ഓട്ടോ എക്സ്പോ 2020: കാർണിവലിന് എതിരാളിയാകാൻ എംജി G10 എം‌പിവി

ആഭ്യന്തര വിപണിയിലെ എംജി മോട്ടോർസിന്റെ ഗംഭീര വിജയത്തിന് അടിത്തറയിടാൻ പുത്തൻ പ്രിമീയം എംപിവി മോഡലിനെ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചു.

ഓട്ടോ എക്സ്പോ 2020: കാർണിവലിന് എതിരാളിയാകാൻ എംജി G10 എം‌പിവി

ഈ വർഷം ഇന്ത്യയിൽ നിരവധി പുതിയ മോഡലുകളെ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. നിലവിൽ ഹെക്ടർ, eZS എന്നിങ്ങനെ രണ്ട് എസ്‌യുവികളാണ് കമ്പനി ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്. ചൈനീസ് കമ്പനിയായ SAIC- ന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് വിവിധ ശ്രേണിയിലേക്ക് ചുവടുവെക്കാൻ തയ്യാറായിക്കഴിഞ്ഞെന്ന് ഓട്ടോ എക്സ്പോയിലൂടെ സൂചന നൽകുന്നു. അതിലൊന്നാണ് പ്രീമിയം എം‌പി‌വി വിഭാഗം.

ഓട്ടോ എക്സ്പോ 2020: കാർണിവലിന് എതിരാളിയാകാൻ എംജി G10 എം‌പിവി

SAIC ഉടമസ്ഥതയിലുള്ള നിരവധി മോഡലുകളെയാണ് എംജി ബ്രാൻഡിൽ കമ്പനി ഇത്തവണ അവതരിപ്പിക്കുന്നത്. നിലവിൽ ചൈനീസ് വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന മാക്‌സസ് G10 ന്റെ പുനർനിർമ്മിച്ച പതിപ്പാണ് എംജി G10 എം‌പിവി.

ഓട്ടോ എക്സ്പോ 2020: കാർണിവലിന് എതിരാളിയാകാൻ എംജി G10 എം‌പിവി

പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം ശേഖരിച്ചതിനു ശേഷമായിരിക്കും വാഹനത്തെ കമ്പനി വിപണിയിൽ എത്തിക്കുക. അങ്ങനയെങ്കിൽ രാജ്യത്തെ ഏറ്റവും വിജയകരമായ രണ്ട് എം‌പിവികളായ മാരുതി എർട്ടിഗയ്ക്കും ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയിൽ എംജി G10 സ്ഥാനംപിടിക്കും. എങ്കിലും കിയ കിയ കാർണിവലിന് വെല്ലുവിളി ഉയർത്താനാണ് മോഡലിലൂടെ കമ്പനി ലക്ഷ്യമാക്കുക.

ഓട്ടോ എക്സ്പോ 2020: കാർണിവലിന് എതിരാളിയാകാൻ എംജി G10 എം‌പിവി

കാർണിവലിനേക്കാൾ വളരെ കുറവാണെന്നത് G10 ന് വിപണിയിൽ മുൻതൂക്കം നൽകും. ഏകദേശം 12 മുതൽ 20 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ പതിപ്പ് തീർച്ചയായും എർട്ടിഗയേക്കാൾ ഉയർന്ന സീറ്റുകൾ, വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഉയർന്ന സുഖസൗകര്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യും.

ഓട്ടോ എക്സ്പോ 2020: കാർണിവലിന് എതിരാളിയാകാൻ എംജി G10 എം‌പിവി

ചൈനീസ് പതിപ്പ് മാക്‌സസ് G10 ന്റെ എഞ്ചിൻ ലൈനപ്പിൽ 2.0 ലിറ്റർ ടർബോ പെട്രോൾ, 2.4 ലിറ്റർ ഡീസൽ, 1.9 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവ ഉൾപ്പെടുന്നു. എം‌പിവി ഇന്ത്യയിൽ അവതരിപ്പിക്കാൻ കമ്പനി തീരുമാനിക്കുകയാണെങ്കിൽ എം‌ജി ഹെക്ടറിൽ നിന്നുള്ള എഞ്ചിൻ യൂണിറ്റുകൾ കടമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഓട്ടോ എക്സ്പോ 2020: കാർണിവലിന് എതിരാളിയാകാൻ എംജി G10 എം‌പിവി

ഇന്ത്യൻ കാർ വിപണിയിൽ എസ്‌യുവികളാണ് ആധിപത്യം പുലർത്തുന്നതെങ്കിലും എം‌പി‌വി ശ്രേണിക്കും മികച്ച വിൽപ്പന നേടാൻ സാധിക്കുന്നുണ്ടെന്നത് പകലുപോലെ വ്യക്തം. ഫാമിലി കാറുകൾക്കായി പ്രീമിയം ഓഫറുകളിൽ പണം ചെലവഴിക്കാൻ ഉപഭോക്താക്കൾ മടികാണിക്കാത്തതിനാൽ എംജി എംപിവി, കിയ കാർണിവൽ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് രാജ്യത്ത് മികച്ച വിപണി സാധ്യത നിലനിലനിൽക്കുന്നു.

Most Read Articles

Malayalam
English summary
Auto Expo 2020: MG G10 Unveiled. Read in Malayalam
Story first published: Friday, February 7, 2020, 15:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X