്റി; കാണാം പുതിയ പരസ്യ വീഡിയോ

ആദ്യ ഇലക്ട്രിക് മോഡലായ ഗിബ്ലി ഹൈബ്രിഡ് സെഡാൻ അവതരിപ്പിച്ച് മസെരാട്ടി

ഇത് മൂലം തങ്ങൾക്ക് ഒരു വലിയ ശ്രേണി ഉണ്ടാകും, അതോടൊപ്പം ഒരു സ്പോർട്സ് കാറും ലഭിക്കും, ഇത് ഇന്ത്യയിൽ തങ്ങളുടെ ശൃംഖല വളർത്താനുള്ള നല്ല അവസരമാണ് എന്ന് ഓട്ടോകാർ ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിൽ മസെരാട്ടി സെഡാൻസ് പ്രോജക്ട് മാനേജർ വാലന്റേന ബോറിനി പറഞ്ഞു.

ആദ്യ ഇലക്ട്രിക് മോഡലായ ഗിബ്ലി ഹൈബ്രിഡ് സെഡാൻ അവതരിപ്പിച്ച് മസെരാട്ടി

രാജ്യത്ത് രണ്ട് ഡീലർഷിപ്പുകൾ മാത്രമാണ് ബ്രാൻഡിനുള്ളത്. ഭാവിയിൽ തങ്ങളുടെ പുതിയ ഉൽപ്പന്നങ്ങൾ സമാരംഭിക്കുന്നതിലൂടെ ഡീലർഷിപ്പുകളുടെ എണ്ണം വർധിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: മറനീക്കി നിസാൻ മാഗ്നൈറ്റ്, കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് അടുത്ത വർഷം എത്തും

ആദ്യ ഇലക്ട്രിക് മോഡലായ ഗിബ്ലി ഹൈബ്രിഡ് സെഡാൻ അവതരിപ്പിച്ച് മസെരാട്ടി

യാന്ത്രികമായി, 2.0 ലിറ്റർ, ടർബോചാർജ്ഡ്, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഗിബ്ലി ഹൈബ്രിഡിന്റെ ഹൃദയം. സെഡാന് 48V മൈൽഡ്-ഹൈബ്രിഡ് സംവിധാനവും ലഭിക്കുന്നു, ഇത് 328 bhp കരുത്തും 450 Nm torque ഉം പുറപ്പെടുവിക്കുന്നു.

ആദ്യ ഇലക്ട്രിക് മോഡലായ ഗിബ്ലി ഹൈബ്രിഡ് സെഡാൻ അവതരിപ്പിച്ച് മസെരാട്ടി

48V സിസ്റ്റത്തിൽ ബെൽറ്റ് ഡ്രിവൺ സ്റ്റാർട്ടർ / ജനറേറ്റർ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ബൂട്ടിൽ ഒരു ബാറ്ററി ചാർജ് ചെയ്യുന്നതിന് ബ്രേക്കിംഗിനും ഡീസിലറേഷനും കീഴിൽ ഊർജ്ജം വീണ്ടെടുക്കുന്നു.

MOST READ: ക്ലച്ച് പെഡലുകൾക്ക് ബൈ ബൈ; ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ ക്രെറ്റയിലും അവതരിപ്പിക്കാൻ ഹ്യുണ്ടായി

ആദ്യ ഇലക്ട്രിക് മോഡലായ ഗിബ്ലി ഹൈബ്രിഡ് സെഡാൻ അവതരിപ്പിച്ച് മസെരാട്ടി

എട്ട് സ്പീഡ് ZF ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലൂടെ പവർ പിൻ വീലുകളിലേക്ക് അയയ്ക്കുന്നു. മസെരാട്ടി ഗിബ്ലി ഹൈബ്രിഡിന് വെറും 5.7 സെക്കൻഡിനുള്ളിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

ആദ്യ ഇലക്ട്രിക് മോഡലായ ഗിബ്ലി ഹൈബ്രിഡ് സെഡാൻ അവതരിപ്പിച്ച് മസെരാട്ടി

കൂടാതെ മണിക്കൂറിൽ 255 കിലോമീറ്ററാണ് സെഡാനിന്റെ പരമാവധി വേഗത. V6 ഡീസലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് CO2 ഉദ്‌വമനം 25 ശതമാനം കുറയ്ക്കുകയും ഭാരം 80 കിലോ കുറയ്ക്കുകയും ചെയ്യുന്നു.

MOST READ: 310 കിലോമീറ്റർ മൈലേജ്, അരങ്ങേറ്റം കുറിച്ച് നിസാന്റെ ആദ്യത്തെ ഇലക്ട്രിക് കൂപ്പെ ക്രോസ്ഓവർ ആര്യ

ആദ്യ ഇലക്ട്രിക് മോഡലായ ഗിബ്ലി ഹൈബ്രിഡ് സെഡാൻ അവതരിപ്പിച്ച് മസെരാട്ടി

മറ്റ് മസെരാട്ടി വാർത്തകളിൽ കമ്പനി അടുത്തിടെ ആഗോളതലത്തിൽ നെറ്റുനോ എന്ന പുതിയ എഞ്ചിൻ പുറത്തിറക്കി. 3.0 ലിറ്റർ V6 ടർബോ എഞ്ചിൻ യൂണിറ്റ്, ഫോർമുല 1 റേസിംഗിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്ന് പറയപ്പെടുന്നു.

ആദ്യ ഇലക്ട്രിക് മോഡലായ ഗിബ്ലി ഹൈബ്രിഡ് സെഡാൻ അവതരിപ്പിച്ച് മസെരാട്ടി

പുതിയ എഞ്ചിൻ ഉപയോഗിച്ച് റോഡ് സ്പെക് കാറുകളിലേക്ക് റേസിംഗ് സാങ്കേതികവിദ്യ എത്തിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

ആദ്യ ഇലക്ട്രിക് മോഡലായ ഗിബ്ലി ഹൈബ്രിഡ് സെഡാൻ അവതരിപ്പിച്ച് മസെരാട്ടി

നെറ്റുനോ എഞ്ചിൻ ബ്രാൻഡിന്റെ വരാനിരിക്കുന്ന MC20 സൂപ്പർകാറിൽ അരങ്ങേറുമെന്ന് പറയപ്പെടുന്നു. 2020 സെപ്റ്റംബർ 9 -ന് പുതിയ എഞ്ചിനൊപ്പം MC20 -യുടെ ആഗോള പ്രീമിയർ നടത്തുമെന്നും മസെരാട്ടി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന പെർഫോമൻസ് കാറിന്റെ കൂടുതൽ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #മസെരാട്ടി #maserati
English summary
Maserati Unveiled Its First Electric Model Ghibli Hybrid Sedan. Read in Malayalam.
Story first published: Friday, July 17, 2020, 1:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X