G-ക്ലാസ് എസ്‌യുവിയെ മോടിപിടിപ്പിച്ച് മെർസിഡീസ്, കൂട്ടിന് ഡെസേർട്ട് ഡ്രൈവ് മോഡും

ആഢംബര പ്രീമിയം ഓഫ് റോഡർ എസ്‌യുവിയായ G-ക്ലാസിന്റെ പരിഷ്ക്കരിച്ച മോഡൽ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്. നവീകരിച്ച പതിപ്പ് കൂടുതൽ ഉപകരണങ്ങൾ, കസ്റ്റമൈസേഷൻ, പുതിയ കളർ ഓപ്ഷനുകൾ എന്നിവയാണ് പരിചയപ്പെടുത്തുന്നത്.

G-ക്ലാസ് എസ്‌യുവിയെ മോടിപിടിപ്പിച്ച് മെർസിഡീസ്, കൂട്ടിന് ഡെസേർട്ട് ഡ്രൈവ് മോഡും

എന്നാൽ മരുഭൂമി പ്രദേശങ്ങൾക്കായി ഒരു പുതിയ ഡ്രൈവ് മോഡ് വാഗ്‌ദാനം ചെയ്യുന്നതാണ് ഓഫറിലെ പ്രധാന ആകർഷണം. പുതിയ 'ഡെസേർട്ട്' ഡ്രൈവ് മോഡ് ഡൈനാമിക് സെലക്ട് റോക്കർ സ്വിച്ച് വഴിയാണ് സജീവമാക്കുന്നത്. മണൽ ഭൂപ്രദേശങ്ങളിൽ പരമാവധി ട്രാക്ഷൻ ലഭിക്കാനായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

G-ക്ലാസ് എസ്‌യുവിയെ മോടിപിടിപ്പിച്ച് മെർസിഡീസ്, കൂട്ടിന് ഡെസേർട്ട് ഡ്രൈവ് മോഡും

ലെയ്റ്റ് അപ്ഷിഫ്റ്റ്‌, നേരിട്ടുള്ള ത്രോട്ടിൽ‌ പ്രതികരണം, ക്രമീകരിച്ച ഇ‌എസ്‌പി നിയന്ത്രണം എന്നിവയുടെ ഇന്റർ‌പ്ലേ മരുഭൂമിയിലെ ഭൂപ്രദേശങ്ങളെ അനായാസം കൈകാര്യം ചെയ്യാൻ മെർസിഡീസ് ബെൻസ് G-ക്ലാസിനെ സഹായിക്കുന്നു.

MOST READ: 6 മാസത്തേക്ക് ഇഎംഐ അടവുകള്‍ ഇല്ല; പുതിയ പദ്ധതികളുമായി ഫോര്‍ഡ്

G-ക്ലാസ് എസ്‌യുവിയെ മോടിപിടിപ്പിച്ച് മെർസിഡീസ്, കൂട്ടിന് ഡെസേർട്ട് ഡ്രൈവ് മോഡും

AMG ശ്രേണിക്കായി മാത്രം ലഭ്യമായ പുതിയ 20-സ്‌പോക്ക് 5-ട്വിൻ സ്‌പോക്ക് അലോയ് വീലുകൾക്ക് ഗ്ലോസി ഫിനിഷിംഗാണ് കമ്പനി നൽകിയിരിക്കുന്നത്. കൂടാതെ ഗ്ലോസി ബ്ലാക്ക് അല്ലെങ്കിൽ ഹിമാലയൻ ഗ്രേ കളറിൽ ഇവ തെരഞ്ഞെടുക്കാൻ സാധിക്കും.

G-ക്ലാസ് എസ്‌യുവിയെ മോടിപിടിപ്പിച്ച് മെർസിഡീസ്, കൂട്ടിന് ഡെസേർട്ട് ഡ്രൈവ് മോഡും

ഏറ്റവും പ്രധാനപ്പെട്ട പുതിയ വശം മോഡലിന്റെ എഞ്ചിൻ കോൺഫിഗറേഷനാണ്. 330 bhp കരുത്തും 1200 മുതൽ 3200 rpm വരെ പരമാവധി 700 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇൻ‌ലൈൻ ആറ് സിലിണ്ടർ ഡീസൽ എഞ്ചിനാണ് G-ക്ലാസിന്റെ പ്രധാന ആകർഷണം.

MOST READ: ഫസ്റ്റ്-റെസ്പോണ്ടർ മോട്ടോർസൈക്കിളുകളുടെ ആദ്യ യൂണിറ്റ് രാജസ്ഥാന് കൈമാറി ഹീറോ

G-ക്ലാസ് എസ്‌യുവിയെ മോടിപിടിപ്പിച്ച് മെർസിഡീസ്, കൂട്ടിന് ഡെസേർട്ട് ഡ്രൈവ് മോഡും

ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള രീതിയിൽ തങ്ങളുടെ എസ്‌യുവി കസ്റ്റമൈസേഷൻ ചെയ്യാനുള്ള സമഗ്രമായ സാധ്യതയും അപ്‌ഡേറ്റിൽ ഉൾപ്പെടുന്നു. അതിൽ നൈറ്റ് പാക്കേജും മെർസിഡീസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

G-ക്ലാസ് എസ്‌യുവിയെ മോടിപിടിപ്പിച്ച് മെർസിഡീസ്, കൂട്ടിന് ഡെസേർട്ട് ഡ്രൈവ് മോഡും

നൈറ്റ് പാക്കേജിൽ ഹീറ്റ് പ്രതിരോധശേഷിയുള്ള ഡാർക്ക് ഗ്ലാസ്, ഗ്രീൻ ഹൌസ് റേഡിയേറ്റർ ഗ്രിൽ, ഒബ്സിഡിയൻ ബ്ലാക്ക് മെറ്റൽ, ഡാർക്ക് ടേൺ സിഗ്നൽ ലൈറ്റുകൾ, റിവേഴ്സ് ലൈറ്റുകൾ, ഹെഡ്‌ലൈറ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു.

MOST READ: സോനെറ്റിന്റെ മുന്‍വശം വെളിപ്പെടുത്തി കിയ; ടീസര്‍ ചിത്രങ്ങള്‍

G-ക്ലാസ് എസ്‌യുവിയെ മോടിപിടിപ്പിച്ച് മെർസിഡീസ്, കൂട്ടിന് ഡെസേർട്ട് ഡ്രൈവ് മോഡും

ഇനി മുതൽ എല്ലാ G-ക്ലാസ് മോഡലുകളിലെയും സ്റ്റാൻഡേർഡ് ഉപകരണങ്ങളുടെ ഭാഗമായിരിക്കും വൈഡ്‌സ്ക്രീൻ കോക്ക്പിറ്റ്. മുമ്പ് ലെതർ പാക്കേജുകളുടെ ഭാഗമായിരുന്ന ഫ്രെയിംലെസ് ഇൻ റിയർവ്യൂ മിറർ ഇപ്പോൾ സ്റ്റാൻഡേർഡ് ഉപകരണങ്ങളുടെ സവിശേഷതയും മെർസിഡീസ് മെച്ചപ്പെടുത്തിയിട്ടുണ്ട്.

G-ക്ലാസ് എസ്‌യുവിയെ മോടിപിടിപ്പിച്ച് മെർസിഡീസ്, കൂട്ടിന് ഡെസേർട്ട് ഡ്രൈവ് മോഡും

G-ക്ലാസിന്റെ ഇന്റീരിയർ കൂടുതൽ മെച്ചപ്പെടുത്താൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. വിൻഡോ ലിഫ്റ്ററുകൾക്കായുള്ള സ്വിച്ചുകൾ സിൽവർ ക്രോമിലും ഡൈനാമിക്ക മൈക്രോഫിബ്രിലെ സൺ വിസറുകളിലും വരുന്നു. ബ്ലാക്ക് ഫ്ലോർ മാറ്റുകളും ഇപ്പോൾ സ്റ്റാൻഡേർഡായി ഓഫറിൽ ലഭ്യമാകുന്നത് ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Mercedes Benz G-Class SUV Updated With A New Desert Mode. Read in Malayalam
Story first published: Thursday, July 16, 2020, 18:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X