Just In
- 9 hrs ago
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- 9 hrs ago
230 -ഓളം വിന്റേജ് ബൈക്കുകളുമായി ടോപ്പ് മൗണ്ടൻ ക്രോസ്പോയിന്റ് മ്യൂസിയം കത്തിയമർന്നു
- 10 hrs ago
മൂന്ന് പുതിയ ഹൈ സ്പീഡ് മോഡലുകള്‍ അവതരിപ്പിച്ച് കൊമാകി
- 10 hrs ago
ഡെക്കോ സ്പീഡ്സ്റ്റർ പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി ബിഎംഡബ്ല്യു R 18 ക്രൂയിസർ
Don't Miss
- News
മൂന്നരവർഷത്തെ ഇടവേള: ഖത്തര്‍-യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു, കൂടുതൽ സർവീസുകൾ ഉടൻ
- Finance
കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
- Movies
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതുക്കിയ വിലകളോടെ ഗ്ലോസ്റ്ററിനായുള്ള രണ്ടാംഘട്ട ബുക്കിംഗ് തുടങ്ങി
ഒക്ടോബർ എട്ടിന് ഗ്ലോസ്റ്റർ വിപണിയിലെത്തിയതോടെ എംജി മോട്ടോർ ഇന്ത്യയിലെ തങ്ങളുടെ എസ്യുവി ശ്രേണി വിപുലീകരിച്ചു. സൂപ്പർ, സ്മാർട്ട്, ഷാർപ്പ്, സാവി തുടങ്ങിയ വേരിയന്റുകളിൽ ആറ് സീറ്റർ, ഏഴ് സീറ്റർ ഓപ്ഷനുകളിലാണ് വാഹനം നിരത്തിലെത്തുന്നത്.

ഒക്ടോബർ 31 വരെ 28.98 ലക്ഷം രൂപയുടെ ആമുഖ വിലയിൽ ഗ്ലോസ്റ്ററന്റെ ആദ്യ 2,000 ബുക്കിംഗ് കമ്പനി സ്വീകരിച്ചു. തൂടർന്ന് വൻ സ്വീകാര്യതയോടെ ഈ വർഷത്തേക്കുള്ള യൂണിറ്റുകളെല്ലാം എംജി വിറ്റഴിക്കുകയും ചെയ്തു.

തുടർന്ന് ഗ്ലേസ്റ്റർ നിരയിലാകെ വില വർധനവും എംജി മോട്ടോർസ് നടപ്പിലാക്കി. ഇപ്പോൾ 29.98 ലക്ഷം മുതൽ 35.58 ലക്ഷം രൂപ വരെയാണ് ഫുൾ-സൈസ് എസ്യുവിയുടെ എക്സ്ഷോറൂം വില. ഡീലർമാർ ഉടൻ തന്നെ പുതുക്കിയ വിലകളോടെ പുതിയ ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങും.
MOST READ: കാറുകളുടെ ഡിമാന്‍ഡ് ഡിസംബര്‍ വരെ തുടരുമെന്ന് മാരുതി സുസുക്കി

പുതിയ വില പരിഷ്ക്കരണത്തിൽ എൻട്രി ലെവൽ സൂപ്പർ വേരിയന്റിന് ഒരു ലക്ഷം രൂപയുടെ വർധനവും മിഡ് ലെവൽ സ്മാർട്ട്, ഷാർപ്പ് വേരിയന്റുകൾക്ക് യഥാക്രമം 50,000 രൂപയും 30,000 രൂപയുമാണ് ഉയർന്നത്. എന്നാൽ ടോപ്പ് ലെവൽ സാവി പതിപ്പിന് 20,000 രൂപയുടെ ഏറ്റവും കുറഞ്ഞ വിലവർധനവാണ് ലഭിച്ചത്.

ഏഴ് സീറ്റുകളുള്ള കോണ്‍ഫിഗറേഷനുമായി ബേസ് മോഡല്‍ സൂപ്പര്‍ ലഭ്യമാണ്, ടോപ്പ് എന്‍ഡ് സാവി ആറ് സീറ്ററായി വാഗ്ദാനം ചെയ്യുന്നു. ഷാര്‍പ്പ് ആറ് അല്ലെങ്കില്‍ ഏഴ് സീറ്ററായി വാങ്ങാം.
MOST READ: ഹൈബ്രിഡ് എഞ്ചിനും പുതിയ ഫീച്ചറുകളും; റേഞ്ച് റോവർ വെലാറിനെ പരിഷ്ക്കരിച്ച് ലാൻഡ് റോവർ

രണ്ട് ഡീസൽ എഞ്ചിനുകളുമായാണ് എംജി ഗ്ലോസ്റ്റർ വരുന്നത്. ആദ്യ രണ്ട് വേരിയന്റുകളിൽ 2.0 ലിറ്റർ ടർബോ എഞ്ചിനാണ് ഇടംപിടിക്കുന്നത്. ഇത് പരമാവധി 163 bhp കരുത്തും 375 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ടോപ്പ് എൻഡ് വേരിയന്റുകളിൽ 2.0 ലിറ്റർ ട്വിൻ-ടർബോ യൂണിറ്റ് 218 bhp പവറിൽ 470 Nm torque വികസിപ്പിക്കും. രണ്ട് എഞ്ചിനുകളും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ട്വിൻ-ടർബോ എഞ്ചിൻ ഫോർ വീൽ ഡ്രൈവ് സജ്ജീകരണം വാഗ്ദാനം ചെയ്യുമ്പോൾ സിംഗിൾ ടർബോ യൂണിറ്റിൽ റിയർ വീൽ ഡ്രൈവാണ് സജ്ജീകരിച്ചിരിക്കുന്നത്.
MOST READ: നിരത്തുകളെ ഞെട്ടിക്കാന്‍ നിസാന്‍ മാഗ്നൈറ്റ്; വീഡിയോ റിവ്യൂ

ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഫോർവേഡ് കൊളീഷൻ അലേർട്ട്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയുൾപ്പെടെയുള്ള സെഗ്മെന്റ്-ഫസ്റ്റ് ലെവൽ -1 ഓട്ടോണോമസ് സുരക്ഷാ സവിശേഷതകളാണ് എംജി ഗ്ലോസ്റ്റർ എസ്യുവിയുടെ പ്രധാന ആകർഷണങ്ങൾ.

ടൊയോട്ട ഫോര്‍ച്യൂണര്‍, മഹീന്ദ്ര ആള്‍ട്യുറാസ് G4, ഫോര്‍ഡ് എന്‍ഡവര്‍ തുടങ്ങിയ ഫുൾ-സൈസ് എസ്യുവി നിരയുമായി മുട്ടിനിൽക്കാൻ ഗ്ലോസ്റ്ററില്‍ ഒരു ഇലക്ട്രോ മെക്കാനിക്കല്‍ ഡിഫറന്‍ഷ്യല്‍ ലോക്ക്, ഓഫ്-റോഡ് മോഡുകളായ മഡ്, സാന്‍ഡ്, സ്നോ, റോക്ക് എന്നിവയും ഒരു ബോര്‍ഗ്വാര്‍ണര്‍ AWD ട്രാന്‍സ്ഫര്‍ കേസും എംജി ഒരുക്കിയിട്ടുണ്ട്.
MOST READ: പുതുതലമുറ വോള്‍വോ S60 സെഡാന്റെ അരങ്ങേറ്റം ഈ മാസം

ഗ്ലോസ്റ്ററിന് 4,985 mm നീളവും 1,926 mm വീതിയും 1,867 mm ഉയരവും വീല്‍ബേസ് നീളം 2,950 mm ആണ് ഉള്ളത്. പുതിയ വില പരിഷ്ക്കരണം ഉപഭോക്താക്കളിൽ നിരാശയുളവാക്കുമെങ്കിലും ഒരു വാല്യൂ ഫോർ മണി ഉൽപ്പന്നം തന്നെയാണിത്.