പുതുതലമുറ GLS എസ്‌യുവി ജൂൺ 17 -ന് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ്

കമ്പനിയുടെ മുൻനിര എസ്‌യുവിയായ പുതുതലമുറ GLS 2020 ജൂൺ 17 -ന് ഇന്ത്യൻ വിപണിയിലെത്താൻ ഒരുങ്ങുന്നു. ലോഞ്ച് തീയതി സോഷ്യൽ മീഡിയയിൽ മെർസിഡീസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാർട്ടിൻ ഷ്വെങ്ക് വരാനിരിക്കുന്ന എസ്‌യുവിയുടെ രണ്ട് ടീസർ ചിത്രങ്ങളോടൊപ്പം പ്രഖ്യാപിച്ചു.

പുതുതലമുറ GLS എസ്‌യുവി ജൂൺ 17 -ന് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ്

ഇന്ത്യയിൽ നിർമ്മാതാക്കളിൽ നിന്നുള്ള അടുത്ത ലോഞ്ചായിരിക്കും GLS എന്ന് ഷ്വെങ്ക് സ്ഥിരീകരിച്ചു. മുൻ തലമുറ GLS -നെപ്പോലെ, എസ്‌യുവി ഒരു CKD യൂണിറ്റായി ഇന്ത്യയിലേക്ക് വരും. ഇത് ഇന്ത്യയിൽ, പൂനെയിലെ കമ്പനിയുടെ ചകൻ പ്ലാന്റിൽ അസംബിൾ ചെയ്യും.

പുതുതലമുറ GLS എസ്‌യുവി ജൂൺ 17 -ന് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ്

വാസ്തവത്തിൽ, 2020 മെർസിഡീസ് ബെൻസ് ജി‌എൽ‌എസിനുള്ള കിറ്റുകൾ ഇതിനകം ഇവിടെ എത്തിയിട്ടുണ്ട്. 90 ലക്ഷം രൂപയാവും വിപണിയിൽ എസ്‌യുവിയുടെ പ്രാരംഭ എക്സ്‌-ഷോറൂം വില എന്ന് പ്രതീക്ഷിക്കുന്നു.

പുതുതലമുറ GLS എസ്‌യുവി ജൂൺ 17 -ന് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ്

കാഴ്ചയിൽ, 2020 മെർസിഡീസ് ബെൻസ് GLS -ന് ബോൾഡ് ഒക്ടാകോർ ഗ്രില്ലും സ്റ്റാൻഡേർഡായി മൾട്ടിബീം എൽഇഡി ഹെഡ്‌ലാമ്പുകളുമാണ്. ഹെഡ്‌ലാമ്പിന് മൊത്തം 112 എൽഇഡികളും മൂന്ന് എൽഇഡി സെഗ്‌മെന്റുകളുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഉൾക്കൊള്ളുന്നു.

പുതുതലമുറ GLS എസ്‌യുവി ജൂൺ 17 -ന് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ്

വലിയ എയർ ഇൻലെറ്റ് ഗ്രില്ലുള്ള ഫ്രണ്ട് ആപ്രോണിൽ ക്രോം പൂശിയ അണ്ടർ ഗാർഡും എസ്‌യുവിക്ക് ലഭിക്കുന്നു. ബോണറ്റിന് രണ്ട് പവർ ഡോമുകളുണ്ട്.

പുതുതലമുറ GLS എസ്‌യുവി ജൂൺ 17 -ന് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ്

പിൻഭാഗത്ത്, ത്രിമാന പാറ്റേൺ ഉള്ള രണ്ട്-പീസ് എൽഇഡി ടെയിൽ‌ലാമ്പുകൾ, അണ്ടർ‌ബോഡി ക്ലാഡിംഗ് ഉള്ള ലളിതമായ രൂപത്തിലുള്ള പിൻ ബമ്പർ, സിൽവർ സ്‌കിഡ് പ്ലേറ്റ്, ക്രോം ബെസലുകളുള്ള ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് മഫ്ലറുകൾ എന്നിവയുമായാണ് എസ്‌യുവിയിൽ വരുന്നത്.

പുതുതലമുറ GLS എസ്‌യുവി ജൂൺ 17 -ന് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ്

2020 മെർസിഡീസ് ബെൻസ് GLS വലുപ്പത്തിലും വളർന്നു. ഇപ്പോൾ 77 mm നീളവും 22 mm വീതിയും 60 mm വീൽബേസുമാണുള്ളത്, ഇത് കൂടുതൽ ക്യാബിൻ സ്പെയിസ് നൽകാൻ സഹായിക്കുന്നു, പ്രത്യേകിച്ചും രണ്ടാം നിര യാത്രക്കാർക്ക്.

പുതുതലമുറ GLS എസ്‌യുവി ജൂൺ 17 -ന് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ്

വാസ്തവത്തിൽ, GLS എസ്‌യുവി ആറ് സീറ്റർ ഓപ്ഷനായി രണ്ടാം നിരയിൽ രണ്ട് ആഢംബര ക്യാപ്റ്റൻ സീറ്റുകളുമായി വരുന്നു. ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി സ്പ്ലിറ്റ് സ്ക്രീനുകളും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉള്ള വലിയ സിംഗിൾ യൂണിറ്റ് ടച്ച്സ്ക്രീൻ ഡിസ്പ്ലേ ഡാഷ്‌ബോർഡിൽ ക്രമീകരിച്ചിരിക്കുന്നു.

പുതുതലമുറ GLS എസ്‌യുവി ജൂൺ 17 -ന് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ്

എസ്‌യുവിക്ക് മെർസിഡീസിന്റെ ഏറ്റവും പുതിയ തലമുറ MBUX സിസ്റ്റം ലഭിക്കുന്നു. പിൻ സീറ്റ് എന്റർടെയിൻമെന്റ്, മൂവി, മ്യൂസിക്, ഇൻറർനെറ്റ് ആസ്വാദനത്തിനായി 11.6 ഇഞ്ച് ഡിസ്പ്ലേകൾ ഉൾക്കൊള്ളുന്നു.

പുതുതലമുറ GLS എസ്‌യുവി ജൂൺ 17 -ന് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ്

കമ്പനിയുടെ ഏറ്റവും പുതിയ തലമുറ ഡ്രൈവർ അസിസ്റ്റൻസ് സംവിധാനം, ഹീറ്റഡ് സീറ്റുകൾ, അഞ്ച് സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയും വാഹനത്തിന് ലഭിക്കുന്നു.

പുതുതലമുറ GLS എസ്‌യുവി ജൂൺ 17 -ന് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ്

ഇന്ത്യയിലേക്കുള്ള മോഡൽ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വരാൻ സാധ്യതയുണ്ട്. ആദ്യത്തേത് V8 പെട്രോൾ എഞ്ചിനായിരിക്കുമെങ്കിലും, 330 bhp കരുത്തും 700 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഇൻ-ലൈൻ 6 സിലിണ്ടർ ഡീസൽ എഞ്ചിൻ നൽകുന്ന GLS 400d പതിപ്പ് ഡീസലിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.

പുതുതലമുറ GLS എസ്‌യുവി ജൂൺ 17 -ന് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ്

കൂടുതൽ വിശദാംശങ്ങൾ വാഹനത്തിന്റെ ലേഞ്ചിനോട് അനുബന്ധിച്ച് സ്ഥിരീകരിക്കും. മെർസിഡീസ് 4 മാറ്റിക് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും എയർ‌മാറ്റിക് എയർ സസ്‌പെൻഷൻ സിസ്റ്റവും അഡാപ്റ്റീവ് ഡാമ്പിംഗ് സിസ്റ്റം പ്ലസും സ്റ്റാൻഡേർഡായി വാഹനത്തിൽ ഘടിപ്പിക്കും.

Most Read Articles

Malayalam
English summary
Mercedes To Launch New Gen Flagship GLS SUV On June 17th In India. Read in Malayalam.
Story first published: Friday, May 29, 2020, 21:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X