ഡ്രൈവറില്ലാ കാറുകളുമായി മെര്‍സിഡീസ്; കൂട്ടിന് അമേരിക്കന്‍ ടെക് കമ്പനി എന്‍വീഡിയ

വാഹന വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ നിര്‍മ്മാതക്കള്‍ എല്ലാവരും ഇതിന് പിന്നാലെയാണ്. ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സും തങ്ങളുടെ EQC ഇലക്ട്രിക് കാറിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

ഡ്രൈവറില്ലാ കാറുകളുമായി മെര്‍സിഡീസ്; കൂട്ടിന് അമേരിക്കന്‍ ടെക് കമ്പനി എന്‍വീഡിയ

വരും ആഴ്ചകളില്‍ തന്നെ ഈ വാഹനത്തിന്റെ അരങ്ങേറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം തന്നെ കമ്പനിയുടെ ഭാഗത്തുനിന്നും മറ്റൊരു പ്രഖ്യാപനം കൂടി എത്തിയിരിക്കുകയാണ്.

ഡ്രൈവറില്ലാ കാറുകളുമായി മെര്‍സിഡീസ്; കൂട്ടിന് അമേരിക്കന്‍ ടെക് കമ്പനി എന്‍വീഡിയ

2024 -ഓടെ ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലെത്തിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ലോകത്ത് പല വമ്പന്‍മാരും ഡ്രൈവറില്ലാ കാറുകളുടെ പണിപ്പുരയിലാണ്. ഈ നിരയിലേക്കാണ് തങ്ങളും ചുവടുവെയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

MOST READ: ബിഎസ് VI ഹോണ്ട ഗ്രാസിയ 125; പ്രധാന മറ്റങ്ങള്‍ ഇതൊക്കെ

ഡ്രൈവറില്ലാ കാറുകളുമായി മെര്‍സിഡീസ്; കൂട്ടിന് അമേരിക്കന്‍ ടെക് കമ്പനി എന്‍വീഡിയ

അമേരിക്കന്‍ ടെക്‌നോളജി കമ്പനിയായ എന്‍വീഡിയ കോര്‍പ്പറേഷന്റെ സാങ്കേതിക സഹകരണത്തോടെയാകും ഇത്തരം കാറുകള്‍ വികസിപ്പിക്കുക. ഇതുസംബന്ധിച്ച് ഇരുകൂട്ടരും ധാരണയിലെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡ്രൈവറില്ലാ കാറുകളുമായി മെര്‍സിഡീസ്; കൂട്ടിന് അമേരിക്കന്‍ ടെക് കമ്പനി എന്‍വീഡിയ

എന്നാല്‍ ഇടപാട് എത്ര തുകയുടേതാണെന്ന് കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല. വാഹനത്തിന്റെ ചിപ്പുകളും സോഫ്റ്റ്‌വെയറുകളുമാകും എന്‍വീഡിയ ലഭ്യമാക്കുക. തായ്‌വാന്‍ വംശജനായ ജെന്‍സെന്‍ ഹുവാങ് എന്ന ഇലക്ട്രിക്കല്‍ എന്‍ജിനീയറുടെ നേതൃത്വത്തില്‍ 1993-ല്‍ അമേരിക്കയില്‍ തുടങ്ങിയ കമ്പനിയാണ് എന്‍വീഡിയ.

MOST READ: ബാറ്ററിയിൽ പ്രവർത്തിക്കുന്ന എസ്‌യുവികൾ വിപണിയിലെത്തിക്കാൻ ജീപ്പ്

ഡ്രൈവറില്ലാ കാറുകളുമായി മെര്‍സിഡീസ്; കൂട്ടിന് അമേരിക്കന്‍ ടെക് കമ്പനി എന്‍വീഡിയ

കമ്പനിയുടെ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ യോഗ്യമായ കമ്പനിയുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഹുവാങ് വ്യക്തമാക്കി. ഇരു കമ്പനികളും ഡ്രൈവറില്ലാ കാറുകളുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാര്‍ സാങ്കേതിക വിദ്യയെയും കുറിച്ച് പഠിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡ്രൈവറില്ലാ കാറുകളുമായി മെര്‍സിഡീസ്; കൂട്ടിന് അമേരിക്കന്‍ ടെക് കമ്പനി എന്‍വീഡിയ

മെര്‍സിഡീസില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ അധികം വൈകാതെ ഇലക്ട്രിക് കാറായ EQC വിപണിയില്‍ എത്തും. നേരത്തെ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ ആണ് അതില്‍ കാലതാമസം വരുത്തിയത്.

MOST READ: ബിഎസ് VI ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ ഡെലിവറി ആരംഭിച്ച് ടാറ്റ

ഡ്രൈവറില്ലാ കാറുകളുമായി മെര്‍സിഡീസ്; കൂട്ടിന് അമേരിക്കന്‍ ടെക് കമ്പനി എന്‍വീഡിയ

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി EQ എന്നൊരു സബ്-ബ്രാന്‍ഡും കമ്പനി ആരംഭിച്ചിട്ടുണ്ട്. 80 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കിലേക്ക് ഘടിപ്പിച്ചിരിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് മെര്‍സിഡീസ് ബെന്‍സ് വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്.

ഡ്രൈവറില്ലാ കാറുകളുമായി മെര്‍സിഡീസ്; കൂട്ടിന് അമേരിക്കന്‍ ടെക് കമ്പനി എന്‍വീഡിയ

ഈ മോട്ടോര്‍ 408 bhp കരുത്തും 760 Nm torque ഉം സൃഷ്ടിക്കും. 5.1 സെക്കന്‍ഡ് മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും. മണിക്കൂറില്‍ 180 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം.

MOST READ: 2020 കിയ സെൽറ്റോസിലെ അഞ്ച് ഫസ്റ്റ് ഇൻ ക്ലാസ് സവിശേഷതകൾ

ഡ്രൈവറില്ലാ കാറുകളുമായി മെര്‍സിഡീസ്; കൂട്ടിന് അമേരിക്കന്‍ ടെക് കമ്പനി എന്‍വീഡിയ

ഒറ്റ ചാര്‍ജില്‍ 445-471 കിലോമീറ്റര്‍ മൈലേജും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് 11 മണിക്കൂര്‍ കൊണ്ട് വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യാം. അതേസമയം DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 40 മിനിറ്റുകൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

Most Read Articles

Malayalam
English summary
Mercedes Benz Join Hand with NVIDIA To Create Driverless Vehicles. Read in Malayalam.
Story first published: Friday, June 26, 2020, 13:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X