എംജി ഗ്ലോസ്റ്ററിന്റെ പുതിയ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

ഇന്ത്യൻ വിപണിയിൽ തങ്ങളുടെ മൂന്നാമത്തെ ഉൽപ്പന്നമായ ഹെക്ടർ പ്ലസ് പുറത്തിറക്കിയ എം‌ജി മോട്ടോർ‌ അടുത്തതായി പ്രവേശിക്കുന്നത് ഫുൾ സൈസ് എസ്‌യുവി ശ്രേണിയിലേക്കാണ്. ഫോർച്യൂണർ അരങ്ങുവാഴുന്ന വിഭാഗത്തിൽ ഗ്ലോസ്റ്ററുമായാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രാൻഡ് എത്തുന്നത്.

എംജി ഗ്ലോസ്റ്ററിന്റെ പുതിയ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

വിപണിയിലെത്തുന്നതിനു മുന്നോടിയായുള്ള പരീക്ഷണയോട്ട ഘട്ടത്തിലാണ് കമ്പനി ഇപ്പോൾ. എം‌ജി ഗ്ലോസ്റ്റർ‌ ഇന്ത്യൻ‌ നിരത്തുകളിൽ ഇതിനോടകം തന്നെ‌ നിരവധി തവണ ടെസ്റ്റ് നടത്തി കഴിഞ്ഞു. ഇപ്പോൾ രണ്ട് വ്യത്യസ്ത കളർ ഓപ്ഷനിൽ നിരത്തിലെത്തിയ വാഹനത്തിന്റെ ചിത്രങ്ങൾ 91 വീൽസ് പുറത്തുവിട്ടിരിക്കുകയാണ്.

എംജി ഗ്ലോസ്റ്ററിന്റെ പുതിയ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

എം‌ജിയുടെ നിരയിൽ നിന്നുള്ള ഫുൾ സൈസ് എസ്‌യുവിയാണ് ഗ്ലോസ്റ്റർ. ഇത് മാക്‌സസ് D90 യുടെ പുനർനിർമിച്ച മോഡലാണ് എന്നത് ശ്രദ്ധേയമാണ്. 2020 ഓട്ടോ എക്‌സ്‌പോയിൽ വാഹനത്തെ കമ്പനി ഔദ്യോഗികമായി പ്രദർശിപ്പിച്ചിരുന്നു.

MOST READ: റോഡ്സൈഡ് അസിസ്റ്റന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് ജാവ

എംജി ഗ്ലോസ്റ്ററിന്റെ പുതിയ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

ഒന്ന് ഗ്രേയിലും മെറൂൺ റെഡ് കളറിലും പരീക്ഷണയോട്ടത്തിന് എത്തിയ ഗ്ലോസ്റ്റർ പ്രൊഡക്ഷൻ റെഡി മോഡലാണെന്ന് വ്യക്തമാക്കുന്നു. മുൻ‌വശത്ത് എം‌ജി ലോഗോയുള്ള മൂന്ന് സ്ലാറ്റ് ക്രോം ഗ്രിൽ, എൽ‌ഇഡി ഹെഡ്‌ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അതോടൊപ്പം എസ്‌യുവിയുടെ മസ്ക്കുലർ ആകർഷണം വർധിപ്പിക്കുന്നതിനായി ഉയർന്ന സെറ്റ് ബോണറ്റ്, ബോഡി ക്ലാഡിംഗ് ഉള്ള ഫ്ലേഡ് വീൽ ആർച്ചുകൾ, മേൽക്കൂര റെയിലുകൾ എന്നിവയും കമ്പനി നൽകിയിട്ടുണ്ട്.

എംജി ഗ്ലോസ്റ്ററിന്റെ പുതിയ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

വിൻഡോ ലൈൻ ക്രോമിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അത് മേൽക്കൂര റെയിലുകളുമായി ചേരുന്നതായി തോന്നുന്നു. പിന്നിൽ ക്രോം ഡോർ ഹാൻഡിലുകളും ഇൻഗ്രെസ് സപ്പോർട്ടിംഗ് ഹാൻഡിലുകളും കാണാം. ഗ്ലോസ്റ്ററിന്റെ പിൻ പ്രൊഫൈൽ സ്പോർട്ടി ശൈലിയിലാണ് ഒരുങ്ങിയിരിക്കുന്നത്. അവിടെ എൽഇഡി ടെയിൽ ‌ലൈറ്റുകളും ക്വാഡ് എക്‌സ്‌ഹോസ്റ്റും ഇടംപിടിച്ചിരിക്കുന്നു.

MOST READ: ഓഗസ്റ്റ് 1 മുതൽ ഇൻഷുറൻസ് ഇളവ്; വാഹനങ്ങൾ വാങ്ങാൻ ഇത് നല്ല കാലം

എംജി ഗ്ലോസ്റ്ററിന്റെ പുതിയ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

സെഗ്‌മെന്റിന്റെ ഏറ്റവും വലിയ മോഡലാണ് എംജി ഗ്ലോസ്റ്റർ എന്ന് പറയപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിൽ ടൊയോട്ട എൽസി പ്രാഡോ പോലുള്ള എസ്‌യുവികളുമായി വാഹനം മത്സരിക്കുമ്പോൾ ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡോവർ തുടങ്ങിയ എസ്‌യുവികളെയാകും എം‌ജി ഇന്ത്യയിൽ നേരിടുക.

എംജി ഗ്ലോസ്റ്ററിന്റെ പുതിയ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

എം‌ജി ഗ്ലോസ്റ്ററിന്റെ ഇന്റീരിയറുകളെ കുറിച്ച് കാര്യമായ വിവരങ്ങൾ ഒന്നും ലഭ്യമല്ലെങ്കിലും ഒരു ടൺ‌ സവിശേഷതകൾ‌ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐസ്മാർട്ട് സാങ്കേതികവിദ്യയുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ എന്നിവ അകത്തളത്തെ പ്രീമിയമാക്കും.

MOST READ: കിയ സോനെറ്റിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

എംജി ഗ്ലോസ്റ്ററിന്റെ പുതിയ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

2.0 ലിറ്റർ ഡീസൽ എഞ്ചിനാകും എം‌ജി ഗ്ലോസ്റ്ററിന് കരുത്തേകുക. ഇത് 218 bhp പവറും 480 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാകും എഞ്ചിൻ ജോടിയാക്കുക. കൂടാതെ കുറഞ്ഞ റേഞ്ച് ട്രാൻസ്ഫർ കേസുള്ള പാർട്ട് ടൈം ഫോർവീൽ ഡ്രൈവ് സിസ്റ്റവും ലഭിക്കും.

എംജി ഗ്ലോസ്റ്ററിന്റെ പുതിയ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

ഈ ഉത്സവ സീസണിൽ എം‌ജി ഡീലർഷിപ്പുകളിൽ ഗ്ലോസ്റ്റർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 30 ലക്ഷം മുതൽ 35 രൂപ ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയായി എംജി നിശ്ചയിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Gloster SUV Spied Again. Read in Malayalam
Story first published: Wednesday, July 29, 2020, 11:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X