ഗ്ലോസ്റ്റർ എസ്‌യുവി വിപണിയിലേക്ക്, പുതിയ ടീസർ വീഡിയോ പങ്കുവെച്ച് എംജി

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗ്ലോസ്റ്റർ പ്രീമിയം എസ്‌യുവിയുടെ ആദ്യ ഔദ്യോഗിക ടീസർ വീഡിയോ പങ്കുവെച്ച് എം‌ജി മോട്ടോർസ്. "നെക്സ്റ്റ്-ജെനറേഷൻ ഓട്ടോമോട്ടീവ് ടെക്നോളജി" എന്ന ടാഗ്‌ലൈനോടുകൂടിയാണ് വാഹനം വിപണിയിലേക്ക് എത്തുന്നത്.

എം‌ജിയുടെ ഇതുവരെയുള്ള ഇന്ത്യയിലെ പ്രയാണവും വരാനിരിക്കുന്ന ഏഴ് സീറ്റർ ഫുൾ സൈസ് എസ്‌യുവിയും വീഡിയോ ടീസറിൽ പ്രതിപാതിക്കുന്നു. 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച എംജി ഗ്ലോസ്റ്റർ ദീപാവലിയോട് അനുബന്ധിച്ചുള്ള ഉത്സവ സീസണിൽ വിപണിയിൽ ഇടംപിടിക്കും.

ഗ്ലോസ്റ്റർ എസ്‌യുവി വിപണിയിലേക്ക്, പുതിയ ടീസർ വീഡിയോ പങ്കുവെച്ച് എംജി

അഞ്ച് മീറ്ററിലധികം നീളം അളക്കുന്ന ഗ്ലോസ്റ്റർ എസ്‌യുവി ഇന്ത്യൻ വിപണിയിൽ എംജി മോട്ടോർസിന്റെ മുൻനിര മോഡലായാണ് സ്ഥാനംപിടിക്കുക. ഏകദേശം 40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. ബ്രാൻഡിന്റെ ഹാലോൾ അധിഷ്ഠിത പ്ലാന്റിലാണ് ഗ്ലോസ്റ്റർ ഒത്തുചേരുന്നത്.

MOST READ: സിറ്റിയുടെ ഹൈബ്രിഡ് പതിപ്പുമായി ഹോണ്ട; 2021 ഓടെ അവതരണം

ഗ്ലോസ്റ്റർ എസ്‌യുവി വിപണിയിലേക്ക്, പുതിയ ടീസർ വീഡിയോ പങ്കുവെച്ച് എംജി

ഓട്ടോമോട്ടീവ് ബ്രേക്കിംഗ്, കൂട്ടിയിടി ഒഴിവാക്കൽ സംവിധാനം തുടങ്ങി നിരവധി പുതുതലമുറ സാങ്കേതികവിദ്യകളോടെയാണ് പുതിയ ഗ്ലോസ്റ്റർ വരുന്നതെന്ന് എംജി പുറത്തിറക്കിയ വീഡിയോ പറഞ്ഞുവെക്കുന്നു.

ഗ്ലോസ്റ്റർ എസ്‌യുവി വിപണിയിലേക്ക്, പുതിയ ടീസർ വീഡിയോ പങ്കുവെച്ച് എംജി

അനുപാതത്തിന്റെ കാര്യത്തിൽ എം‌ജി ഗ്ലോസ്റ്റർ അതിന്റെ വിഭാഗത്തിലെ ഏറ്റവും വലിയ എസ്‌യുവിയാണ്. 5,005 മില്ലീമീറ്റർ നീളവും 1,932 മില്ലീമീറ്റർ വീതിയും 1,875 മില്ലീമീറ്റർ ഉയരവുമുള്ള ഇതിന്റെ വീൽബേസ് 2,950 മില്ലീമീറ്ററാണ്.

MOST READ: ഹൈബ്രിഡ് എഞ്ചിനുമായി ടൊയോട്ട കൊറോള ക്രോസ് ഇന്തോനേഷ്യൻ വിപണിയിൽ

ഗ്ലോസ്റ്റർ എസ്‌യുവി വിപണിയിലേക്ക്, പുതിയ ടീസർ വീഡിയോ പങ്കുവെച്ച് എംജി

ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ, മഹീന്ദ്ര ആൾട്യുറാസ് G4 എന്നിവയുള്ള എംജിയുടെ ഉത്തരമാണ് അന്താരാഷ്ട്ര വിപണിയിലെ മാക്‌സസ് D4 എസ്‌യുവിയുടെ ഈ പുനർനിർമിച്ച പതിപ്പ്.

ഗ്ലോസ്റ്റർ എസ്‌യുവി വിപണിയിലേക്ക്, പുതിയ ടീസർ വീഡിയോ പങ്കുവെച്ച് എംജി

എട്ട് ഇഞ്ച് എം‌ഐഡി, ട്രിപ്പിൾ സോൺ ക്ലൈമറ്റ് കൺട്രോൾ, ലെതർ സീറ്റുകൾ, കണക്റ്റുചെയ്ത കാർ സാങ്കേതികവിദ്യയുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിങ്ങനെ നിരവധി ഉയർന്ന നിലവാരത്തിലുള്ള സൗകര്യങ്ങളും ഉപകരണങ്ങളും എസ്‌യുവിയിൽ ഉണ്ട്.

MOST READ: ലോഞ്ചിന് മുമ്പ് ഫോർഡ് ഫ്രീസ്റ്റൈൽ ഫ്ലെയർ വേരിയന്റിന്റെ ബ്രോഷർ പുറത്ത്

ഗ്ലോസ്റ്റർ എസ്‌യുവി വിപണിയിലേക്ക്, പുതിയ ടീസർ വീഡിയോ പങ്കുവെച്ച് എംജി

എസ്‌യുവിയുടെ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ ചൂടാക്കൽ, വെന്റിലേഷൻ, മസാജ് പ്രവർത്തനങ്ങൾ എന്നിവ ശ്രദ്ധേയമായ സുഖസൗകര്യങ്ങളാണ്. സുരക്ഷയ്ക്കായി എസ്‌യുവിക്ക് ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ESP, ഹിൽ ഹോൾഡ് ആൻഡ് ഡിസന്റ് കൺട്രോളുകൾ, 360 ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയർ പാർക്കിംഗ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയവ ലഭിക്കുന്നു.

ഗ്ലോസ്റ്റർ എസ്‌യുവി വിപണിയിലേക്ക്, പുതിയ ടീസർ വീഡിയോ പങ്കുവെച്ച് എംജി

ഫിയറ്റിന്റെ 2.0 ലിറ്റർ MJD II ടർബോചാർജ്ഡ് ഡീസൽ യൂണിറ്റിനെ അടിസ്ഥാനമാക്കിയുള്ള പുതിയ 2.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് എംജി ഗ്ലോസ്റ്റർ എസ്‌യുവിൽ വാഗ്‌ദാനം ചെയ്യുക. ഇത് പരമാവധി 218 bhp കരുത്തിൽ 480 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള യൂണിറ്റാണ്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുമായാകും എഞ്ചിൻ ജോടിയാക്കുക.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Gloster SUV First Official Video Teaser Out. Read in Malayalam
Story first published: Wednesday, August 12, 2020, 14:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X