അടിമുടി ആഢംബരം; ഗ്ലോസ്റ്ററിലെ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ പരിചയപ്പെടുത്തുന്ന വീഡിയോയുമായി എംജി

അടുത്ത കാലത്തായി സബ് കോംപാക്‌ട് എസ്‌യുവികളുടെ ഡിമാൻഡ് വൻതോതിൽ ഉയർന്നെങ്കിലും പ്രീമിയം ഫുൾ-സൈസ് എസ്‌യുവികൾക്ക് സ്വന്തമായൊരു വ്യക്തിത്വം തന്നെയാണ് ആഗോള വിപണികളിൽ തന്നെയുള്ളത്. ഇന്ത്യൻ നിരത്തുകളിൽ വളരെ കുറച്ചു മോഡലുകൾ മാത്രമാണ് ഈ വിഭാഗത്തിൽ ഉള്ളത് എന്നതും ശ്രദ്ധേയമാണ്.

അടിമുടി ആഢംബരം; ഗ്ലോസ്റ്ററിലെ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ പരിചയപ്പെടുത്തുന്ന വീഡിയോയുമായി എംജി

രാജ്യത്തെ ഫുൾ-സൈസ് എസ്‌യുവി ശ്രേണി വാഴുന്ന രണ്ട് മോഡലുകളാണ് ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവറും. കാലങ്ങളായി സെഗ്മെന്റ് അടക്കി ഭരിക്കുന്ന ഈ രണ്ട് വാഹനങ്ങൾക്കും വെല്ലുവിളിയായി മഹീന്ദ്ര ആൾട്യുറാസിനെ എത്തിച്ചെങ്കിലും ഈ രണ്ട് വമ്പൻമാരുടെയും തട്ട്താഴ്ന്നു തന്നെയിരുന്നു എന്നതാണ് യാഥാർഥ്യം.

അടിമുടി ആഢംബരം; ഗ്ലോസ്റ്ററിലെ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ പരിചയപ്പെടുത്തുന്ന വീഡിയോയുമായി എംജി

എന്നാൽ മത്സരം കൊഴുപ്പിക്കാൻ ഉടൻ തന്നെ എംജി ഗ്ലോസ്റ്റർ എന്ന ഭീമൻ നിരത്തിലെത്തും. ഫോർച്യൂണറിനെയും എൻഡവറിനെയും മലർത്തിയടിക്കാനുള്ള എല്ലാത്തരം ചേരുവകളുമായാണ് ചൈനീസ് എസ്‌യുവി എത്തുന്നത്.

MOST READ: തലമുറ മാറ്റത്തിനൊരുങ്ങി മാരുതി ആൾട്ടോ; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അടിമുടി ആഢംബരം; ഗ്ലോസ്റ്ററിലെ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ പരിചയപ്പെടുത്തുന്ന വീഡിയോയുമായി എംജി

ഹെക്‌ടർ, EZ ഇലക്‌ട്രിക് എന്നീ മോഡലുകളിലൂടെ ആഭ്യന്തര ഉപഭോക്താക്കളുടെ മനംകവർന്ന എംജി ഇത്തവണയും പ്രീമിയം ആഢംബര ഫീച്ചറുകൾ കുത്തിനിറച്ചാകും വാഗ്‌ദാനം ചെയ്യുക.

അടിമുടി ആഢംബരം; ഗ്ലോസ്റ്ററിലെ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ പരിചയപ്പെടുത്തുന്ന വീഡിയോയുമായി എംജി

ബ്രിട്ടീഷ് വംശജരായ എംജിയിൽ നിന്നും ഇന്ത്യയിൽ എത്തുന്ന നാലാമത്തെ ഓഫറാണിത്. ഇപ്പോൾ ഗ്ലോസ്റ്ററിന്റെ ഒരു ടീസർ വീഡിയോയും കമ്പനി പുറത്തിറക്കിയിരുന്നു. അതിൽ പ്രൊഡക്ഷൻ-പതിപ്പ് എസ്‌യുവിയെ പരിചയപ്പെടുത്തുകയും അതിന്റെ ചില സവിശേഷതകൾ പറഞ്ഞുവെക്കുകയും ചെയ്‌തിരുന്നു.

MOST READ: ഹിലക്സ് മുഖഭാവത്തിൽ രൂപം മാറി ടൊയോട്ട ഫോർച്യൂണർ

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ പ്രത്യേകതയാണ് പുതിയ വീഡിയോയിൽ എംജി വിശദീകരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോണമസ് പ്രീമിയം എസ്‌യുവി എന്ന ഖ്യാതിയോടെ എത്തുന്ന എംജി ഗ്ലോസ്റ്റർ അടുത്ത തലമുറ ഓട്ടോമോട്ടീവ് ടെക്നോളജികളാണ് ആഭ്യന്തര വിപണിയെ പരിചയപ്പെടുത്തുന്നത്.

അടിമുടി ആഢംബരം; ഗ്ലോസ്റ്ററിലെ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ പരിചയപ്പെടുത്തുന്ന വീഡിയോയുമായി എംജി

ചൈനീസ് വിപണിയിലുള്ള SAIC ഗ്രൂപ്പിന്റെ അതായത് എം‌ജി മോട്ടോറിന്റെ മാതൃ കമ്പനിയുടെ മാ‌ക്സ‌സ് D90 എന്ന എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് ഗ്ലോസ്റ്റർ ഒരുങ്ങിയിരിക്കുന്നത്. ലാഡർ ഫ്രെയിം ചാസിയിലാണ് വാഹനം നിർമിച്ചിരിക്കുന്നതും.

MOST READ: ഉപഭോക്താക്കള്‍ക്കായി ബോഡി ആന്‍ഡ് പെയിന്റ് സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ച് ഹോണ്ട

അടിമുടി ആഢംബരം; ഗ്ലോസ്റ്ററിലെ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ പരിചയപ്പെടുത്തുന്ന വീഡിയോയുമായി എംജി

ഇത് 5005 മില്ലീമീറ്റർ നീളവും 1,932 മില്ലീമീറ്റർ വീതിയും 1,875 മില്ലീമീറ്റർ ഉയരവും അളക്കുന്നു. ഈ സെഗ്‌മെന്റിലെ മറ്റ് മോഡലുകളേക്കാൾ വലിപ്പമേറിയതാകും വാഹനമെന്ന സൂചനയാണിത്.

അടിമുടി ആഢംബരം; ഗ്ലോസ്റ്ററിലെ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ പരിചയപ്പെടുത്തുന്ന വീഡിയോയുമായി എംജി

രൂപകൽപ്പനയെക്കുറിച്ച് പറയുമ്പോൾ മുൻവശത്തെ ഒക്ടാകോർ ഗ്രില്ലാണ് കമ്പനി അവതരിപ്പിക്കുന്നത്. അതോടൊപ്പം ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളും മസ്കുലർ ബോണറ്റും ഉള്ള സ്ലീക്ക് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഗ്ലോസ്റ്ററിന്റെ മുൻവശത്ത് ഇടംപിടിച്ചിരിക്കുന്നു.

MOST READ: പുതുപുത്തനായി അടിമുടി മാറ്റങ്ങളും; 2021 മോഡൽ ട്യൂസോണിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി

അടിമുടി ആഢംബരം; ഗ്ലോസ്റ്ററിലെ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ പരിചയപ്പെടുത്തുന്ന വീഡിയോയുമായി എംജി

പിന്നിൽ എൽഇഡി ടെയിൽ ലാമ്പുകളും സിൽവർ-ഗ്രേ കളർ സ്കീമിനൊപ്പം 19 ഇഞ്ച് മൾട്ടി-സ്‌പോക്ക് അലോയ് വീലുകളും ലഭിക്കും. പ്രീമിയം ഓഫർ കണക്കിലെടുത്ത് ഏറ്റവും മികച്ച മെറ്റീരിയലുകൾ തന്നെയാണ് ഇന്റീരിയറുകളിൽ ഉപയോഗിക്കുന്നത്.

അടിമുടി ആഢംബരം; ഗ്ലോസ്റ്ററിലെ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ പരിചയപ്പെടുത്തുന്ന വീഡിയോയുമായി എംജി

ഹെക്ടറിൽ നിന്ന് 12.3 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ സംവിധാനം ഉൾക്കൊള്ളുന്ന ഒരു നീണ്ട ലിസ്റ്റും ഓഫറിലെ സവിശേഷത ആയിരിക്കും. 50 ലധികം കണക്റ്റിവിറ്റി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ഐ-സ്മാർട്ട് സ്യൂട്ടും ഇതിലുണ്ട്. ഇതിന് ഒരു പാർക്കിംഗ് അസിസ്റ്റ് സഹായവും ലഭിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Gloster New Adaptive Cruise Control Feature Explained Teaser. Read in Malayalam
Story first published: Wednesday, September 16, 2020, 12:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X