എംജിക്ക് കരുത്തേകാൻ ഗ്ലോസ്റ്റർ എസ്‌യുവി ഓഗസ്റ്റ് ആദ്യവാരം എത്തും

ഹെക്‌ടർ എസ്‌യുവിയിലൂടെ ഇന്ത്യൻ വാഹന പ്രേമികളുടെ മനംകവർന്ന എംജി മോട്ടോർസ് തങ്ങളുടെ നാലാമത്തെ മോഡലിനെ ആഭ്യന്തര വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങുകയാണ്.

എംജിക്ക് കരുത്തേകാൻ ഗ്ലോസ്റ്റർ എസ്‌യുവി ഓഗസ്റ്റ് ആദ്യവാരം എത്തും

രാജ്യത്തെ ആദ്യത്തെ ഓട്ടോണമസ് പ്രീമിയം എസ്‌യുവി എന്ന ഖ്യാതിയോടെ എത്തുന്ന എംജി ഗ്ലോസ്റ്റർ അടുത്ത തലമുറ ഓട്ടോമോട്ടീവ് ടെക്നോളജികളാണ് അവതരിപ്പിക്കുന്നത്. 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച പ്രീമിയം ആറ് സീറ്റർ എസ്‌യുവിയെ ഒക്‌ടോബർ ആദ്യ ആഴ്ച്ചയിൽ വിൽപ്പനയ്ക്ക് എത്തിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

എംജിക്ക് കരുത്തേകാൻ ഗ്ലോസ്റ്റർ എസ്‌യുവി ഓഗസ്റ്റ് ആദ്യവാരം എത്തും

എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലൈറ്റുകൾ, മൂന്ന് തിരശ്ചീന സ്ലേറ്റുകളുള്ള ഒരു വലിയ സിൽവർ ഗ്രിൽ, 21 ഇഞ്ച് അലോയ് വീലുകൾ, മേൽക്കൂര റെയിലുകൾ, ക്വാഡ്-ടിപ്പ് എക്‌സ്‌ഹോസ്റ്റുകൾ, ഇന്റഗ്രേറ്റഡ് ഡിഫ്യൂസറുള്ള ഡ്യുവൽ-ടോൺ റിയർ ബമ്പർ, എൽഇഡി ടെയിൽ ലൈറ്റുകൾ, ബൂട്ട് ലിഡിൽ വലിയ ഗ്ലോസ്റ്റർ ബാഡ്‌ജ് എന്നിവയാണ് വാഹനത്തിന്റെ പുറംമോടിയെ ആകർഷകമാക്കുന്നത്.

MOST READ: ഹെക്ടർ ഡ്യുവൽ ഡിലൈറ്റ് എഡിഷൻ അവതരിപ്പിച്ച് എംജി

എംജിക്ക് കരുത്തേകാൻ ഗ്ലോസ്റ്റർ എസ്‌യുവി ഓഗസ്റ്റ് ആദ്യവാരം എത്തും

എം‌ജി ഗ്ലോസ്റ്ററിന് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഐസ്‌മാർട്ട് കണക്റ്റിവിറ്റി, പനോരമിക് സൺറൂഫ്, ലെതർ പൊതിഞ്ഞ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകൾ, ഡ്യുവൽ-ടോൺ അപ്ഹോൾസ്റ്ററി, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം ലഭിക്കും.

എംജിക്ക് കരുത്തേകാൻ ഗ്ലോസ്റ്റർ എസ്‌യുവി ഓഗസ്റ്റ് ആദ്യവാരം എത്തും

അതോടൊപ്പം ഡയമണ്ട് സ്റ്റിച്ചിംഗ്, ഡ്രൈവ് മോഡുകൾ, ഓട്ടോ ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയവയും അകത്തളത്തെ സവിശേഷതകളായിരിക്കും.

MOST READ: കിയ സോനെറ്റ് ഇന്നെത്തും; ബുക്ക് ചെയ്യുന്നവര്‍ 4 മുതല്‍ 9 ആഴ്ചകള്‍ വരെ കാത്തിരിക്കണം

എംജിക്ക് കരുത്തേകാൻ ഗ്ലോസ്റ്റർ എസ്‌യുവി ഓഗസ്റ്റ് ആദ്യവാരം എത്തും

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഒരു ഓട്ടോ പാർക്ക് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ഫ്രണ്ട് കൊളീഷൻ വാർണിംഗ് സിസ്റ്റം, ബ്ലൈൻഡ് സ്പോർട്ട് ഡിറ്റക്ഷൻ പോലുള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (ADAS) ഷിഫ്റ്റ്-ഓൺ-ഫ്ലൈ ഫോർ വീൽ സംവിധാനവും മോഡലിൽ സജ്ജീകരിച്ചിരിക്കുന്നു.

എംജിക്ക് കരുത്തേകാൻ ഗ്ലോസ്റ്റർ എസ്‌യുവി ഓഗസ്റ്റ് ആദ്യവാരം എത്തും

5,005 മില്ലീമീറ്റർ നീളവും 1,932 മില്ലീമീറ്റർ വീതിയും 1,875 മില്ലീമീറ്റർ ഉയരവും അളക്കുന്ന ഗ്ലോസ്റ്റർ ഒരു ലാഡർ ഫ്രെയിം ചാസിയെ അടിസ്ഥാനമാക്കിയാണ് നിർമിക്കുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റും വാഗ്ദാനം ചെയ്യുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് എംജി ഗ്ലോസ്റ്ററിന് കരുത്തേകുന്നത്.

MOST READ: XL6 എംപിവിയുടെ വല്ല്യേട്ടനെ പരിചയപ്പെടാം; ഏഴ് സീറ്റർ XL7

എംജിക്ക് കരുത്തേകാൻ ഗ്ലോസ്റ്റർ എസ്‌യുവി ഓഗസ്റ്റ് ആദ്യവാരം എത്തും

ഇന്ത്യയിലെ എം‌ജിയിൽ നിന്നുള്ള നാലാമത്തെ ഓഫർ ഫോർഡ് എൻ‌ഡവർ, ടൊയോട്ട ഫോർച്യൂണർ, ഇസൂസു MU-X, വരാനിരിക്കുന്ന സ്‌കോഡ കോഡിയാക് പെട്രോൾ എന്നീ വമ്പൻ എസ്‌യുവികളുമായാകും വിപണിയിൽ മാറ്റുരയ്ക്കുക.

എംജിക്ക് കരുത്തേകാൻ ഗ്ലോസ്റ്റർ എസ്‌യുവി ഓഗസ്റ്റ് ആദ്യവാരം എത്തും

ഉത്‌പാദനത്തിലെ പ്രാദേശികവൽക്കരണത്തിലൂടെ ഗ്ലോസ്റ്റർ എസ്‌യുവിയുടെ വില വളരെ മത്സരാധിഷ്ഠിതമായി നിശ്ചയിക്കാൻ ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എം‌ജിക്ക് സാധിക്കും. ഏകദേശം 45 ലക്ഷം രൂപയുടെ പ്രാരംഭ വിലയാണ് എസ്‌യുവിക്ക് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Gloster Premium Full-Size SUV To Be Launch In India By October First Week. Read in Malayalam
Story first published: Friday, September 18, 2020, 15:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X