2021 E-ക്ലാസ് ലോംഗ് വീൽബേസ് അവതരിപ്പിച്ച് മെർസിഡീസ്

ജർമ്മൻ ബ്രാൻഡ് സ്റ്റാൻഡേർഡ് മോഡൽ പുറത്തിറക്കി ആറുമാസത്തിനുശേഷം ബീജിംഗ് മോട്ടോർ ഷോയിൽ ലോംഗ് വീൽബേസ് രൂപത്തിലുള്ള മെർസിഡീസ് E-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ് വെളിപ്പെടുത്തിയിരിക്കുകയാണ്.

2021 E-ക്ലാസ് ലോംഗ് വീൽബേസ് അവതരിപ്പിച്ച് മെർസിഡീസ്

E-ക്ലാസ് LWB വിൽക്കുന്ന വിപണികളിൽ ആകെ ഇന്ത്യയും ചൈനയും മാത്രമാണുള്ളത്. ഈ പതിപ്പിനുള്ള ഒരേയൊരു റൈറ്റ് ഹാൻഡ് ഡ്രൈവ് വിപണിയാണ് ഇന്ത്യ. ചൈനയിൽ അവതരിപ്പിച്ച മാതൃക ഇന്ത്യയ്ക്ക് ലഭിക്കാൻ പോകുന്നതിനെക്കുറിച്ച് നല്ലൊരു ധാരണ നൽകുന്നു.

2021 E-ക്ലാസ് ലോംഗ് വീൽബേസ് അവതരിപ്പിച്ച് മെർസിഡീസ്

വാഹനത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, E-ക്ലാസ് LWB -യ്ക്ക് 2,939 mm വീൽബേസാണുള്ളത്. ഇത് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 140 mm നീളമുള്ളതാണ്. എന്നാൽ ഈ പതിപ്പിന് ഒരേ വീതിയും ഉയരവുമാണ്.

MOST READ: താരങ്ങളുടെ വാഹനങ്ങള്‍ പിന്തുടരരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുംബൈ പൊലീസിന്റെ മുന്നറിയിപ്പ്

2021 E-ക്ലാസ് ലോംഗ് വീൽബേസ് അവതരിപ്പിച്ച് മെർസിഡീസ്

കൂട്ടിചേർത്ത ദൈർഘ്യം ഇതിന് കൂടുതൽ പരമ്പരാഗതമായി ആഢംബര ലിമോസിൻ രൂപം നൽകുന്നു, അല്ലാത്തപക്ഷം, LWB -നെ സ്റ്റാൻഡേർഡ് E-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റിൽ നിന്ന് വ്യത്യസ്‌തമാക്കുന്ന കാര്യങ്ങളൊന്നുമില്ല.

2021 E-ക്ലാസ് ലോംഗ് വീൽബേസ് അവതരിപ്പിച്ച് മെർസിഡീസ്

ഈ വർഷം ആദ്യം E-ക്ലാസ് LWB ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങൾ ഓൺലൈനിൽ വന്നിരുന്നു. പുതിയ ഹെഡ്‌ലൈറ്റും ബമ്പർ രൂപകൽപ്പനയും, കൂടാതെ വിശാലമായ മൂന്ന് സ്ലാറ്റ് ക്രോം ഗ്രില്ലും ഫോഗ് ലൈറ്റ് ക്ലസ്റ്ററുകളിൽ ക്രോം ഘടകങ്ങളും വാഹനത്തിന് ലഭിക്കുന്നു. E-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ സ്‌പോർട്ടിയർ പതിപ്പുകൾക്ക് മധ്യഭാഗത്ത് മെർസിഡീസ് ലോഗോയുള്ള ഒരു മെഷ് ഗ്രില്ല് ലഭിക്കും.

MOST READ: BJ40 പ്ലസ്; ജീപ്പ് റാങ്‌ലറിന്റെ അപരനെ പാക്കിസ്ഥാനിൽ അവതരിപ്പിക്കാനൊരുങ്ങി BAIC

2021 E-ക്ലാസ് ലോംഗ് വീൽബേസ് അവതരിപ്പിച്ച് മെർസിഡീസ്

പിൻഭാഗത്ത്, സ്റ്റാൻഡേർഡ്, ലോംഗ്-വീൽബേസ് E-ക്ലാസിന് ഒരു പുതിയ സെറ്റ് മെലിഞ്ഞ, റാപ്പ്എറൗണ്ട് ടെയിൽ ലാമ്പുകൾ, ഒരു പുതിയ ബൂട്ട് ലിഡ്, ട്വീക്ക്ഡ് റിയർ ബമ്പർ ഡിസൈൻ എന്നിവ ലഭിക്കുന്നു. പുതിയ അലോയി വീൽ ഓപ്ഷനുകൾ രണ്ട് മോഡലുകളും തമ്മിൽ വേർതിരിക്കാൻ സഹായിക്കും.

2021 E-ക്ലാസ് ലോംഗ് വീൽബേസ് അവതരിപ്പിച്ച് മെർസിഡീസ്

റിയർ സീറ്റ് കംഫർട്ടും ഒരു പടി ഉയർത്തി എന്നും പുതിയ റിയർ സെന്റർ കൺസോൾ ടച്ച്‌സ്‌ക്രീനും രണ്ട് യുഎസ്ബി പോർട്ടുകളും ചേർത്തതായും മെർസിഡീസ് അവകാശപ്പെടുന്നു.

MOST READ: കണ്ണഞ്ചിപ്പിക്കുന്ന 450 bhp കരുത്തുമായി കസ്റ്റമൈസ്ഡ് ഹോണ്ട സിവിക്

2021 E-ക്ലാസ് ലോംഗ് വീൽബേസ് അവതരിപ്പിച്ച് മെർസിഡീസ്

ഈ മാറ്റങ്ങൾക്ക് പുറമെ, സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് E-ക്ലാസ് ലോംഗ്-വീൽബേസ് മോഡലിൽ എടുത്തി പറയാൻ മറ്റു പ്രധാന മാറ്റങ്ങളൊന്നുമില്ല. ഇൻഫോടെയ്ൻമെന്റിനായുള്ള അപ്‌ഡേറ്റ് ചെയ്ത MBUX സോഫ്റ്റ്‌വെയറും പുതിയ സ്റ്റിയറിംഗ് വീലും സമാനമാണ്.

2021 E-ക്ലാസ് ലോംഗ് വീൽബേസ് അവതരിപ്പിച്ച് മെർസിഡീസ്

കൊവിഡ് -19 മഹാമാരി മൂലം നിലവിൽ വന്ന ആദ്യത്തെ ലോക്ക്ഡൗണിനിടയിൽ, 2020 ഏപ്രിലിൽ, മെർസിഡീസ് ബെൻസ് ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് സന്തോഷ് അയ്യർ 2021 -ൽ E-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ എത്തുമെന്ന് സ്ഥിരീകരിച്ചിരുന്നു.

MOST READ: വിപണിയിലെ മികച്ച ആഢംബര സെഡാന്‍; സ്‌കോഡ സൂപ്പര്‍ബ് സ്‌പോര്‍ട്‌ലൈന്‍ റോഡ് ടെസ്റ്റ് റിവ്യൂ

2021 E-ക്ലാസ് ലോംഗ് വീൽബേസ് അവതരിപ്പിച്ച് മെർസിഡീസ്

സ്റ്റിയറിംഗ് വീൽ വലതുവശത്തേക്ക് മാറുന്നത് ഒഴിച്ച് ഇന്ത്യ-സ്പെക്ക് 2021 E-ക്ലാസ് ചൈനയ്ക്കായി വെളിപ്പെടുത്തിയ മോഡലിന് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു.

2021 E-ക്ലാസ് ലോംഗ് വീൽബേസ് അവതരിപ്പിച്ച് മെർസിഡീസ്

നിലവിലെ കാറിൽ നിന്ന് സമാന എഞ്ചിൻ ഓപ്ഷനുകൾ തുടരുമെന്ന് പ്രതീക്ഷിക്കാം. നിലവിൽ വിപണിയിൽ എത്തുന്ന E-ക്ലാസ് മോഡലുഖലിൽ E 200 -ന് 59.08-63.30 ലക്ഷം രൂപയും, E 220d - യ്ക്ക് 60.10-64.32 ലക്ഷം രൂപയും, E 350d -യ്ക്ക് 75.06 ലക്ഷം രൂപയുമാണ് എക്സ-ഷോറൂം വിലകൾ.

2021 E-ക്ലാസ് ലോംഗ് വീൽബേസ് അവതരിപ്പിച്ച് മെർസിഡീസ്

ഇന്ത്യൻ നിരയിൽ E-ക്ലാസ് ഓൾ-ടെറൈൻ E 220d 4 മാറ്റിക് 77.25 ലക്ഷം രൂപയിൽ ലഭ്യമാണ്, എന്നിരുന്നാലും ഇത് CBU റൂട്ട് വഴി ഇറക്കുമതി ചെയ്യുന്ന സ്റ്റാൻഡേർഡ് വീൽബേസുള്ള സ്റ്റേഷൻ വാഗൺ അല്ലെങ്കിൽ എസ്റ്റേറ്റ് ബോഡി ശൈലി അടിസ്ഥാനമാക്കിയുള്ളതാണ്.

2021 E-ക്ലാസ് ലോംഗ് വീൽബേസ് അവതരിപ്പിച്ച് മെർസിഡീസ്

E-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ സമാരംഭിക്കുമ്പോൾ, അത് ബി‌എം‌ഡബ്ല്യു 5 സീരീസ്, ഔഡി A6, ജാഗ്വാർ XF എന്നിവയ്ക്കെതിരെ മത്സരിക്കും.

Most Read Articles

Malayalam
English summary
Mercedes Benz Revealed 2021 E-Class LWB Model. Read in Malayalam.
Story first published: Tuesday, September 29, 2020, 12:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X