ഇന്ത്യയില്‍ വില കുറഞ്ഞ ഇലക്ട്രിക്ക് കാര്‍ അവതരിപ്പിക്കുമെന്ന് എംജി

പോയ വര്‍ഷമാണ് എംജി മോട്ടോര്‍സ് ഇന്ത്യന്‍ വിപണിയില്‍ അരങ്ങറ്റം കുറിക്കുന്നത്. തുടക്കം മോശമായില്ല എന്നു പറയുന്നതാകും ശരി. ആദ്യം നിരത്തിലെത്തിച്ച ഹെകടറിന് വലിയ ജനപ്രീതി സ്വന്തമാക്കാന്‍ സാധിച്ചു.

ഇന്ത്യയില്‍ വില കുറഞ്ഞ ഇലക്ട്രിക്ക് കാര്‍ അവതരിപ്പിക്കുമെന്ന് എംജി

ഈ വിജയത്തിന്റെ മറപിടിച്ചാണ് പിന്നാലെ പുതിയൊരു ഇലക്ട്രിക്ക് കാറിനെ കമ്പനി നിരത്തിലെത്തിക്കുന്നത്. എംജി ZS ഇലക്ട്രിക്ക് എന്ന് പേരിട്ടിരിക്കുന്ന് മോഡല്‍ വിപണിയില്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. ഇതിനോടകം തന്നെ 3,000 -ല്‍ അധികം ബുക്കിങ്ങുകള്‍ കാറിനു ലഭിച്ചു.

ഇന്ത്യയില്‍ വില കുറഞ്ഞ ഇലക്ട്രിക്ക് കാര്‍ അവതരിപ്പിക്കുമെന്ന് എംജി

ഇതില്‍ 400 യൂണിറ്റുകള്‍ വിറ്റഴിക്കാനായെന്നും കമ്പനി അറിയിച്ചു. എന്നാല്‍ ഇവിടംകൊണ്ട് ഒന്നും നിര്‍ത്താന്‍ കമ്പനിക്ക് പദ്ധതിയില്ലെന്നതാണ് മറ്റൊരു വസ്തുത. നിരവധി മോഡലുകളെ ഇനിയും നിരത്തിലെത്തിക്കാന്‍ ഒരുങ്ങുകയാണ് എംജി.

MOST READ: ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

ഇന്ത്യയില്‍ വില കുറഞ്ഞ ഇലക്ട്രിക്ക് കാര്‍ അവതരിപ്പിക്കുമെന്ന് എംജി

അടുത്തിടെ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ എംജി അത് വ്യക്തമാക്കുകയും ചെയ്തതാണ്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ വിപണിയിലേക്ക് പുതിയൊരു ഇലക്ട്രിക്ക് വാഹനത്തെകൂടി അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

ഇന്ത്യയില്‍ വില കുറഞ്ഞ ഇലക്ട്രിക്ക് കാര്‍ അവതരിപ്പിക്കുമെന്ന് എംജി

പ്രധാന പ്രത്യേകതയായി കമ്പനി ചൂണ്ടിക്കാട്ടുത് വില കുറവ് എന്ന സവിശേഷതയും. ഏകദേശം പത്ത് ലക്ഷം രൂപയ്ക്ക് താഴെയായിരിക്കും ഈ ഇലക്ട്രിക്ക് വാഹനത്തിന് വിലയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

MOST READ: രണ്ടും കല്‍പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; 650 ഇരട്ടകള്‍ക്ക് കൂട്ടായി പുതുമുഖങ്ങളും

ഇന്ത്യയില്‍ വില കുറഞ്ഞ ഇലക്ട്രിക്ക് കാര്‍ അവതരിപ്പിക്കുമെന്ന് എംജി

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറുന്നു എന്ന് മനസ്സിലാക്കി തന്നെയാണ് വില കുറവുള്ള കാറിനെ അവതരിപ്പിക്കാന്‍ ഇപ്പോള്‍ കമ്പനി പദ്ധതിയിടുന്നത്. ഇതിന്റെ ആദ്യപടി എന്നോണം രാജ്യത്ത് ഒരു ബാറ്ററി അസംബ്ലി പ്ലാന്റ് ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഇന്ത്യയില്‍ വില കുറഞ്ഞ ഇലക്ട്രിക്ക് കാര്‍ അവതരിപ്പിക്കുമെന്ന് എംജി

ഇതിനായി ഏകദേശം 5,000 കോടി രൂപ നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇതോടെ പ്രാദേശികമായി തന്നെ വാഹനം ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും വില നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു.

MOST READ: ഹോട്ട്സ്പോട്ടുകളിലും ആശങ്കയില്ലാതെ ആശയവിനിമയം നടത്താൻ റോബോട്ട് കോപ്പ്

ഇന്ത്യയില്‍ വില കുറഞ്ഞ ഇലക്ട്രിക്ക് കാര്‍ അവതരിപ്പിക്കുമെന്ന് എംജി

നിലവില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്ന ZS എന്ന ഇലക്ട്രിക്ക് വാഹനത്തിന് 20.88 ലക്ഷം രൂപ മുതല്‍ 23.58 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. രണ്ട് വകഭേദങ്ങളിലെത്തുന്ന വാഹനം ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബംഗളൂരു എന്നീ അഞ്ച് നഗരങ്ങളില്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.

ഇന്ത്യയില്‍ വില കുറഞ്ഞ ഇലക്ട്രിക്ക് കാര്‍ അവതരിപ്പിക്കുമെന്ന് എംജി

IP 67 സര്‍ട്ടിഫൈഡ് 44.5 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് ZS ഇലക്ട്രികിന് കരുത്തേകുന്നത്. ഇത് 141 bhp കരുത്തും 353 Nm torque ഉം സൃഷ്ടിക്കും. സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

MOST READ: പഴമയുടെ പ്രതാപം കാത്തുസൂക്ഷിച്ച് റെസ്റ്റോ മോഡിഫൈഡ് ടാറ്റ എസ്റ്റേറ്റ്

ഇന്ത്യയില്‍ വില കുറഞ്ഞ ഇലക്ട്രിക്ക് കാര്‍ അവതരിപ്പിക്കുമെന്ന് എംജി

ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 340 കിലോമീറ്റര്‍ സഞ്ചരിക്കാം. 8.5 സെക്കന്റുകൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ഇലക്ട്രിക്ക് വാഹനത്തിന് സാധിക്കും. എംജി ZS ഇലക്ട്രിക്കിന്റെ പരമാവധി വേഗത 155 കിലോമീറ്ററാണ്.

ഇന്ത്യയില്‍ വില കുറഞ്ഞ ഇലക്ട്രിക്ക് കാര്‍ അവതരിപ്പിക്കുമെന്ന് എംജി

ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെയും, സ്റ്റാന്‍ഡേര്‍ഡ് ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മുതല്‍ എട്ടു മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Developing Affordable Electric Car Below Rs 10 Lakh For India. Read in Malayalam.
Story first published: Wednesday, May 6, 2020, 8:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X