മെർസിഡീസ് AMG GLE 53 കൂപ്പെ പുറത്തിറങ്ങി; വില 1.20 കോടി രൂപ

പുതിയ AMG GLE 53 കൂപ്പെ മെർസിഡീസ് ബെൻസ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. കേരളം ഒഴികെ 1.20 കോടി രൂപ ആരംഭ എക്സ്-ഷോറൂം വിലയിൽ വാഹനം ലഭ്യമാകും.

മെർസിഡീസ് AMG GLE 53 കൂപ്പെ പുറത്തിറങ്ങി; വില 1.20 കോടി രൂപ

GLE കൂപ്പെയുടെ രണ്ടാം തലമുറയായ GLE 53 കൂപ്പെ പ്രധാനമായും ഇന്ത്യയിൽ വിൽ‌പനയ്‌ക്കെത്തിയ ഫസ്റ്റ്-ജെൻ‌ GLE 43 കൂപ്പെയുടെ പകരക്കാരനാണ്. ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ‘53' ബാഡ്ജ് മോഡലാണിത്.

മെർസിഡീസ് AMG GLE 53 കൂപ്പെ പുറത്തിറങ്ങി; വില 1.20 കോടി രൂപ

പുതിയ GLE കൂപ്പെ അതിന്റെ മുൻഗാമിയേക്കാൾ വലുതാണ്, കൂടാതെ 20 mm കൂടുതൽ വീൽബേസുമുണ്ട്. ആദ്യ തലമുറ കൂപ്പെയെപ്പോലെ, പുതിയ GLE കൂപ്പെയും സാധാരണ GLE -യുമായി ചില പൊതുവായ ഡിസൈൻ ഘടകങ്ങൾ പങ്കിടുന്നു.

MOST READ: കേമനായി 10 ലക്ഷം കിലോമീറ്റർ പിന്നിട്ട് ടൊയോട്ട ഇന്നോവ

മെർസിഡീസ് AMG GLE 53 കൂപ്പെ പുറത്തിറങ്ങി; വില 1.20 കോടി രൂപ

B -പില്ലറിൽ നിന്ന് ഒഴുകുന്ന, കൂപ്പെ ഭാവത്തിലുള്ള റൂഫും സംയോജിത സ്‌പോയിലർ ഉപയോഗിച്ച് വരുന്ന പിൻഭാഗവും വ്യത്യാസങ്ങൾ വെലിവാക്കുന്നു.

മെർസിഡീസ് AMG GLE 53 കൂപ്പെ പുറത്തിറങ്ങി; വില 1.20 കോടി രൂപ

ഈ AMG മോഡലിന് സ്‌പോർട്ടിയർ ഡിസൈൻ വിശദാംശങ്ങളായ വെർട്ടിക്കൽ സ്ലാറ്റ് പനാമെറിക്ക ഗ്രില്ല്, 21 ഇഞ്ച് അലോയി വീലുകൾ, ഫ്രണ്ട് ഫെൻഡറുകളിൽ ടർബോ ബാഡ്‌ജിംഗ്, AMG എക്‌സ്‌ഹോസ്റ്റ് എന്നിവയും ലഭിക്കും.

MOST READ: ആള്‍ട്രോസ് ടര്‍ബോ പതിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; അരങ്ങേറ്റം ഉടനെന്ന് ടാറ്റ

മെർസിഡീസ് AMG GLE 53 കൂപ്പെ പുറത്തിറങ്ങി; വില 1.20 കോടി രൂപ

ബ്രില്യന്റ് ബ്ലൂ, കാവൻസ്റ്റിക് ബ്ലൂ, എമറാൾഡ് ഗ്രീൻ, ഹയാസിന്ത് റെഡ്, മൊജാവേ സിൽവർ, ഒബ്സിഡിയൻ ബ്ലാക്ക്, പോളാർ വൈറ്റ്, സെലനൈറ്റ് ഗ്രേ എന്നിങ്ങനെ എട്ട് കളർ ഓപ്ഷനുകൾ വാഹനത്തിനുണ്ടാവും.

മെർസിഡീസ് AMG GLE 53 കൂപ്പെ പുറത്തിറങ്ങി; വില 1.20 കോടി രൂപ

അകത്ത്, ഡാഷ്‌ബോർഡ് സ്റ്റാൻ‌ഡേർഡ് GLE -ക്ക് തുല്യമാണ്, ഇൻ‌ഫോടൈൻ‌മെന്റിനും ഇൻ‌സ്ട്രുമെൻറ് ക്ലസ്റ്ററിനുമായി ഇരട്ട 12.3 ഇഞ്ച് ഡിസ്‌പ്ലേകളും വരുന്നു. രണ്ടും മെർക്കിന്റെ ഏറ്റവും പുതിയ MBUX സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.

MOST READ: വിപണിയിലേക്ക് ഉടൻ, പരീക്ഷണയോട്ടം തുടർന്ന് പുത്തൻ ഹ്യുണ്ടായി i20

മെർസിഡീസ് AMG GLE 53 കൂപ്പെ പുറത്തിറങ്ങി; വില 1.20 കോടി രൂപ

AMG ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ്, AMG ഫ്രണ്ട് സീറ്റുകൾ, സ്റ്റെയിൻ‌ലെസ് സ്റ്റീൽ പെഡലുകൾ എന്നിവ പോലുള്ള ചില AMG നിർദ്ദിഷ്ട സ്പർശനങ്ങളും GLE 53 കൂപ്പെയുടെ ക്യാബിന് ലഭിക്കുന്നു.

മെർസിഡീസ് AMG GLE 53 കൂപ്പെ പുറത്തിറങ്ങി; വില 1.20 കോടി രൂപ

ക്യാബിൻ വ്യക്തിഗതമാക്കുന്നതിന് ഉപഭോക്താക്കൾക്ക് നിരവധി ട്രിം, അപ്ഹോൾസ്റ്ററി ഓപ്ഷനുകളും ലഭിക്കും. 650 ലിറ്റർ ബൂട്ട് സ്പേസ് പിൻ സീറ്റുകൾ മടക്കിയാൽ 1,800 ലിറ്ററായി വികസിപ്പിക്കാമെന്നും മെർസിഡീസ് അവകാശപ്പെടുന്നു.

MOST READ: ടിയാഗൊയുടെ മൂന്ന് ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ മോട്ടോർസ്

മെർസിഡീസ് AMG GLE 53 കൂപ്പെ പുറത്തിറങ്ങി; വില 1.20 കോടി രൂപ

435 bhp കരുത്ത് പുറപ്പെടുവിക്കുന്ന 3.0 ലിറ്റർ, ഇൻ-ലൈൻ സിക്സ് സിലിണ്ടർ, ട്വിൻ-ടർബോ പെട്രോൾ എഞ്ചിനിൽ നിന്നാണ് പവർ വരുന്നത്. യൂണിറ്റ് 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയിട്ടുണ്ട്. മെർസിഡീസ് ഇതിനെ EQ ബൂസ്റ്റ് എന്ന് വിളിക്കുന്നു.

മെർസിഡീസ് AMG GLE 53 കൂപ്പെ പുറത്തിറങ്ങി; വില 1.20 കോടി രൂപ

ഇത് 22 bhp അധികം കരുത്തും, 250 Nm torque ഉം ചേർക്കുന്നു. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ്, മെർസിഡീസ് 4മാറ്റിക് + ഓൾ-വീൽ ഡ്രൈവ് സിസ്റ്റം എന്നിവയിലൂടെ നാല് വീലുകളിലേക്കും പവർ അയയ്ക്കുന്നു.

മെർസിഡീസ് AMG GLE 53 കൂപ്പെ പുറത്തിറങ്ങി; വില 1.20 കോടി രൂപ

5.3 സെക്കൻഡ് കൊണ്ട് 100 കിലോമീറ്റർ വേഗത വാഹനത്തിന് കൈവരിക്കാനാവുമെന്ന് മെർസിഡീസ് അവകാശപ്പെടുന്നു.

മെർസിഡീസ് AMG GLE 53 കൂപ്പെ പുറത്തിറങ്ങി; വില 1.20 കോടി രൂപ

സ്‌പോർട്ടിയർ എയർ സസ്‌പെൻഷൻ സജ്ജീകരണം, അഡാപ്റ്റീവ് ഡാംപറുകൾ, അധിക പവർ കൈകാര്യം ചെയ്യുന്നതിനുള്ള അപ്‌ഗ്രേഡ് ബ്രേക്കുകൾ എന്നിവ ഉൾപ്പെടെ ചില AMG നിർദ്ദിഷ്ട അപ്‌ഗ്രേഡുകളും GLE 53 കൂപ്പേയിൽ ഉണ്ട്.

മെർസിഡീസ് AMG GLE 53 കൂപ്പെ പുറത്തിറങ്ങി; വില 1.20 കോടി രൂപ

ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, 4-സോൺ ക്ലൈമറ്റ് കൺട്രോൾ, 13-സ്പീക്കർ ബർമസ്റ്റർ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഫോർ-വേ ലംബാർ സപ്പോർട്ട് എന്നിവ ഉൾപ്പെടെ ധാരാളം കിറ്റുകൾ ഓഫറിൽ ലഭ്യമാണ്.

മെർസിഡീസ് AMG GLE 53 കൂപ്പെ പുറത്തിറങ്ങി; വില 1.20 കോടി രൂപ

AMG പെർഫോമൻസ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എത്രമാത്രം ശബ്‌ദം ഉൽ‌പാദിപ്പിക്കുന്നുവെന്നത് തിരഞ്ഞെടുക്കാൻ ഡ്രൈവറെ അനുവദിക്കുന്നു. മെർക്കിന്റെ ആക്റ്റീവ് റൈഡ് കൺട്രോൾ സിസ്റ്റവും GLE 53 കൂപ്പെയിലുണ്ട്.

മെർസിഡീസ് AMG GLE 53 കൂപ്പെ പുറത്തിറങ്ങി; വില 1.20 കോടി രൂപ

ഇത് കോർണറിംഗ് സമയത്ത് ബോഡി റോൾ കുറയ്ക്കാനും ആവശ്യമുള്ളപ്പോൾ റൈഡ് മെച്ചപ്പെടുത്താനും സഹായിക്കും. ഒൻപത് എയർബാഗുകൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, അഡാപ്റ്റീവ് എൽഇഡി ഹെഡ്ലൈറ്റുകൾ എന്നിവയും സ്റ്റാൻഡേർഡാണ്.

മെർസിഡീസ് AMG GLE 53 കൂപ്പെ പുറത്തിറങ്ങി; വില 1.20 കോടി രൂപ

പോർഷെ കയീൻ കൂപ്പെ, ഔഡി Q8, ബിഎംഡബ്ല്യു X6 എന്നിവയ്ക്ക് എതിരാണ് മെർസിഡീസ്-AMG GLE 53 കൂപ്പെ മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Mercedes Benz Launched New AMG GLE 53 Coupe In India For Rs 1-20 Crore. Read in Malayalam.
Story first published: Wednesday, September 23, 2020, 14:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X