മെർസിഡീസ് ബെൻസ് V-ക്ലാസ് മാർക്കോ പോളോ 2020 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കും

വരാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ V-ക്ലാസ് മാർക്കോ പോളോ പ്രദർശിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ആഢംബര വാഹന നിർമ്മാതാക്കളായ മെർസിഡീസ് ബെൻസ്. പുറത്തിറങ്ങി കഴിഞ്ഞാൽ, മാർക്കോ പോളോ രാജ്യത്തെ ആദ്യത്തെ വാണിജ്യപരമായി നിർമ്മിക്കുന്ന ക്യാമ്പറായി മാറും.

മെർസിഡീസ് ബെൻസ് V-ക്ലാസ് മാർക്കോ പോളോ 2020 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കും

V-ക്ലാസ് മോഡലിന്റെ വിജയിച്ചതിന് ശേഷമാണ് മാർക്കോ പോളോ ഇന്ത്യയിൽ അവതരിപ്പിക്കാൻ ജർമ്മൻ ആഡംബര വാഹന നിർമാതാക്കൾ ആഹ്വാനം ചെയ്തത്. നിരവധി ‘ലിവിംഗ് സ്‌പേസ്' ആശയങ്ങളുമായിട്ടാണ് എംപിവി എത്തുന്നത്.

മെർസിഡീസ് ബെൻസ് V-ക്ലാസ് മാർക്കോ പോളോ 2020 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കും

ഓട്ടോ എക്‌സ്‌പോ 2020 ൽ AMG GT നാല് ഡോർ കൂപ്പെ ലോഞ്ച് ചെയ്യുന്നതിനൊപ്പം A-ക്ലാസ് ലിമോസിൻ, പുതിയ GLA എസ്‌യുവി എന്നിവ പുറത്തിറക്കുന്നതിനൊപ്പം ഇന്ത്യയിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തതും സവിശേഷവുമായ ഒന്നും തങ്ങൾ അവതരിപ്പിക്കുമെന്ന് മെർസിഡീസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു.

മെർസിഡീസ് ബെൻസ് V-ക്ലാസ് മാർക്കോ പോളോ 2020 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കും

V-ക്ലാസ് ആഢംബര എം‌പിവിയുടെ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് V-ക്ലാസ് മാർക്കോ പോളോ ക്യാമ്പർ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് നിർമ്മാതാക്കൾ.

മെർസിഡീസ് ബെൻസ് V-ക്ലാസ് മാർക്കോ പോളോ 2020 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കും

റോഡ്-യാത്രയെയും ക്യാമ്പിംഗിനേക്കാളും സ്വസ്ഥതയും സാഹസികതയും നൽകുന്ന ആവേശകരമായ അനുഭവം വാഹനം വാഗ്ദാനം ചെയ്യുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മെർസിഡീസ് ബെൻസ് V-ക്ലാസ് മാർക്കോ പോളോ 2020 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കും

V-ക്ലാസ് മാർക്കോ പോളോ ഈ സ്വഭാവസവിശേഷതകൾ ഉൾക്കൊള്ളുന്നുവെന്നും കമ്പനിയുടെ ലോകപ്രശസ്ത ആഢംബര സാങ്കേതിക വിദ്യയുമായി ഔട്ട്‌ഡോർ പരുഷതയെയും സമന്വയിപ്പിക്കുന്നുവെന്നും മെർസിഡീസ് ബെൻസ് പറയുന്നു.

മെർസിഡീസ് ബെൻസ് V-ക്ലാസ് മാർക്കോ പോളോ 2020 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കും

V-ക്ലാസ് മാർക്കോ പോളോ ക്യാമ്പർ നിലവിലുള്ള V-ക്ലാസ് ആഡംബര എംപിവി ഉപഭോക്താക്കളിലും ആരാധകരിലും വളരെയധികം താൽപ്പര്യം സൃഷ്ടിക്കുമെന്ന് മെർസിഡീസ് പ്രതീക്ഷിക്കുന്നു.

മെർസിഡീസ് ബെൻസ് V-ക്ലാസ് മാർക്കോ പോളോ 2020 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കും

സവിശേഷതകളെയും ഫീച്ചറുകളെയും കുറിച്ച് ഇപ്പോൾ വ്യക്തമായ വിവരങ്ങളൊന്നുമില്ല. മെർസിഡീസ് ബെൻസ് V-ക്ലാസ് മാർക്കോ പോളോ നിലവിൽ അന്താരാഷ്ട്ര വിപണികളിൽ ലഭ്യമാണ്, എക്‌സ്‌പ്ലോറർ മാർക്കോ പോളോയുടെ പേരാണ് വാഹനത്തിന് നൽകിയിരിക്കുന്നത്.

മെർസിഡീസ് ബെൻസ് V-ക്ലാസ് മാർക്കോ പോളോ 2020 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കും

വിദേശ വിപണികളിൽ ലഭ്യമായ മാർക്കോ പോളോയിൽ വശങ്ങളിലേയ്ക്ക് തിരിക്കാവുന്ന മുൻ സീറ്റുകളും പിന്നിലെ സീറ്റുകൾ കിടക്കയ്ക്കായി മടക്കാവുന്നതുമാണ്. മുകളിലും ഒരാൾക്ക് ഉറങ്ങാനുള്ള സ്ഥലം വെളിപ്പെടുത്തുന്ന ഒരു പോപ്പ്-അപ്പ് റൂഫും വാഹനത്തിലുണ്ട്.

മെർസിഡീസ് ബെൻസ് V-ക്ലാസ് മാർക്കോ പോളോ 2020 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കും

V-ക്ലാസ് മാർക്കോ പോളോയിൽ വാർ‌ഡ്രോബുകൾ‌, ഡ്രോയറുകൾ‌, ഒരു സ്റ്റൗ, ശുദ്ധവും മാലിന്യവുമായ വാട്ടർ ടാങ്കുകളുള്ള ഒരു സിങ്ക്, കൂടാതെ ഒരു മൊബൈൽ‌ വീടാക്കി മാറ്റുന്ന മറ്റ് ഘടകങ്ങളും‌ ഒരു ഫ്രിഡ്ജും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

മെർസിഡീസ് ബെൻസ് V-ക്ലാസ് മാർക്കോ പോളോ 2020 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കും

V-ക്ലാസ് മാർക്കോ പോളോയുടെ ഹൃദയഭാഗത്ത് 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിനാണ്. 234 bhp കരുത്തും 500 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തിൽ വരുന്നത്.

മെർസിഡീസ് ബെൻസ് V-ക്ലാസ് മാർക്കോ പോളോ 2020 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കും

മെർസിഡീസ് ബെൻസ് V-ക്ലാസ് മാർക്കോ പോളോയിലെ സുരക്ഷാ സവിശേഷതകളിൽ ബ്രേക്ക് അസിസ്റ്റ്, ഫ്രണ്ട് & സൈഡ് ഇംപാക്റ്റ് ബീമുകൾ, ഒരു ക്രാഷ് സെൻസർ, കേന്ദ്രീകൃതമായി ഘടിപ്പിച്ച ഇന്ധന ടാങ്ക്, അറ്റൻഷൻ അസിസ്റ്റ്, ഹിൽ അസിസ്റ്റ് എന്നിവ ഉൾപ്പെടുന്നു.

Most Read Articles

Malayalam
English summary
Mercedes-Benz V-Class Marco Polo Launching In India: Will Debut At Auto Expo. Read in Malayalam.
Story first published: Tuesday, January 28, 2020, 16:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X