ഓഫ് റോഡ് കഴിവുകൾ പ്രദർശിപ്പിച്ച് മെർസിഡീസ് EQC 4x4 കൺസെപ്റ്റ്; വീഡിയോ

ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി വിപണികളിൽ മെർസിഡീസ് തങ്ങളുടെ EQC എസ്‌യുവി പുറത്തിറക്കി. എക്കാലത്തും ബ്രാൻഡിന്റെ അറിയപ്പെടുന്ന ആഡംബര ഘടകവും ഇലക്ട്രിക് പവർട്രെയിനും തമ്മിലുള്ള സംയോജനമാണിത്.

ഓഫ് റോഡ് കഴിവുകൾ പ്രദർശിപ്പിച്ച് മെർസിഡീസ് EQC 4x4 കൺസെപ്റ്റ്; വീഡിയോ

ജർമ്മൻ വാഹന നിർമാതാക്കൾ ലോകമെമ്പാടും തങ്ങളുടെ ഇലക്ട്രിക് ലൈനപ്പ് വിപുലീകരിക്കാൻ മുന്നോട്ട് പോകുമ്പോൾ, ഭൂപ്രദേശവുമായി ബന്ധപ്പെട്ട എല്ലാത്തരം വെല്ലുവിളികൾക്കും ഉൽ‌പ്പന്നങ്ങൾ തയ്യാറാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ഓഫ് റോഡ് കഴിവുകൾ പ്രദർശിപ്പിച്ച് മെർസിഡീസ് EQC 4x4 കൺസെപ്റ്റ്; വീഡിയോ

ഇതിന്റെ ഭാഗമായി കമ്പനി ഒരു EQC 4x4 കൺസെപ്റ്റ് അവതരിപ്പിച്ചിരിക്കുകയാണ്, അതിന്റെ മുന്നിൽ വരുന്ന ഏതൊരു പാതയും അനായാസം തരണം ചെയ്യുമെന്ന് മെർസിഡീസ് അവകാശപ്പെടുന്നു.

MOST READ: 1.95 കോടി രൂപ വില; പുതിയ X5 M കോംപറ്റീഷൻ പെർഫോമൻസ് എസ്‌യുവി പുറത്തിറക്കി ബിഎംഡബ്ല്യു

ഓഫ് റോഡ് കഴിവുകൾ പ്രദർശിപ്പിച്ച് മെർസിഡീസ് EQC 4x4 കൺസെപ്റ്റ്; വീഡിയോ

മെർസിഡീസ് അടുത്തിടെ ഒരു വലിയ സ്പ്ലാഷോടെ EQC 4x4 കൺസെപ്റ്റിന്റെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അക്ഷരാർത്ഥത്തിൽ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന എസ്‌യുവി ഒരു അരുവിയിലൂടെ ചീറിപായുന്നതും ലോക വേക്ക്ബോർഡ് ചാമ്പ്യൻ സന്നെ മെയ്ജർ വാഹനത്തിൽ ഘടിപ്പിച്ച സ്ട്രിംഗ് ലൈൻ വഴി തന്റെ സർഫിംഗ് ബോഡിൽ വാഹനത്തിനൊപ്പം സർഫ് ചെയ്യുന്നതും കാണാം.

ഓഫ് റോഡ് കഴിവുകൾ പ്രദർശിപ്പിച്ച് മെർസിഡീസ് EQC 4x4 കൺസെപ്റ്റ്; വീഡിയോ

അരുവിയിൽ പ്രവേശിക്കുന്നതിനും യുവത്വ ഊർജ്ജത്തോടെ ചരൽ റോഡുകളിലൂടെ സഞ്ചരിക്കാനുള്ള EQC 4x4 കൺസെപ്റ്റിന്റെ കഴിവ് വീഡിയോ ഉയർത്തിക്കാട്ടുന്നു.

MOST READ: ഗ്രാവിറ്റാസ് മുതല്‍ ആള്‍ട്രോസ് ഇവി വരെ; വരും വര്‍ഷവും ടാറ്റയില്‍ നിന്ന് നിരവധി മോഡലുകള്‍

ഓഫ് റോഡ് കഴിവുകൾ പ്രദർശിപ്പിച്ച് മെർസിഡീസ് EQC 4x4 കൺസെപ്റ്റ്; വീഡിയോ

ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് ജല തടസ്സങ്ങൾ കൈകാര്യം ചെയ്യാൻ കഴിവില്ലെന്ന് സംശയങ്ങൾ മുൻകാലങ്ങളിൽ പറഞ്ഞിരുന്നുവെങ്കിലും ഈ യന്ത്രങ്ങൾ സംശയാലുക്കളെ നിശബ്ദരാക്കുംവിധം അതിന്റെ ശേഷി എന്താണെന്ന് വ്യക്തമായി കാണിക്കുന്നു.

ഓഫ് റോഡ് കഴിവുകൾ പ്രദർശിപ്പിച്ച് മെർസിഡീസ് EQC 4x4 കൺസെപ്റ്റ്; വീഡിയോ

ഈ പ്രത്യേക മെർസിഡീസ് EQC 4x4 കൺസെപ്റ്റിനെ പരുക്കൻ ഭൂപ്രദേശങ്ങൾ നേരിടാൻ സഹായിക്കുന്നത് സ്റ്റാൻഡേർഡ് EQC -യിലെ 140 mm -ൽ നിന്ന് 293 mm ആയി ഉയർത്തിയ റൈഡ് ഹൈറ്റാണ്.

MOST READ: മോൺസ്റ്റർ പരിവേഷം അഴിച്ചുവെച്ച് സിമ്പിളായി ബാബ്സ് ഇസൂസു D-മാക്സ് V-ക്രോസ്

ഓഫ് റോഡ് കഴിവുകൾ പ്രദർശിപ്പിച്ച് മെർസിഡീസ് EQC 4x4 കൺസെപ്റ്റ്; വീഡിയോ

വളരെയധികം പ്രശംസ നേടിയ G-ക്ലാസിനേക്കാൾ 23 mm കൂടുതലാണ് ഇത്. വാഹനത്തിനുള്ളിൽ വെള്ളം കടക്കാതെ സഞ്ചരിക്കാൻ കഴിയുന്ന ആഴം അഥവാ ഫോർഡിംഗ് ഡെപ്ത് 400 mm ആണ്.

ഓഫ് റോഡ് കഴിവുകൾ പ്രദർശിപ്പിച്ച് മെർസിഡീസ് EQC 4x4 കൺസെപ്റ്റ്; വീഡിയോ

പൊട്ടി പെളിഞ്ഞ റോഡുകളിൽ EQC 4x4 കൺസെപ്റ്റിനെ അനായാസമായി സഞ്ചരിക്കാൻ സഹായിക്കുന്നതിൽ 20 ഇഞ്ച് ഓഫ് റോഡ് ടയറുകളും നിർണായക പങ്ക് വഹിക്കുന്നു.

MOST READ: ഏവിയേഷന്‍ ചരിത്രത്തിന് ആദരവുമായി ബുഗാട്ടി; ഷിറോൺ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു

ഒരു നീണ്ട ശ്രേണി, കഴിവുള്ള ഡ്രൈവ്, ആഢംബര കാബിൻ എന്നിവ വാഗ്ദാനം ചെയ്ത് EQC ഇപ്പോൾ പൊതു റോഡുകളിൽ അതിന്റെ കഴിവ് സ്ഥാപിക്കുമ്പോൾ, മോഡലിന്റെ ഓഫ്-റോഡ് ഇരട്ടയെ നോക്കുന്നവർക്ക് അനന്തമായ കാത്തിരിപ്പ് ഉണ്ടാകാം, കാരണം മെർസിഡീസിന് EQC 4x4 കൺസെപ്റ്റ് ഉൽ‌പാദന ലൈനുകളിലേക്ക് എത്തിക്കാൻ ഇപ്പോൾ പദ്ധതികളൊന്നുമില്ല.

Most Read Articles

Malayalam
English summary
Mercedes Benz EQC 4x4 Off Road Capabilities Showcased. Read in Malayalam.
Story first published: Friday, November 27, 2020, 12:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X