മെർസിഡീസ് ബെൻസ് E 350d അവതരിപ്പിച്ചു; വില 75.29 ലക്ഷം

E-ക്ലാസ് സെഡാന്റെ പുതിയ E 350d പതിപ്പിനൊപ്പം മെർസിഡീസ് ബെൻസ് ഇന്ത്യ തങ്ങളുടെ വെബ്‌സൈറ്റ് അപ്‌ഡേറ്റുചെയ്‌തു. ഏതാനും മാസങ്ങൾക്ക് മുമ്പ് E 350d വിപണിയിൽ നിന്ന് നിർമ്മാതാക്കൾ പിൻവലിച്ചിരുന്നു.

മെർസിഡീസ് ബെൻസ് E 350d അവതരിപ്പിച്ചു; വില 75.29 ലക്ഷം

ഇപ്പോൾ ബിഎസ് VI കംപ്ലയിന്റ് എഞ്ചിൻ നൽകുന്ന E-ക്ലാസ് കുടുംബത്തിലെ ഏറ്റവും ഉയർന്ന ഡീസൽ പതിപ്പായി മോഡൽ വിപണിയിൽ മടങ്ങി എത്തിയിരിക്കുകയാണ്.

മെർസിഡീസ് ബെൻസ് E 350d അവതരിപ്പിച്ചു; വില 75.29 ലക്ഷം

75.29 ലക്ഷം രൂപയാണ് മെർസിഡീസ് ബെൻസ് E 350d -യുടെ എക്സ്-ഷോറൂം വില. വാഹനം എലൈറ്റ് പതിപ്പിൽ മാത്രമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. E 350d അതിന്റെ എഞ്ചിൻ S 350d, G 350d, അടുത്തിടെ പുറത്തിറക്കിയ GLE 400d എന്നിവയുമായി പങ്കിടുന്നു. ഇവയെല്ലാം V6 ഓയിൽ ബർണർ യൂണിറ്റാണ് ഉപയോഗിക്കുന്നത്.

MOST READ: ലോക്ക്ഡൗൺ; അവശ്യ ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്ത് റാപ്പിഡോ

മെർസിഡീസ് ബെൻസ് E 350d അവതരിപ്പിച്ചു; വില 75.29 ലക്ഷം

വാസ്തവത്തിൽ, 3.0 ലിറ്റർ V6 ഡീസൽ എഞ്ചിൻ ബ്രാൻഡിന്റെ OM656 ഫാമിലി എഞ്ചിനുകളിൽ ഉൾപ്പെടുന്നു, ഇത് 2018 -ൽ ഇന്ത്യയിൽ S-ക്ലാസിലാണ് ആദ്യമായി അവതരിപ്പിച്ചത്. 2020 മെർസിഡീസ് ബെൻസ് E 350d -യിൽ 282 bhp കരുത്തും 620 Nm torque ഉം ഉത്പാദിപ്പിക്കാൻ എഞ്ചിൻ ട്യൂൺ ചെയ്യ്തിരിക്കുന്നു.

മെർസിഡീസ് ബെൻസ് E 350d അവതരിപ്പിച്ചു; വില 75.29 ലക്ഷം

9 G-ട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്സാണ് നിർമ്മാതാക്കൾ വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. കരത്തും torque ഉം പഴയ മോഡലിനേക്കാൾ യഥാക്രമം ഏകദേശം 20 bhp, 20 Nm ഉം വർദ്ധിക്കുന്നു.

MOST READ: ഇവോക്ക്, ഡിസ്കവറി സ്പോർട് മോഡലുകൾക്ക് പ്ലഗ്-ഇൻ ഹൈബ്രിഡ് സംവിധാനം ഒരുക്കി ലാൻഡ് റോവർ

മെർസിഡീസ് ബെൻസ് E 350d അവതരിപ്പിച്ചു; വില 75.29 ലക്ഷം

5.7 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ E 350d -ക്ക് കഴിയും. വാഹനത്തിന്റെ പരമാവധി വേഗത ഇലക്ട്രോണിക്കലായി മണിക്കൂറിൽ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

മെർസിഡീസ് ബെൻസ് E 350d അവതരിപ്പിച്ചു; വില 75.29 ലക്ഷം

പുതിയ മെർസിഡീസ് ബെൻസ് E 350d -ക്ക് 18 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകൾ ലഭിക്കുന്നു, ഇത് കാഴ്ചയിൽ മോഡലിനെ മറ്റ് വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

MOST READ: ലോക്ക്ഡൗൺ; ഹോം ഗാർഡിനുമേൽ കുതിര കയറി കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ-വീഡിയോ

മെർസിഡീസ് ബെൻസ് E 350d അവതരിപ്പിച്ചു; വില 75.29 ലക്ഷം

താരതമ്യപ്പെടുത്തുമ്പോൾ, E-ക്ലാസിലെ എൻട്രി, മിഡ് ലെവൽ പതിപ്പുകൾക്ക് 17 ഇഞ്ച് വീലുകളാണ് ലഭിക്കുന്നത്. കൂടുതൽ സൗകര്യപ്രദവും ഗുണനിലവാരമുള്ളതുമായ യാത്ര പ്രദാനം ചെയ്യുന്ന എയർ സസ്പെൻഷനുമായാണ് മോഡൽ വരുന്നത്.

മെർസിഡീസ് ബെൻസ് E 350d അവതരിപ്പിച്ചു; വില 75.29 ലക്ഷം

മുന്നിലും പിന്നിലുമുള്ള വരികൾക്ക് വയർലെസ് ചാർജിംഗ്, സീറ്റുകൾക്കും സ്റ്റിയറിംഗ് വീലിനും മെമ്മറി ഫംഗ്ഷനോടുകൂടിയ ക്രമീകരണങ്ങൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, 360 ഡിഗ്രി ക്യാമറ.

MOST READ: ഉത്പാദന കേന്ദ്രങ്ങളിൽ അണുവിമുക്ത നടപ്പാതകൾ ഒരുക്കി മാരുതി

മെർസിഡീസ് ബെൻസ് E 350d അവതരിപ്പിച്ചു; വില 75.29 ലക്ഷം

കൂടാതെ പിൻ എന്റർടൈൻമെന്റ് സ്‌ക്രീനുകൾ, 13 സ്പീക്കറുകളുള്ള ബർമസ്റ്റർ സൗണ്ട് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ക്യാബിനിലുടനീളം ഓപ്പൺ-പോർ ബ്ലാക്ക് ആഷ്‌വുഡ്‌ ട്രിം എന്നിവ ലഭിക്കുന്നു. അഡാപ്റ്റീവ് കണക്റ്റഡ് കാർ ടെക്, പനോരമിക് സൺറൂഫ് എന്നിവയും E 350d യിൽ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

മെർസിഡീസ് ബെൻസ് E 350d അവതരിപ്പിച്ചു; വില 75.29 ലക്ഷം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബ്രാൻഡാണ് മെർസിഡീസ് ബെൻസ് E-ക്ലാസ്, പുതിയ E 350d പതിപ്പിന്റെ പ്രധാന എതിരാളി ബി‌എം‌ഡബ്ല്യു 530d ആണ്. കൂടാതെ ഔഡി A6, വോൾവോ S90 എന്നിവയ്‌ക്കെതിരെയും പെട്രോൾ പതിപ്പുകൾ മത്സരിക്കുന്നു.

Most Read Articles

Malayalam
English summary
Mercedes Benz E 350d India price details revealed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X