Just In
- 1 hr ago
റോഡിലെ കുഴികൾ ഇനിയൊരു വെല്ലുവിളിയല്ല; പുതിയ പാത്ത്ഹോൾ പ്രോ അവതരിപ്പിച്ച് ജെസിബി
- 14 hrs ago
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- 14 hrs ago
XUV 300 പെട്രോൾ ഓട്ടോമാറ്റിക് ഈ മാസം പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര
- 14 hrs ago
പുതുതലമുറ പോളോ ഈ വർഷം ഇന്ത്യൻ വിപണിയിലെത്തും
Don't Miss
- Lifestyle
5 അല്ലി ഗ്രാമ്പൂ; പണവും ജയവും എന്നും കൂടെ
- News
പൂന്തുറ സിറാജ് ഐഎന്‍എല്‍ വിട്ടു; വീണ്ടും പിഡിപിയിലേക്ക്... കാരണം എ വിജയരാഘവന്?
- Movies
എഴുതാന്‍ മനസ് പരുവപ്പെടുന്നുണ്ടായിരുന്നില്ല, കരഞ്ഞ് പോകുമെന്ന് ജസ്ല മാടശ്ശേരി, കുറിപ്പ് വൈറലാവുന്നു
- Finance
ഇന്ത്യയിലെ മികച്ച 8 നഗരങ്ങളിൽ ഭവന വിൽപ്പനയിൽ 7% വളർച്ച
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
'അർടുറ' മക്ലാരന്റെ ആദ്യത്തെ ഹൈബ്രിഡ് സൂപ്പർകാർ; ടീസർ ചിത്രങ്ങൾ പുറത്ത്
ബ്രിട്ടീഷ് സ്പോർട്സ് കാർ നിർമാതാക്കളായ മക്ലാരൻ തങ്ങളുടെ ആദ്യത്തെ ഹൈബ്രിഡ് സൂപ്പർകാറിന്റെ പേര് വെളിപ്പെടുത്തി. അടുത്ത വർഷം അരങ്ങേറ്റം കുറിക്കുന്ന വാഹനം അർടുറ എന്നായിരിക്കും അറിയപ്പെടുക.

കമ്പനിക്കായി ഒരു പുതിയ യുഗത്തിന്റെ ആരംഭം കുറിക്കുന്ന മോഡലാകും അർടുറ. ഒപ്പം മക്ലാരന്റെ ആദ്യത്തെ ഹൈബ്രിഡ് സീരീസ് പ്രൊഡക്ഷൻ സൂപ്പർകാർ ആയിരിക്കും ഇതെന്ന ആകർഷണവും ഏറെ ശ്രദ്ധേയമായിരിക്കും.

ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് സജ്ജീകരണത്തിനിടയിലുള്ള അർടുറ ബാഡ്‌ജിംഗിനൊപ്പം പിൻ പ്രൊഫൈലിലെ മക്ലാരൻ ബാഡ്‌ജിംഗും പുതിയ മക്ലാരൻ ഹൈബ്രിഡ് കാറിന്റെ ടീസർ ചിത്രം വെളിപ്പെടുത്തുന്നു. നെയിം പ്ലേറ്റിന് പിന്നിൽ ഒരു ഹണികോമ്പ് ഡിസൈൻ ഗ്രില്ലും ഇടംപിടിക്കുന്നു.

പുതിയ ഹൈബ്രിഡ് എഞ്ചിനിൽ ഇലക്ട്രിക് മോട്ടോറുമായി സംയോജിപ്പിക്കാൻ രൂപകൽപ്പന ചെയ്ത പുതിയ കോംപാക്ട് ട്വിൻ-ടർബോചാർജ്ഡ് V6 പെട്രോൾ എഞ്ചിൻ ഈ മോഡൽ അവതരിപ്പിക്കും. കുറഞ്ഞ വേഗതയിൽ മെച്ചപ്പെട്ട ടോർഖ് പ്രതികരണത്തിന്റെ അധിക ആകർഷണവും പുതിയ എഞ്ചിനിലുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

വൈദ്യുതീകരണത്തിനായി ഒപ്റ്റിമൈസ് ചെയ്ത ഒരു പുതിയ പ്ലാറ്റ്ഫോം ആർക്കിടെക്ചറിൽ നിർമിച്ച ആദ്യത്തെ കാറായിരിക്കും പുതിയ അർടുറ. ഇത് യുകെയിലെ മക്ലാരൻ കോമ്പോസിറ്റ്സ് ടെക്നോളജി സെന്ററിൽ രൂപകൽപ്പന ചെയ്താണ് നിർമിക്കുന്നത്.

മോട്ടോർസ്പോർട്ട് വിഭാഗത്തിൽ അതിന്റെ ചാസി, ബോഡി, എഞ്ചിൻ എന്നിവയിലുടനീളം ഭാരം ലാഭിക്കുന്ന സാങ്കേതികവിദ്യകൾ പ്രയോഗിക്കുന്നതിലൂടെ ഹൈബ്രിഡ് സിസ്റ്റത്തിന്റെ അധിക ഭാരവും ഇത് നികത്തുന്നു.

കൂടാതെ അർടുറയുടെ ഹൃദയഭാഗത്തുള്ള മക്ലാരൻ കാർബൺ ലൈറ്റ്വെയിറ്റ് ആർക്കിടെക്ചർ (MCLA) മോഡലിന് ക്ലാസ്-ലീഡിംഗ് ഭാരവും നൽകുന്നു.

പ്ലാറ്റ്ഫോം ആർക്കിടെക്ചർ മുതൽ ഉയർന്ന പ്രകടനമുള്ള ഹൈബ്രിഡ് എഞ്ചിന്റെ എല്ലാ ഭാഗങ്ങളും, എക്സ്റ്റീരിയർ, ഇന്റീരിയർ, കട്ടിംഗ് എഡ്ജ് ഡ്രൈവർ ഇന്റർഫേസ് എന്നീ എല്ലാ ഘടകങ്ങളും പുതിയതാണെന്ന് മക്ലാരൻ ഓട്ടോമോട്ടീവ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മൈക്ക് ഫ്ലെവിറ്റ് പറഞ്ഞു.