Just In
- 7 hrs ago
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- 14 hrs ago
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- 19 hrs ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 1 day ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Don't Miss
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Lifestyle
ഉറങ്ങുമ്പോള്‍ പണം തലയിണക്കടിയില്‍ സൂക്ഷിക്കരുതെന്ന് ജ്യോതിഷം പറയുന്നു
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Movies
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഗ്ലോസ്റ്ററിന്റെ ഡെലിവറികള്‍ ഇന്ത്യയില്‍ ആരംഭിച്ചു; ഈ വര്‍ഷത്തേക്കുള്ളത് വിറ്റു തീര്‍ന്നെന്ന് എംജി
ഗ്ലോസ്റ്ററിന്റെ വരവോടെ എംജി മോട്ടോര്‍ ആഭ്യന്തര എസ്യുവി പോര്‍ട്ട്ഫോളിയോ വിപുലീകരിച്ചു. ബ്രിട്ടീഷ് നിര്‍മാതാക്കളില്‍ നിന്നുള്ള നിലവിലെ മുന്‍നിര എസ്യുവി നാല് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു.

ഇത് ആറ് സീറ്റര്‍ അല്ലെങ്കില്‍ ഏഴ് സീറ്റര്‍ എന്നിങ്ങനെയാണ് വാഗ്ദാനം ചെയ്യുന്നത്. സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ്, സാവി വേരിയന്റുകളില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഗ്ലോസ്റ്ററിന്റെ ഡെലിവറികള്‍ ഇന്ത്യയില്‍ ആരംഭിച്ചു.

ടൊയോട്ട ഫോര്‍ച്യൂണര്‍, മഹീന്ദ്ര ആള്‍ട്യുറാസ് G4, ഫോര്‍ഡ് എന്‍ഡവര്‍ തുടങ്ങിയ പൂര്‍ണ്ണ വലുപ്പത്തിലുള്ള എസ്യുവികളോട് ഗ്ലോസ്റ്റര്‍ മത്സരിക്കുന്നു. മേല്‍പ്പറഞ്ഞ എതിരാളികളേക്കാള്‍ വലിയ അനുപാതമാണ് ഇതിന് 29.98 ലക്ഷം രൂപ മുതല്‍ 35.58 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.
MOST READ: ഡീലര്‍ യാര്‍ഡിലെത്തി ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്സ്ലിഫ്റ്റ്; സ്പൈ ചിത്രങ്ങള്‍

നിരവധി കണക്റ്റിവിറ്റി സവിശേഷതകളുള്ള 12.3 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഇന്റീരിയറില്‍ ഉള്ളത്. ഉയര്‍ന്ന ക്രോം ബിറ്റുകള്‍, വ്യത്യസ്ത ഡ്രൈവ് മോഡുകള്‍ക്കൊപ്പം പ്രീമിയം സെന്റര്‍ കണ്‍സോള്‍, ഓഡിയോ, ക്രൂയിസ് കണ്ട്രോള് ബട്ടണുകളുള്ള മള്‍ട്ടി-ഫങ്ഷണല്‍ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍ എന്നിവയും നല്‍കിയിട്ടുണ്ട്.

2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ഗ്ലോസ്റ്ററിന് കരുത്ത് പകരുന്നത്. ഇത് 163 bhp കരുത്തും 375 Nm torque ഉം ഉത്പാദിപ്പിക്കാന്‍ പര്യാപ്തമാണ്. ട്വിന്‍-ടര്‍ബോ 2.0 ലിറ്റര്‍ യൂണിറ്റ് 218 bhp കരുത്തും 480 Nm torqu ഉം വികസിപ്പിക്കുന്നു.
MOST READ: അർബൻ ക്രൂയിസറിന് ഔദ്യോഗിക ആക്സസറികൾ അവതരിപ്പിച്ച് ടൊയോട്ട

രണ്ട് പവര്‍ട്രെയിനുകളും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ട്വിന്‍-ടര്‍ബോ വേരിയന്റ് സവിശേഷതകളും ഓണ്‍-ഡിമാന്‍ഡ് ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കുന്നു.

ഗ്ലോസ്റ്ററിനായുള്ള ബുക്കിംഗ് 2,000 യൂണിറ്റ് മറികടന്നുവെന്നും ഈ വര്‍ഷത്തേക്കുള്ള മോഡലുകള്‍ വിറ്റുപോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്ലോസ്റ്ററില്‍ ഒരു ഇലക്ട്രോ മെക്കാനിക്കല്‍ ഡിഫറന്‍ഷ്യല്‍ ലോക്ക്, ഓഫ്-റോഡ് മോഡുകളായ മഡ്, സാന്‍ഡ്, സ്നോ, റോക്ക് എന്നിവയും ഒരു ബോര്‍ഗ്വാര്‍ണര്‍ AWD ട്രാന്‍സ്ഫര്‍ കേസും അടങ്ങിയിരിക്കുന്നു.
MOST READ: ലിറ്ററിന് 20 കിലോമീറ്റർ മൈലേജുമായി നിസാൻ മാഗ്നൈറ്റ്

ഗ്ലോസ്റ്ററിന് 4,985 mm നീളവും 1,926 mm വീതിയും 1,867 mm ഉയരവും വീല്‍ബേസ് നീളം 2,950 mm ആണ് ഉള്ളത്. ഏഴ് സീറ്റുകളുള്ള കോണ്‍ഫിഗറേഷനുമായി ബേസ് മോഡല്‍ സൂപ്പര്‍ ലഭ്യമാണ്, ടോപ്പ് എന്‍ഡ് സാവി ആറ് സീറ്ററായി വാഗ്ദാനം ചെയ്യുന്നു. ഷാര്‍പ്പ് ആറ് അല്ലെങ്കില്‍ ഏഴ് സീറ്ററായി വാങ്ങാം.

8.0 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 12.3 ഇഞ്ച് HD ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എല്‍ഇഡി ക്യാബിന് ലൈറ്റുകള്‍, ത്രീ-സോണ്‍ ഓട്ടോ ക്ലൈമറ്റ് കണ്ട്രോള്, ക്യാപ്റ്റന്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, ഫറ്റീഗ് റിമൈന്‍ഡര്‍ സംവിധാനം, പ്രൊജക്ടര്‍ ലെന്‍സ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, 18 ഇഞ്ച് അലോയി വീലുകള്‍ എന്നിവ സവിശേഷതകളാണ്.
MOST READ: ഇ-പവര്‍ സാങ്കേതികവിദ്യയ്ക്കുള്ള 2021 ടെക്നോളജി ഓഫ് ദി ഇയര്‍ അവാര്‍ഡ് നിസാന്‍ കിക്സിന്

ഡ്യുവല്‍ ഫ്രണ്ട്, സൈഡ്, കര്ട്ടന് എയര്‍ബാഗുകള്‍ക്കൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ട്രാക്ഷന്‍ കണ്ട്രോള് & റോള്‍ മൂവ്മെന്റ് ഇന്‍ര്‍വെന്‍ഷന്‍, ഹില്‍ ഹോള്‍ഡ് കണ്ട്രോള്, ഹില്‍ ഡിസെന്റ് കണ്ട്രോള്, ഇലക്ട്രോണിക് ബ്രേക്ക്-ഫോര്‍സ് ഡിസ്ട്രിബ്യൂഷന്‍ (EBD), ബ്രേക്ക് അസിസ്റ്റ്, റിയര്‍ ഡിസ്ക് ബ്രേക്കുകള്‍ എന്നിവയുള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും (ABS) എന്നിവ സുരക്ഷ സംവിധനങ്ങളാണ്.
Image Courtesy: MG Delhi East And MG Cochin