വിൽപ്പനയ്ക്ക് സജ്ജമായി എംജി ഗ്ലോസ്റ്റർ; ഡീലർഷിപ്പുകളിലേക്ക് എത്തിത്തുടങ്ങി

ഇന്ത്യൻ എസ്‌യുവി ശ്രേണിയിലെ ഏറ്റവും പുത്തൻ താരദോയമായ ഗ്ലോസ്റ്ററിന്റെ വിൽപ്പന ആരംഭിക്കാൻ ഒരുങ്ങുകയാണ് എംജി മോട്ടോർസ്. ഇതിനോടകം ബുക്കിംഗ് ആരംഭിച്ച കമ്പനി വാഹനത്തിനായുള്ള ഡെലിവറികളും ഉടൻ തുടങ്ങുമെന്നാണ് സൂചന.

വിൽപ്പനയ്ക്ക് സജ്ജമായി എംജി ഗ്ലോസ്റ്റർ; ഡീലർഷിപ്പുകളിലേക്ക് എത്തിത്തുടങ്ങി

അതിന്റെ ഭാഗമായി ഫുൾ-സൈസ് പ്രീമിയം ഗ്ലോസ്റ്റർ എസ്‌യുവിയെ ഡീലർഷിപ്പുകളിലേക്ക് കമ്പനി എത്തിച്ചു തുടങ്ങിയിട്ടുണ്ട്. സൂപ്പർ, ഷാർപ്പ്, സ്മാർട്ട്, സാവി എന്നീ നാല് വേരിയന്റുകളിൽ മോഡൽ തെരഞ്ഞെടുക്കാൻ സാധിക്കും.

വിൽപ്പനയ്ക്ക് സജ്ജമായി എംജി ഗ്ലോസ്റ്റർ; ഡീലർഷിപ്പുകളിലേക്ക് എത്തിത്തുടങ്ങി

ആറ്, ഏഴ് സീറ്റർ കോൺഫിഗറേഷനുകളിലാണ് എംജി ഗ്ലോസ്റ്റർ വിപണിയിൽ എത്തുന്നത്. സ്മാർട്ട്, ഷാർപ്പ്, സാവി വകഭേദങ്ങൾ ആറ് സീറ്റർ ഓപ്ഷനുകളും ഷാർപ്പ്, സൂപ്പർ എന്നിവ ഏഴ് സീറ്റ് ലേഔട്ടിലുമാണ് വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: BJ40 പ്ലസ്; ജീപ്പ് റാങ്‌ലറിന്റെ അപരനെ പാക്കിസ്ഥാനിൽ അവതരിപ്പിക്കാനൊരുങ്ങി BAIC

വിൽപ്പനയ്ക്ക് സജ്ജമായി എംജി ഗ്ലോസ്റ്റർ; ഡീലർഷിപ്പുകളിലേക്ക് എത്തിത്തുടങ്ങി

ഒരൊറ്റ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ മാത്രമുള്ള ഓഫറാണ് ഗ്ലോസ്റ്ററെങ്കിലും രണ്ട് വ്യത്യസ്‌ത ട്യൂൺ അവസ്ഥയിലാണ് എംജി അത് ഒരുക്കിയിരിക്കുന്നത്. അതിൽ 2.0 ലിറ്റർ ടർബോ ഡീസൽ 163 bhp പവറും 375 Nm torque ഉം ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിലേക്കാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

വിൽപ്പനയ്ക്ക് സജ്ജമായി എംജി ഗ്ലോസ്റ്റർ; ഡീലർഷിപ്പുകളിലേക്ക് എത്തിത്തുടങ്ങി

അതേസമയം 2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ യൂണിറ്റ് 218 bhp കരുത്തിൽ 480 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ്. ഈ എഞ്ചിനും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിലാണ് വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: നെക്‌സോണില്‍ മാറ്റം പരീക്ഷിക്കാനൊരുങ്ങി ടാറ്റ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വിൽപ്പനയ്ക്ക് സജ്ജമായി എംജി ഗ്ലോസ്റ്റർ; ഡീലർഷിപ്പുകളിലേക്ക് എത്തിത്തുടങ്ങി

2.0 ലിറ്റർ സിംഗിൾ-ടർബോ ഡീസൽ റിയർ വീൽ ഡ്രൈവ് ഓപ്ഷനിലും ട്വിൻ-ടർബോ ഡീസൽ എഞ്ചിൻ ഫോർവീൽ ഡ്രൈവുമായാകും തെരഞ്ഞെടുക്കുക. ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഓട്ടോമാറ്റിക് പാർക്കിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവ പോലുള്ള സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതകളും ഗ്ലോസ്റ്ററിൽ നിറഞ്ഞിരിക്കുന്നു.

വിൽപ്പനയ്ക്ക് സജ്ജമായി എംജി ഗ്ലോസ്റ്റർ; ഡീലർഷിപ്പുകളിലേക്ക് എത്തിത്തുടങ്ങി

പവർഡ് ടെയിൽ‌ഗേറ്റ്, ത്രീ-സോൺ ക്ലൈമറ്റ് കൺ‌ട്രോൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ‌പ്ലേ എന്നിവയുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, മസാജ് ഫംഗ്ഷനോടുകൂടിയ ഡ്രൈവർ സീറ്റ്, പനോരമിക് സൺറൂഫ് എന്നിവയല്ലാം ഫുൾ-സൈസ് എസ്‌യുവിയുടെ അകത്തളത്തിൽ എംജി ഒരുക്കിയിരിക്കുന്നു.

MOST READ: എംജി ZS പെട്രോളിന്റെ അരങ്ങേറ്റം 2021 -ഓടെ; എതിരാളി ഹ്യുണ്ടായി ക്രെറ്റ

വിൽപ്പനയ്ക്ക് സജ്ജമായി എംജി ഗ്ലോസ്റ്റർ; ഡീലർഷിപ്പുകളിലേക്ക് എത്തിത്തുടങ്ങി

ഫ്രണ്ട് കൊളീഷൻ വാർണിംഗ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, 360 ഡിഗ്രി ക്യാമറ, ആറ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, എബിഎസ് വിത്ത് ഇബിഡി തുടങ്ങിയ സുരക്ഷ സംവിധാനങ്ങളോടെയാണ് എസ്‌യുവി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.

വിൽപ്പനയ്ക്ക് സജ്ജമായി എംജി ഗ്ലോസ്റ്റർ; ഡീലർഷിപ്പുകളിലേക്ക് എത്തിത്തുടങ്ങി

എം‌ജി ഗ്ലോസ്റ്ററിന് ഏകദേശം 35 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഫോർഡ് എൻ‌ഡവർ, ടൊയോട്ട ഫോർച്യൂണർ, ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ ഓൾ‌സ്‌പേസ്, മഹീന്ദ്ര ആൾട്യൂറാസ് G4, വരാനിരിക്കുന്ന സ്‌കോഡ കോഡിയാക് പെട്രോൾ എന്നിവയുമായി മാറ്റുരയ്ക്കാനാണ് ചൈനീസ് കമ്പനി എത്തുന്നത്.

Source: CarDekho

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Gloster Starts Arriving At Dealerships. Read in Malayalam
Story first published: Tuesday, September 29, 2020, 10:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X