2021 -ഓടെ G10 അവതരിപ്പിക്കുമെന്ന് എംജി; എതിരാളി കിയ കാര്‍ണിവല്‍

ഒരുപിടി പുതിയ വാഹങ്ങളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് എംജി മോട്ടോര്‍. ഏകദേശം 10-ഒളം വാഹനങ്ങളെ 2020 ഓട്ടോ എക്‌സ്‌പോയില്‍ എംജി കളത്തില്‍ ഇറക്കുകയും ചെയ്തു.

2021 -ഓടെ G10 അവതരിപ്പിക്കുമെന്ന് എംജി; എതിരാളി കിയ കാര്‍ണിവല്‍

ഇക്കൂട്ടര്‍ ഒരോരുത്തരായി വിപണിയില്‍ എത്താന്‍ ഒരുങ്ങുകയാണ്. ഹെക്ടര്‍ പ്ലസ്, ഗ്ലോസ്റ്റര്‍ മോഡലുകളുടെ അരങ്ങേറ്റത്തിനുള്ള തീയതി കമ്പനി വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു അവതാരത്തിന്റെ കൂടി തീയതി കമ്പനി വെളിപ്പെടുത്തിയിരിക്കുകയാണ്.

2021 -ഓടെ G10 അവതരിപ്പിക്കുമെന്ന് എംജി; എതിരാളി കിയ കാര്‍ണിവല്‍

ഓട്ടോ എക്‌സ്‌പോയിലെ ആകര്‍ഷണമായിരുന്നു G10 പ്രീമിയം എംപിവിയുടെ അവതരണം സംബന്ധിച്ച് വിവരങ്ങളാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. 2021 -ഓടെ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

2021 -ഓടെ G10 അവതരിപ്പിക്കുമെന്ന് എംജി; എതിരാളി കിയ കാര്‍ണിവല്‍

കിയ കാര്‍ണിവലിന് എതിരാളിയായായാണ് എംജി G10-ന്റെ കടന്നു വരവ്. നിലവില്‍ ചൈനീസ് വിപണിയില്‍ വില്‍പ്പനയ്ക്കെത്തുന്ന മാക്സസ് G10 ന്റെ പുനര്‍നിര്‍മ്മിച്ച പതിപ്പാണ് എംജി G10 എംപിവി.

2021 -ഓടെ G10 അവതരിപ്പിക്കുമെന്ന് എംജി; എതിരാളി കിയ കാര്‍ണിവല്‍

ട്രിപ്പിള്‍ സ്ലാറ്റ് ക്രോം ഗ്രില്‍ ആണ് മുന്‍ കാഴ്ച്ചയില്‍ G10-ന്റെ പ്രധാന ആകര്‍ഷണം. ഇരുവശത്തുമായി ഡേ ടൈം റണ്ണിങ് ലാമ്പുകളുള്ള ഹെഡ്‌ലാമ്പുകളും ഇടംപിടിച്ചിട്ടുണ്ട്. നീളത്തിലുള്ള കാരക്ടര്‍ ലൈന്‍, ഭംഗിയുള്ള അലോയി വീലുകള്‍ എന്നിവയാണ് വശക്കാഴ്ചകളെ മനോഹരമാക്കുന്നത്.

2021 -ഓടെ G10 അവതരിപ്പിക്കുമെന്ന് എംജി; എതിരാളി കിയ കാര്‍ണിവല്‍

എല്‍ഇഡി ടെയില്‍ ലാമ്പുകളാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്. 5,168 mm നീളവും 1,980 mm വീതിയും 1,928 mm ഉയരവും 3,210 mm വീല്‍ബേസും വാഹനത്തിനുണ്ട്. ബോക്‌സി ഡിസൈനാണ് വാഹത്തിനും നല്‍കിയിരിക്കുന്നത്.

2021 -ഓടെ G10 അവതരിപ്പിക്കുമെന്ന് എംജി; എതിരാളി കിയ കാര്‍ണിവല്‍

7 സീറ്റര്‍ 9 സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ ആവും എംജിയുടെ ഈ പ്രിമിയം എംപിവിയും വിപണിയില്‍ എത്തുക. സ്മാര്‍ട്ട് കണക്റ്റിവിറ്റി സാങ്കേതിക വിദ്യയും വാഹനത്തില്‍ ഇടംപിടിക്കും.

2021 -ഓടെ G10 അവതരിപ്പിക്കുമെന്ന് എംജി; എതിരാളി കിയ കാര്‍ണിവല്‍

പനോരമിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് സ്ലൈഡിംഗ് ഡോര്‍, ടച്ച് ഫ്രീ സ്മാര്‍ട്ട് സെന്‍സിങ് റിയര്‍ ഡോര്‍, 360 ഡിഗ്രി ക്യാമറ, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നീ ഫീച്ചറുകളും വാഹനത്തെ ആഢംബരമാക്കും.

2021 -ഓടെ G10 അവതരിപ്പിക്കുമെന്ന് എംജി; എതിരാളി കിയ കാര്‍ണിവല്‍

2.4 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.9 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ആഗോള വിപണിയില്‍ G10 വില്‍പ്പനയ്ക്ക് എത്തുന്നത്.

2021 -ഓടെ G10 അവതരിപ്പിക്കുമെന്ന് എംജി; എതിരാളി കിയ കാര്‍ണിവല്‍

എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ ഹെക്ടറില്‍ കണ്ടിരിക്കുന്ന 2.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ തന്നെ ഇടം പിടിക്കാനാണ് സാദ്ധ്യത. ഇന്ത്യന്‍ വിപണിയില്‍ എസ്‌യുവി മോഡലുകള്‍ക്ക് ഒപ്പം തന്നെ എംപിവി മോഡലുകള്‍ക്കും ഇന്ന് ആവശ്യക്കാര്‍ കൂടുതലാണ്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG G10 9-Seater MPV Launch Timeline, Kia Carnival Rival. Read in Malayalam.
Story first published: Monday, April 6, 2020, 19:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X