Just In
- 9 hrs ago
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- 15 hrs ago
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- 20 hrs ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 1 day ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Don't Miss
- Lifestyle
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന രാശിക്കാര്‍
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്‌തത് 1.29കോടി രൂപ
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Movies
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നർബർഗ്രിംഗ് റേസ് ട്രാക്കിലെ ഏറ്റവും വേഗതയേറിയ കാർ ഇനി മെർസിഡീസ്-AMG GT ബ്ലാക്ക് സീരീസ്
ജർമനിയിലെ നർബർഗ്രിംഗ് നോർഡ്ഷൈഫിൽ ലാപ് ചെയ്യുന്ന ഏറ്റവും വേഗമേറിയ പ്രൊഡക്ഷൻ കാറായി മെർസിഡീസ്-AMG GT ബ്ലാക്ക് സീരീസ്. ലംബോർഗിനി അവന്റഡോർ SVJ-യുടെ റെക്കോർഡ് പഴങ്കഥയാക്കിയാണ് പുതിയ വേഗരാജാവ് കിരീടം ചൂടിയത്.

6: 43.616 മിനിറ്റിനുള്ളിലാണ് AMG GT ബ്ലാക്ക് സീരീസ് ഈ ഐതിഹാസിക റേസ്‌ട്രാക്ക് മറികടന്നത്. അതായത് ലാംബോയുടെ റെക്കോർഡ് വെറും 1.3 സെക്കൻഡിൽ ബാക്കിശേഷിക്കെയാണ് മെർസിഡീസ് കാർ നേട്ടം മറികടന്നത്.

മെർസിഡീസ്-AMG GT 3 റേസ്‌കാർ ഡ്രൈവർ മാരോ ഏംഗൽ ആണ് ഈ നേട്ടം കൈവരിച്ചത്. സ്ട്രീറ്റ് ലീഗൽ ‘സ്‌പോർട്ട് കാർ' വിഭാഗത്തിൽപ്പെടുന്ന മോഡലാണ് AMG GT ബ്ലാക്ക് സീരീസ് എന്നതും ശ്രദ്ധേയമാണ്.
MOST READ: 2021 ഹ്യുണ്ടായി എലാൻട്ര; കാഴ്ച്ചയിലേതു പോലെ തന്നെ ഫീച്ചറിലും സമ്പന്നൻ

ഔദ്യോഗിക അളവെടുപ്പും നോട്ടറൈസ്ഡ് സർട്ടിഫൈഡ്' സമയമനുസരിച്ച് മെർസിഡീസ് AMG GT ബ്ലാക്ക് സീരീസ് T13 സ്‌ട്രെയിറ്റ് ഇല്ലാതെ 6 മിനിറ്റ് 43.616 സെക്കൻഡിൽ ലാപ് പൂർത്തിയാക്കി. അതേസമയം പൂർണമായ ലാപ്പിന് 6 മിനിറ്റ് 48.047 സെക്കൻഡ് എടുത്തു.

ട്രാക്ക് ചട്ടങ്ങൾ അനുസരിച്ച് GT ബ്ലാക്ക് സീരീസിൽ ഒരു സ്റ്റാൻഡേർഡ് പ്രൊഡക്ഷൻ മോഡലിൽ ലഭ്യമായതിനപ്പുറം മാറ്റങ്ങളൊന്നും വരുത്തിട്ടില്ല. ഫ്രണ്ട് സ്പ്ലിറ്ററിനെ അതിന്റെ ‘റേസ്' സ്ഥാനത്തേക്ക് നീട്ടുക, മധ്യത്തിൽ സ്‌പോയിലർ സ്ഥാപിക്കുക, മുന്നിലും പിന്നിലും സസ്പെൻഷൻ 5 മില്ലീമീറ്ററും 3 മില്ലീമീറ്ററും കുറച്ചു എന്നീ കാര്യങ്ങളാണ് പ്രധാനമായും ചെയ്‌തത്.
MOST READ: 2020 നവംബറില്‍ വാണിജ്യ വാഹനങ്ങള്‍ക്കും ഓഫറുകളുമായി ടാറ്റ

അതോടൊപ്പം ഫ്രണ്ട് ആക്‌സിലിൽ നെഗറ്റീവ് 3.8 ഡിഗ്രിയും റിയർ ആക്‌സിലിൽ നെഗറ്റീവ് 3 ഡിഗ്രിയും സാധ്യമായ പരമാവധി മൂല്യങ്ങളിലേക്ക് കാംബർ ക്രമീകരിച്ചു. ആന്റി-റോൾ ബാറുകൾ ഏറ്റവും കഠിനമായ ക്രമീകരണത്തിലേക്കും മെർസിഡീസ് സജ്ജമാക്കി. മൊത്തം 9-സ്റ്റെപ്പ് ക്രമീകരണത്തിൽ നിന്ന് '6 നും 7 നും ഇടയിൽ ട്രാക്ഷൻ കൺട്രോളും സജ്ജമാക്കിയിരുന്നു.

AMG GT ബ്ലാക്ക് സീരീസിന് 4.0 ലിറ്റർ ബൈ-ടർബോ V8 എഞ്ചിനാണ് ഹൃദയം. ഇത് 6,700-6,900 rpm-ൽ പരമാവധി 720 bhp കരുത്തും 2,000-6,000 rpm വരെ 800 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.
MOST READ: ജർമ്മൻ കാർ ഓഫ് ദി ഇയർ 2021 കിരീടം സ്വന്തമാക്കി ഹോണ്ട -e

ഈ സൂപ്പർ സ്പോർട്‌സ് കാറിന്റെ ഉയർന്ന വേഗത 320 കിലോമീറ്ററാണ്. AMG GT ബ്ലാക്ക് സീരീസിന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 3.2 സെക്കൻഡ് മാത്രം മതിയാകും.

ഏഴ് സ്പീഡ് AMG സ്പീഡ്ഷിഫ്റ്റ് ഗിയർബോക്സ് വഴി പിൻ വീലുകളിലേക്ക് പവർ കൈമാറിയാണ് സ്പോർട്ട് കാർ സജ്ജമാക്കിയിരിക്കുന്നത്.