ഓഫ്-റോഡിംഗിൽ ഇവൻ പുലി തന്നെ! കാണാം എംജി ഗ്ലോസ്റ്ററിന്റെ പുതിയ ടീസർ വീഡിയോ

ഇന്ത്യയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രീമിയം എസ്‌യുവിയാണ് എംജി ഗ്ലോസ്റ്റർ. ഈ വർഷം ആദ്യം നടന്ന 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചപ്പോൾ മികച്ച പ്രതികരണമാണ് വാഹനത്തിന് ഉപഭോക്താക്കളിൽ നിന്നും ലഭിച്ചത്.

ഓഫ്-റോഡിംഗിൽ ഇവൻ പുലി തന്നെ! കാണാം എംജി ഗ്ലോസ്റ്ററിന്റെ പുതിയ ടീസർ വീഡിയോ

വാഹനത്തിന്റെ അവതരണ തീയതി ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒക്ടോബർ ഏഴിന് പ്രീമിയം എസ്‌യുവി ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എം‌ജി മോട്ടോറിന്റെ മാതൃ കമ്പനിയായ SAIC ചൈനയിൽ വിൽക്കുന്ന മാക്‌സ് D90 എസ്‌യുവിയുടെ പുനർനിർമിത പതിപ്പാണ് ഗ്ലോസ്റ്റർ.

ഓഫ്-റോഡിംഗിൽ ഇവൻ പുലി തന്നെ! കാണാം എംജി ഗ്ലോസ്റ്ററിന്റെ പുതിയ ടീസർ വീഡിയോ

ഒരു ഫ്രെയിം ലാഡർ ചാസിയെ അടിസ്ഥാനമാക്കിയാണ് ഈ മൂന്ന് വരി ഫുൾ-സൈസ് എസ്‌യുവിയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. വലിപ്പമേറിയ ഗ്ലോസ്റ്റർ മികച്ച റോഡ് സാന്നിധ്യമാണ് നൽകുന്നത്. കൂടാതെ മുൻവശത്ത് ഇടംപിടിച്ചിരിക്കുന്ന മൂന്ന് സ്ലാറ്റ് ഗ്രിൽ കാഴ്ചക്കാരന് ധീരവും ആക്രമണാത്മകവുമായ ഒരു അനുഭവമാണ് നൽകുന്നത്.

MOST READ: ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ പതിപ്പിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങള്‍

ഓഫ്-റോഡിംഗിൽ ഇവൻ പുലി തന്നെ! കാണാം എംജി ഗ്ലോസ്റ്ററിന്റെ പുതിയ ടീസർ വീഡിയോ

ഗ്ലോസ്റ്ററിന്റെ ആക്രമണാത്മകമായ മുൻവശത്ത് സംയോജിത എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള മസ്കുലർ ബോണറ്റും സ്ലീക്ക് എൽ‌ഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഉൾക്കൊള്ളുന്നു. വലുതും മസ്ക്കുലറുമായ വാഹനത്തിന് കരുത്തുറ്റ 4×4 സിസ്റ്റവും ഡ്രൈവ് മോഡുകളും ഉള്ള ശക്തമായ എഞ്ചിൻ ലഭിക്കുന്നു.

ഉടൻ തന്നെ വിപണിയിലേക്ക് എത്താനിരിക്കുന്ന ഗ്ലോസ്റ്ററിന്റെ ഓഫ്-റോഡ് കഴിവുകൾ എടുത്തുകാണിക്കുന്ന പുതിയ ടീസർ വീഡിയോ എംജി ഇപ്പോൾ ഉപഭോക്താക്കളിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇതിൽ എസ്‌യുവിക്ക് എല്ലാത്തരം ഭൂപ്രകൃതിയിലും മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിക്കുമെന്ന് പറഞ്ഞുവെക്കുന്നു.

MOST READ: പുതിയ ഇലക്‌ട്രിക് കൺസെപ്റ്റുമായി ഹോണ്ട എത്തുന്നു; ആദ്യ ടീസർ ചിത്രം കാണാം

ഓഫ്-റോഡിംഗിൽ ഇവൻ പുലി തന്നെ! കാണാം എംജി ഗ്ലോസ്റ്ററിന്റെ പുതിയ ടീസർ വീഡിയോ

ഗ്ലോസ്റ്ററിന് സിൽവർ-ഗ്രേ പെയിന്റ് സ്കീമുള്ള 19 ഇഞ്ച് മൾട്ടി-സ്‌പോക്ക് അലോയ് വീലുകളും ലഭിക്കും. കൂടാതെ പിന്നിൽ എൽഇഡി ടെയിൽ‌ ലൈറ്റുകളും ഇടംപിടിച്ചിരിക്കുന്നു. ഫുൾ-സൈസ് എസ്‌യുവി 5005 മില്ലീമീറ്റർ നീളവും 1,932 മില്ലീമീറ്റർ വീതിയും 1,875 മില്ലീമീറ്റർ ഉയരവുമാണ് അളക്കുന്നത്. ഇത് അതിന്റെ വിഭാഗത്തിലെ ഏറ്റവും വലിയ മോഡലായി മാറും.

ഓഫ്-റോഡിംഗിൽ ഇവൻ പുലി തന്നെ! കാണാം എംജി ഗ്ലോസ്റ്ററിന്റെ പുതിയ ടീസർ വീഡിയോ

പ്രീമിയം എസ്‌യുവി ആയതിനാൽ ഗ്ലോസ്റ്റർ ഓൺ ബോർഡറുകളിലൂടെയുള്ള സവാരി സുഖപ്രദവും സൗകര്യപ്രദവുമാക്കുന്നു.

MOST READ: പെട്രോൾ എഞ്ചിൻ മാത്രം മതിയാകില്ല, കോഡിയാക്കിന് ബിഎസ്-VI ഡീസൽ യൂണിറ്റുകൂടി അവതരിപ്പിക്കാൻ സ്കോഡ

ഓഫ്-റോഡിംഗിൽ ഇവൻ പുലി തന്നെ! കാണാം എംജി ഗ്ലോസ്റ്ററിന്റെ പുതിയ ടീസർ വീഡിയോ

അതിനായി വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്ക് അനുയോജ്യമായ 12.3 ഇഞ്ച് ടച്ച്സ്ക്രീൻ സിസ്റ്റം, ഐസ്മാർട്ട് കണക്റ്റിവിറ്റി ടെക്നോളജി, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ എംജി വാഗ്‌ദാനം ചെയ്യും.

ഓഫ്-റോഡിംഗിൽ ഇവൻ പുലി തന്നെ! കാണാം എംജി ഗ്ലോസ്റ്ററിന്റെ പുതിയ ടീസർ വീഡിയോ

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, ഫ്രണ്ട് കൊളീഷൻ വാർണിംഗ് സിസ്റ്റം, ഓട്ടോ പാർക്ക് അസിസ്റ്റ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നിർവഹിക്കുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളും (ADAS) ഗ്ലോസ്റ്ററിൽ സജ്ജീകരിച്ചിരിക്കുന്നു.

MOST READ: നഗരത്തിലുടനീളം 200 പുതിയ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍

ഓഫ്-റോഡിംഗിൽ ഇവൻ പുലി തന്നെ! കാണാം എംജി ഗ്ലോസ്റ്ററിന്റെ പുതിയ ടീസർ വീഡിയോ

രാജ്യത്തെ ആദ്യത്തെ ലെവൽ വൺ ഓട്ടോണമസ് പ്രീമിയം എസ്‌യുവിയാകും ഗ്ലോസ്റ്റർ എന്നതാണ് ഏറ്റവും ശ്രദ്ധേയമായ സവിശേഷത. സുരക്ഷയുടെ കാര്യത്തിൽ മൂന്ന് വരികൾക്കും ഫ്രണ്ട്, സൈഡ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി മാനേജുമെന്റ് എന്നിവ ഇതിൽ വരും.

ഓഫ്-റോഡിംഗിൽ ഇവൻ പുലി തന്നെ! കാണാം എംജി ഗ്ലോസ്റ്ററിന്റെ പുതിയ ടീസർ വീഡിയോ

2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനാകും എം‌ജി ഗ്ലോസ്റ്ററിന് കരുത്തേകുക. ഇത് 218 bhp കരുത്തും 480 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്. ഈ യൂണിറ്റ് ഒരു ഓട്ടോമാറ്റിക് ഗിയർബോക്സുമായി മാത്രമാകും തെരഞ്ഞെടുക്കാൻ സാധിക്കുക.

ഓഫ്-റോഡിംഗിൽ ഇവൻ പുലി തന്നെ! കാണാം എംജി ഗ്ലോസ്റ്ററിന്റെ പുതിയ ടീസർ വീഡിയോ

കഠിനമായ ഭൂപ്രദേശങ്ങളിൽ യോഗ്യമായ ഒരു യന്ത്രമാക്കി മാറ്റുന്നതിനായി ഷിഫ്റ്റ്-ഓൺ-ഫ്ലൈ ഫോർവീൽ ഡ്രൈവ് സംവിധാനവും ഇതിലുണ്ടാകും. എന്നാൽ മാക്സസ് D90-യിൽ വാഗ്ദാനം ചെയ്യുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റ് ഗ്ലോസ്റ്ററിൽ വാഗ്ദാനം ചെയ്യാൻ സാധ്യതയില്ല. പ്രീമിയം ആഢംബരങ്ങൾ നിറഞ്ഞ വാഹനത്തിന് ഏകദേശം 45-50 ലക്ഷം രൂപയോളമായിരിക്കും എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Gloster Show Off Its Off-Roading Prowess In New TVC Video. Read in Malayalam
Story first published: Monday, September 21, 2020, 14:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X