മെര്‍സിഡീസ് EQC 400 ഇലക്ട്രിക് എസ്‌യുവി ഡീലര്‍ഷിപ്പുകളില്‍ എത്തി; സ്‌പൈ ചിത്രങ്ങള്‍

ആഢംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് രാജ്യത്ത്, ആദ്യത്തെ പ്രീമിയം ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങുകയാണ്.

മെര്‍സിഡീസ് EQC 400 ഇലക്ട്രിക് എസ്‌യുവി ഡീലര്‍ഷിപ്പുകളില്‍ എത്തി; സ്‌പൈ ചിത്രങ്ങള്‍

ഇലക്ട്രിക് എസ്‌യുവി രാജ്യത്ത് നേരത്തെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും നിലവിലുള്ള കൊവിഡ്-19 മൂലം പദ്ധതികളില്‍ മാറ്റം വരുത്തുകയായിരുന്നു. ഇപ്പോഴിതാ ഡീലര്‍ഷിപ്പില്‍ എത്തിയ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ടീം ബിഎച്ച്പി യാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

മെര്‍സിഡീസ് EQC 400 ഇലക്ട്രിക് എസ്‌യുവി ഡീലര്‍ഷിപ്പുകളില്‍ എത്തി; സ്‌പൈ ചിത്രങ്ങള്‍

ഡല്‍ഹിയിലുള്ള ഡീലര്‍ഷിപ്പിലാണ് EQC 400 രണ്ട് ഇലക്ട്രിക് എസ്‌യുവികള്‍ ക്യാമറക്കണ്ണുകളില്‍പെട്ടത്. ഈ വര്‍ഷാവസാനം കാര്‍ വിപണിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജര്‍മ്മന്‍ ബ്രാന്‍ഡിന്റെ ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് ഓഫറാണിത്.

MOST READ: വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി മാരുതി XL6; വിറ്റഴിച്ചത് 25,000 യൂണിറ്റുകള്‍

മെര്‍സിഡീസ് EQC 400 ഇലക്ട്രിക് എസ്‌യുവി ഡീലര്‍ഷിപ്പുകളില്‍ എത്തി; സ്‌പൈ ചിത്രങ്ങള്‍

പരിഷ്‌ക്കരിച്ച GLC പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് EQC 400. ഗ്ലോസ് ബ്ലാക്ക് ഗ്രില്ലും, നവീകരിച്ച ഹെഡ്‌ലാമ്പുകളും, ഗ്രില്ലിന്റെ മുകള്‍ ഭാഗത്തേക്ക് നീളുന്ന എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകളുടെ ഒരു സ്ട്രിപ്പും മുന്‍വശത്തെ മനോഹരമാക്കുന്നു.

മെര്‍സിഡീസ് EQC 400 ഇലക്ട്രിക് എസ്‌യുവി ഡീലര്‍ഷിപ്പുകളില്‍ എത്തി; സ്‌പൈ ചിത്രങ്ങള്‍

പിന്‍ഭാഗത്ത്, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, മധ്യഭാഗത്ത് എല്‍ഇഡി ലൈറ്റ് ബാര്‍ എന്നിവയും നല്‍കിയിട്ടുണ്ട്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി ഫ്രീസ്റ്റാന്‍ഡിംഗ് ഡിജിറ്റല്‍ ഡിസ്‌പ്ലേയും ഒരു MCUX ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റവും EQC 400 -ല്‍ ഉണ്ട്.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി പുതുതലമുറ സെലേറിയോ; തീയതി പുറത്ത്

മെര്‍സിഡീസ് EQC 400 ഇലക്ട്രിക് എസ്‌യുവി ഡീലര്‍ഷിപ്പുകളില്‍ എത്തി; സ്‌പൈ ചിത്രങ്ങള്‍

എസ്‌യുവിയില്‍ അഞ്ച് പേര്‍ക്ക് സുഖമായി യാത്രചെയ്യാന്‍ സാധിക്കും. 80 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കിലേക്ക് ഘടിപ്പിച്ചിരിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് മെര്‍സിഡീസ് ബെന്‍സ് വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്.

മെര്‍സിഡീസ് EQC 400 ഇലക്ട്രിക് എസ്‌യുവി ഡീലര്‍ഷിപ്പുകളില്‍ എത്തി; സ്‌പൈ ചിത്രങ്ങള്‍

ഈ മോട്ടോര്‍ 408 bhp കരുത്തും 760 Nm torque ഉം സൃഷ്ടിക്കും. 5.1 സെക്കന്‍ഡ് മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും. മണിക്കൂറില്‍ 180 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം.

MOST READ: സീറ്റ് അറോണ എസ്‌യുവിയുടെ സജീവ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

മെര്‍സിഡീസ് EQC 400 ഇലക്ട്രിക് എസ്‌യുവി ഡീലര്‍ഷിപ്പുകളില്‍ എത്തി; സ്‌പൈ ചിത്രങ്ങള്‍

ഒറ്റ ചാര്‍ജില്‍ 445-471 കിലോമീറ്റര്‍ മൈലേജും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് 11 മണിക്കൂര്‍ കൊണ്ട് വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യാം. അതേസമയം DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 40 മിനിറ്റുകൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

മെര്‍സിഡീസ് EQC 400 ഇലക്ട്രിക് എസ്‌യുവി ഡീലര്‍ഷിപ്പുകളില്‍ എത്തി; സ്‌പൈ ചിത്രങ്ങള്‍

അതേസമയം വാഹനത്തിന്റെ വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി EQ എന്നൊരു ബ്രാന്‍ഡും കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു.

Most Read Articles

Malayalam
English summary
Mercedes EQC 400 Electric SUV Spotted At Dealership. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X