മെർസിഡീസ് S-ക്ലാസിന്റെ അവതരണം മൂന്ന് ഘട്ടമായി, ആദ്യ ഭാഗം ജൂലൈ എട്ടിന്; കാണാം പുതിയ ടീസർ വീഡിയോ

ജർമൻ ആഢംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് തങ്ങളുടെ ഏറ്റവും പുതിയ S-ക്ലാസ് ആഢംബര സെഡാനെ ജൂലൈ എട്ടിന് പുറത്തിറക്കാൻ ഒരുങ്ങിയിരിക്കുകയാണ്. അതിന്റെ ഭാഗമായി വാഹനത്തിന്റെ പുതിയ ടീസർ കമ്പനി പുറത്തുവിട്ടിരിക്കുകയാണ്.

മെർസിഡീസ് S-ക്ലാസിന്റെ അവതരണം മൂന്ന് ഘട്ടമായി, ആദ്യ ഭാഗം ജൂലൈ എട്ടിന്; കാണാം പുതിയ ടീസർ വീഡിയോ

പുതിയ അത്യാഢംബര സെഡാനിൽ ഡാഷ്‌ബോർഡിൽ ഏറ്റവും ആകർഷകമാകുന്നത് പുതിയ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ ആയിരിക്കുമെന്നാണ് ടീസർ പറഞ്ഞുവെക്കുന്നത്. അതേസമയം ഡ്രൈവർക്ക് റിയാലിറ്റി ഹെഡ്-അപ്പ് ഡിസ്‌പ്ലേ ലഭിക്കും.

https://www.youtube.com/embed/FVmLkh_4C08?rel=0

ജർമനിയിലെ സ്റ്റട്ട്ഗാർട്ടിൽ നിന്നുള്ള ഡിജിറ്റൽ പ്രീമിയർ വഴിയാണ് 2021 S-ക്ലാസിന്റെ അവതരണം മെർസിഡീസ് നടത്തുക. എങ്കിലും 2020 സെപ്റ്റംബർ വരെ വാഹനത്തെ പൂർണമായി വെളിപ്പെടുത്തില്ല എന്നത് ശ്രദ്ധേയമാണ്. ജൂലൈ എട്ട് മുതൽ മൂന്ന് ഭാഗങ്ങളായാകും പുതിയ ആഢംബര വാഹനത്തെ കമ്പനി പരിചയപ്പെടുത്തുക.

MOST READ: ഓണ്‍ലൈന്‍ വില്‍പ്പന പൊടിപൊടിച്ച് ഹ്യുണ്ടായി; വെബ്‌സൈറ്റ് സന്ദര്‍ശിച്ചത് 15 ലക്ഷം ആളുകള്‍

മെർസിഡീസ് S-ക്ലാസിന്റെ അവതരണം മൂന്ന് ഘട്ടമായി, ആദ്യ ഭാഗം ജൂലൈ എട്ടിന്; കാണാം പുതിയ ടീസർ വീഡിയോ

ഓഗസ്റ്റ് 12-ന് S-ക്ലാസിന്റെ ഇന്റീരിയർ പൂർണമായും വെളിപ്പെടുത്തുകയും ചെയ്യും. തൽക്കാലം ജർമൻ കാർ നിർമ്മാതാക്കൾ പുതിയ മെർസിഡീസ് S-ക്ലാസിലേക്ക് ചേർക്കുന്ന സവിശേഷതകളെക്കുറിച്ച് ഒരു ലഘു നിരീക്ഷണം നടത്തുകയാണ്.

മെർസിഡീസ് S-ക്ലാസിന്റെ അവതരണം മൂന്ന് ഘട്ടമായി, ആദ്യ ഭാഗം ജൂലൈ എട്ടിന്; കാണാം പുതിയ ടീസർ വീഡിയോ

ടീസർ പുതിയ മോഡലിന്റെ മുൻവശവും ടാബ്‌ലെറ്റ് പോലുള്ള MBUX ഇൻ‌ഫോടെയ്ൻ‌മെൻറ് സിസ്റ്റത്തിന്റെ ആദ്യ കാഴ്ചയും നൽകുന്നു. പുതിയ S-ക്ലാസ് അതിശയകരമായ പുതുമകളാൽ നിറഞ്ഞിരിക്കുന്നു.

MOST READ: ഹ്യുണ്ടായി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് ജൂലൈ 14-ന്, എസ്‌യുവി ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

മെർസിഡീസ് S-ക്ലാസിന്റെ അവതരണം മൂന്ന് ഘട്ടമായി, ആദ്യ ഭാഗം ജൂലൈ എട്ടിന്; കാണാം പുതിയ ടീസർ വീഡിയോ

മാത്രമല്ല ആഢംബര വിഭാഗത്തിലെ വ്യക്തിഗത ചലനാത്മകതയെ പുതിയ തലത്തിലേക്ക് വാഹനം കൊണ്ടുപോകുകയും ചെയ്യുന്നുവെന്ന് ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് മെർസിഡസ് ബെൻസ് കാർസ് ആൻഡ് വാനുകളുടെ തലവൻ കട്‌ജ ബോട്ട് പറഞ്ഞു.

മെർസിഡീസ് S-ക്ലാസിന്റെ അവതരണം മൂന്ന് ഘട്ടമായി, ആദ്യ ഭാഗം ജൂലൈ എട്ടിന്; കാണാം പുതിയ ടീസർ വീഡിയോ

പുതിയ S-ക്ലാസിന്റെ ഡാഷ്‌ബോർഡിൽ ഇടംപിടിച്ചിരിക്കുന്ന ടച്ച്‌സ്‌ക്രീന്റെ വലിപ്പം ഇപ്പഴും കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും ടെസ്‌ല മോഡൽ X, S മോഡലുകളുടെ അതേ വലിപ്പമായിരിക്കും ഇതിനെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടൊപ്പം പുതിയ മോഡലിൽ ചേർത്തിരിക്കുന്ന HVAC ക്രമീകരണങ്ങൾ, മൾട്ടിമീഡിയ, നാവിഗേഷൻ, മറ്റ് ആഢംബര സവിശേഷതകൾ എന്നിവ നിയന്ത്രിക്കാൻ ഡ്രൈവറെ സഹായിക്കും.

MOST READ: ഹെക്‌ടർ പ്ലസിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് എംജി; എസ്‌യുവിയുടെ കൂടുതൽ വിശദാംശങ്ങളും പുറത്ത്

മെർസിഡീസ് S-ക്ലാസിന്റെ അവതരണം മൂന്ന് ഘട്ടമായി, ആദ്യ ഭാഗം ജൂലൈ എട്ടിന്; കാണാം പുതിയ ടീസർ വീഡിയോ

സ്‌ക്രീനിൽ ഡ്രൈവറിനായി നാവിഗേഷൻ നിർദേശങ്ങൾ വാഗ്ദാനം ചെയ്യുന്ന പുതിയ AR ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD) യൂണിറ്റും മെർസിഡീസ് ടീസറിലൂടെ പ്രദർശിപ്പിക്കുന്നുണ്ട് . AR നിർദേശങ്ങൾ സെന്റർ ഇൻഫോടെയ്ൻമെന്റ് സ്ക്രീനിലും ദൃശ്യമാകും.

മെർസിഡീസ് S-ക്ലാസിന്റെ അവതരണം മൂന്ന് ഘട്ടമായി, ആദ്യ ഭാഗം ജൂലൈ എട്ടിന്; കാണാം പുതിയ ടീസർ വീഡിയോ

മെർസിഡീസ് പുതിയ S-ക്ലാസിന് പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പും വിപണിയിൽ എത്തിക്കും. ഹൈബ്രിഡ് പതിപ്പിന്റെ മൈലേജ് ഏകദേശം 100 കിലോമീറ്ററായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
Mercedes Benz Teased 2021 S-Class Launch On July 8. Read in Malayalam
Story first published: Tuesday, July 7, 2020, 12:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X