730 bhp കരുത്തുമായി AMG GT ബ്ലാക്ക് സീരീസ് അവതരിപ്പിച്ച് മെർസിഡീസ്

ബ്ലാക്ക് സീരീസ് ബാഡ്ജ് ധരിച്ച കാറുകൾ പെർഫോമെൻസ് അധിഷ്ടിത മെർസിഡീസ്-AMG കുടുംബത്തിലെ ഏറ്റവും മികച്ച മോഡലുകളാണ്. ജർമ്മൻ കാർ നിർമ്മാതാക്കൾ ഇപ്പോൾ പുതിയ ഒരു മോഡൽ കൂടെ അവതരിപ്പിക്കുകയാണ്.

730 bhp കരുത്തുമായി AMG GT ബ്ലാക്ക് സീരീസ് അവതരിപ്പിച്ച് മെർസിഡീസ്

ഇത്തവണ മുൻനിര AMG GT -യ്ക്കാണ് ബ്ലാക്ക് സീരീസ് അലങ്കാരം ലഭിക്കുന്നത്. അതിനാൽ AMG GT ബ്ലാക്ക് സീരീസ് എഡി ബ്രോക്കിലെ വെനം സിംബിയോട്ട് പോലെ ദൃശ്യമാകുന്നു.

730 bhp കരുത്തുമായി AMG GT ബ്ലാക്ക് സീരീസ് അവതരിപ്പിച്ച് മെർസിഡീസ്

പരീക്ഷിച്ച ഇരട്ട-ടർബോ 4.0 ലിറ്റർ യൂണിറ്റിന്റെ പുനർനിർമ്മിച്ച പതിപ്പാണ് വാഹനത്തിന്റെ ഹൃദയം. ആന്തരികമായി M178 LS2 എന്ന് പേരിട്ടിരിക്കുന്ന V8 പതിപ്പ് 11 -ലേക്ക് ഡയൽ ചെയ്തിട്ടുണ്ട്, ഇത് ഇന്നുവരെയുള്ള ഏറ്റവും ശക്തമായ ആവർത്തനമായി മാറുന്നു.

MOST READ: ടെസ്‌ലയ്ക്ക് വെല്ലുവിളിയുമായി ചൈനയിൽ ഹാൻ ഇവി പുറത്തിറക്കി BYD

730 bhp കരുത്തുമായി AMG GT ബ്ലാക്ക് സീരീസ് അവതരിപ്പിച്ച് മെർസിഡീസ്

ട്വീക്ക് ചെയ്ത ഇന്റേണലുകളും ഒരു ഹോട്ട് V8 ഉം ഉപയോഗിച്ച് 730 bhp കരുത്തും 800 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. ചെറു മാറ്റങ്ങളിൽ പുതിയ ക്യാംഷാഫ്റ്റുകളും ഫ്ലാറ്റ്-പ്ലെയിൻ ക്രാങ്കും, പുതുക്കിയ മാനിഫോൾഡും പുതിയ ഫയറിംഗ് ഓർഡറും ഉൾപ്പെടുന്നു. ടർബോയുടെ കംപ്രസ്സറുകൾ പോലും വലുപ്പത്തിൽ വലുതാക്കിയിരിക്കുന്നു.

730 bhp കരുത്തുമായി AMG GT ബ്ലാക്ക് സീരീസ് അവതരിപ്പിച്ച് മെർസിഡീസ്

വെറും മില്ലിസെക്കൻഡിൽ കോഗുകൾ മാറ്റുന്നത് റിയർ ആക്‌സിലിൽ സ്ഥാപിച്ചിരിക്കുന്ന പരിചിതമായ ഏഴ് സ്പീഡ് DCT ഗിയർബോക്സാണ് പിൻ വീലുകളിലേക്ക് മാത്രം പവർ അയയ്ക്കുന്നത്. തൽഫലമായി, AMG GT ബ്ലാക്ക് സീരീസിന് കേവലം 3.2 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

MOST READ: അമോട്രിസ് ബോഡി കിറ്റിൽ അഗ്രസ്സീവായി മാറി മാരുതി എർട്ടിഗ

730 bhp കരുത്തുമായി AMG GT ബ്ലാക്ക് സീരീസ് അവതരിപ്പിച്ച് മെർസിഡീസ്

അതേസമയം മണിക്കൂറിൽ 200 കിലോമീറ്റർ വേഗത 9.0 സെക്കൻഡിനുള്ളിൽ എത്തുന്നു. മണിക്കൂറിൽ 325 കിലോമീറ്ററാണ് വാഹനത്തിന്റെ ഉയർന്ന വേഗത.

730 bhp കരുത്തുമായി AMG GT ബ്ലാക്ക് സീരീസ് അവതരിപ്പിച്ച് മെർസിഡീസ്

AMG GT ബ്ലാക്ക് സീരീസിനെ സഹായിക്കുന്നത് GT 3 റേസ് കാറിൽ നിന്ന് നേരിട്ട് കടമെടുത്ത അത്യാധുനിക ആക്റ്റീവ് എയറോഡൈനാമിക്സ് ആണ്. മുന്നിൽ അതിവേഗം കോർണറിംഗിനായി ഡൗൺ‌ഫോർസിനെ മാനുവലായി ക്രമീകരിക്കാവുന്ന സജീവമായ ലിപ്-സ്പ്ലിറ്റർ ചേരുന്ന ഒരു വലിയ റേഡിയേറ്റർ ഗ്രില്ലും ലഭിക്കുന്നു.

MOST READ: ഇനി അധികം വൈകില്ല, പുത്തൻ ഥാർ എസ്‌യുവിയുടെ നിർമാണം ആരംഭിച്ച് മഹീന്ദ്ര

730 bhp കരുത്തുമായി AMG GT ബ്ലാക്ക് സീരീസ് അവതരിപ്പിച്ച് മെർസിഡീസ്

അതിനപ്പുറം, ഫ്രണ്ട് ഫെൻഡറിന് സ്രാവുകൾക്ക് സമാനമായ ഗില്ലുകൾ ലഭിക്കുന്നു. ഇത് വീലുകൾക്ക് മുകളിലൂടെ വായുസഞ്ചാരം അനുവദിക്കുകയും വലിയ ബ്രേക്കുകളെ തണുപ്പിക്കുകയും ചെയ്യുന്നു.

730 bhp കരുത്തുമായി AMG GT ബ്ലാക്ക് സീരീസ് അവതരിപ്പിച്ച് മെർസിഡീസ്

V8 ന് കൂടുതൽ ആശ്വാസം നൽകുന്നതിനായി നീളമുള്ള ബോണറ്റിൽ ഒരു വലിയ എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റും ഒരുക്കിയിരിക്കുന്നു. വശത്ത്, റിയർ ആക്‌സിൽ ബ്രേക്കുകൾ തണുപ്പിക്കുന്നതിനായി അധിക എയർ ഡക്ടുകൾ സംയോജിപ്പിച്ചിരിക്കുന്നു.

MOST READ: മറനീക്കി നിസാൻ മാഗ്നൈറ്റ്, കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് അടുത്ത വർഷം എത്തും

730 bhp കരുത്തുമായി AMG GT ബ്ലാക്ക് സീരീസ് അവതരിപ്പിച്ച് മെർസിഡീസ്

പിന്നിൽ ബോൾട്ട് ചെയ്ത കൂറ്റൻ ചിറകും റേസ്‌കാർ പോലുള്ള റിയർ ഡിഫ്യൂസറുകളും വാഹനത്തിലുണ്ട്. ചിറകിൽ ഡ്യുവൽ-ബ്ലേഡ് എയറോഫോയിൽ ഡിസൈനാണ്. ഇത് 20 ഡിഗ്രി ഇലക്ട്രോണിക്കലായി ക്രമീകരിക്കാൻ കഴിയും.

730 bhp കരുത്തുമായി AMG GT ബ്ലാക്ക് സീരീസ് അവതരിപ്പിച്ച് മെർസിഡീസ്

കൺസോൾ ഘടിപ്പിച്ച ബട്ടൺ വഴി ഫ്ലാപ്പ് പിൻവലിക്കാനോ വിപുലീകരിക്കാനോ കഴിയും. ഫ്ലാറ്റ്-അണ്ടർബോഡി പോലും ശരിയായ സ്ഥലങ്ങളിൽ വായു സഞ്ചാരത്തിലും എയറോഡൈനാമിക്സിലും സഹായിക്കുന്നു.

730 bhp കരുത്തുമായി AMG GT ബ്ലാക്ക് സീരീസ് അവതരിപ്പിച്ച് മെർസിഡീസ്

എല്ലാ എയ്‌റോ ബിറ്റുകളും ഭാരം കുറയ്ക്കാൻ കാർബൺ ഫൈബർ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അവസാനമായി, AMG-സ്പെക്ക് വീലുകളും വരുന്നു.

730 bhp കരുത്തുമായി AMG GT ബ്ലാക്ക് സീരീസ് അവതരിപ്പിച്ച് മെർസിഡീസ്

അകത്ത്, കോൺട്രാസ്റ്റ് ഓറഞ്ച് സ്റകളുള്ള നാപ്പ ലെതറും ഡോർ ഹാൻഡിലുകൾക്ക് പകരം ഒരു ലൂപ്പ് പുളുമുണ്ട്. സാധാരണ AMG ബട്ടണുകൾക്കും സ്വിച്ചുകൾക്കുമൊപ്പം ഭാരം കുറഞ്ഞ കാർബൺ-ഫൈബർ ബക്കറ്റ് സീറ്റുകളും വാഗ്ദാനം ചെയ്യുന്നു. ഒരു ട്രാക്ക് പായ്ക്ക് നിങ്ങൾക്ക് നാല് പോയിന്റ് സീറ്റ് ബെൽറ്റും, ഫയർ എക്സറ്റിംഗ്യൂഷറും, ടൈറ്റാനിയം-ട്യൂബ് റോൾ കേജും ലഭിക്കുന്നു.

730 bhp കരുത്തുമായി AMG GT ബ്ലാക്ക് സീരീസ് അവതരിപ്പിച്ച് മെർസിഡീസ്

AMG GT ബ്ലാക്ക് സീരീസിന്റെ വില മെർസിഡീസ്-AMG വെളിപ്പെടുത്തിയിട്ടില്ല. വാഹനത്തിന്റെ എത്ര യൂണിറ്റുകൾ നിർമ്മിക്കും എന്നതും വ്യക്തമല്ല.

Most Read Articles

Malayalam
English summary
Mercedes Introduced All New AMG GT Black Series. Read in Malayalam.
Story first published: Thursday, July 16, 2020, 20:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X