പരീക്ഷണയോട്ടം തുടർന്ന് എംജി ഗ്ലോസ്റ്റർ, വിപണിയിലേക്ക് ഉടനെത്തും

വരാനിരിക്കുന്ന ഉത്സവ സീസണിൽ ഇന്ത്യൻ വിപണിയിൽ നിന്നും നേട്ടം കൊയ്യാൻ പദ്ധതിയിടുകയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള എംജി മോട്ടോർസ്. പുതുതായി പുറത്തിറക്കിയ ഹെക്ടർ പ്ലസും ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ഗ്ലോസ്റ്റർ എസ്‌യുവിയുമാണ് ഇതിനായി ചുക്കാൻ പിടിക്കുക.

പരീക്ഷണയോട്ടം തുടർന്ന് എംജി ഗ്ലോസ്റ്റർ, വിപണിയിലേക്ക് ഉടനെത്തും

2020 ഓട്ടോ എക്‌സ്‌പോയിലാണ് ഫുൾ സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ഗ്ലോസ്റ്റർ അരങ്ങേറ്റം കുറിച്ചത്. ദീപാവലിക്ക് മുമ്പ് ഇന്ത്യയിൽ ഇത് അവതരിപ്പിക്കുമെന്നാണ് എംജി നൽകിയിരിക്കുന്ന സൂചന. അതിന്റെ ഭാഗമായി വാഹനത്തിന്റെ സജീവ പരീക്ഷണയോട്ടത്തിലാണ് കമ്പനി.

പരീക്ഷണയോട്ടം തുടർന്ന് എംജി ഗ്ലോസ്റ്റർ, വിപണിയിലേക്ക് ഉടനെത്തും

ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച എം‌ജി ഗ്ലോസ്റ്ററിൽ ട്വിൻ ക്വാഡ്രിലാറ്റെറൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ ഉൾപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ പരീക്ഷണയോട്ടത്തിന് വിധേയമാക്കിയ പ്രോട്ടോടൈപ്പുകളിൽ ക്വാഡ് വൃത്താകൃതിയിലുള്ള പൈപ്പുകളാണ് എംജി ഉപയോഗിച്ചത്.

MOST READ: 470 കിലോമീറ്റർ മൈലേജുമായി ഇവോക്ക് 6061 ഇലക്ട്രിക് പവർ ക്രൂയിസർ

പരീക്ഷണയോട്ടം തുടർന്ന് എംജി ഗ്ലോസ്റ്റർ, വിപണിയിലേക്ക് ഉടനെത്തും

എന്നാൽ റഷ്‌ലൈൻ പുറത്തുവിട്ട പുതിയ സ്പൈ ചിത്രങ്ങളിൽ നിന്ന് സ്‌പോർട്ടിംഗ് ട്വിൻ സർക്കുലർ എക്സ്ഹോസ്റ്റ് പൈപ്പ് കോൺഫിഗറേഷനാകും ഗ്ലോസ്റ്റർ എസ്‌യുവി ഉപയോഗിക്കുക എന്ന സൂചനയാണ് ലഭിക്കുന്നത്.

പരീക്ഷണയോട്ടം തുടർന്ന് എംജി ഗ്ലോസ്റ്റർ, വിപണിയിലേക്ക് ഉടനെത്തും

വ്യത്യസ്ത എക്‌സ്‌ഹോസ്റ്റ് ഒന്നിൽ കൂടുതൽ എഞ്ചിൻ ഓപ്ഷന്റെ സാന്നിധ്യം സൂചിപ്പിക്കാം അല്ലെങ്കിൽ ഏറ്റവും പുതിയ മലിനീകരണ ചട്ടങ്ങൾ പാലിക്കുന്നതിന് എം‌ജി വ്യത്യസ്ത ശൈലി പരീക്ഷിക്കുന്നുവെന്നും അനുമാനിക്കാം.

MOST READ: വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങി അർബൻ ക്രൂയിസർ, ആദ്യ ചിത്രങ്ങൾ പുറത്ത്

പരീക്ഷണയോട്ടം തുടർന്ന് എംജി ഗ്ലോസ്റ്റർ, വിപണിയിലേക്ക് ഉടനെത്തും

2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനൊപ്പം ലഭ്യമായ മാക്സസ് D90-യുടെ പുനർനിർമിച്ച പതിപ്പാണ് എംജി ഗ്ലോസ്റ്റർ. ഇതേ യൂണിറ്റ് ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ 224 bhp കരുത്തിൽ 360 Nm torque ആയിരിക്കും എസ്‌യുവി വാഗ്‌ദാനം ചെയ്യുക. ആറ് സ്പീഡ് മാനുവലിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാകും എഞ്ചിനുമായി ജോടിയാക്കുക.

പരീക്ഷണയോട്ടം തുടർന്ന് എംജി ഗ്ലോസ്റ്റർ, വിപണിയിലേക്ക് ഉടനെത്തും

ഈ എഞ്ചിൻ മുന്നോട്ട് കൊണ്ടുപോകാൻ സാധ്യതയുണ്ടെങ്കിലും ഇന്ത്യയിൽ ഒരു ഡീസൽ എഞ്ചിൻ ഓപ്ഷനും ഗ്ലോസ്റ്ററിൽ എംജി ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുണ്ട്. 218 bhp പവറും 480 Nm torque ഉം വികസിപ്പിക്കുന്ന ഇരട്ട-ടർബോചാർജ്ഡ് 2.0 ലിറ്റർ ഡീസൽ യൂണിറ്റിന്റെ രൂപത്തിലായിരിക്കും ഇത് എത്തുക.

MOST READ: മൺസൂൺ കാർ കെയർ കാമ്പയിനൊരുക്കി ഫോക്‌സ്‌വാഗണ്‍

പരീക്ഷണയോട്ടം തുടർന്ന് എംജി ഗ്ലോസ്റ്റർ, വിപണിയിലേക്ക് ഉടനെത്തും

ഫിയറ്റിന്റെ ജനപ്രിയ മൾട്ടിജെറ്റ് II യൂണിറ്റിനെ അടിസ്ഥാനമാക്കിയുള്ള ഈ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കാം. ഈ ബി‌എസ്-VI കാലഘട്ടത്തിൽ പെട്രോൾ വേരിയന്റുകൾ ഇന്ത്യയിൽ കൂടുതൽ പ്രചാരം നേടുന്നുണ്ടെങ്കിലും ഡീസൽ ഓപ്ഷൻ ഇല്ലാത്തത് ഗ്ലോസ്റ്ററിനെ പ്രതികൂലമായി ബാധിച്ചേക്കാം.

പരീക്ഷണയോട്ടം തുടർന്ന് എംജി ഗ്ലോസ്റ്റർ, വിപണിയിലേക്ക് ഉടനെത്തും

ഗ്ലോസ്റ്ററിന്രെ പ്രാഥമിക എതിരാളികളായ ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ, മഹീന്ദ്ര ആൾട്രൂറാസ് G4 എന്നിവയെല്ലാം ഡീസൽ ഉപയോഗിച്ചാണ് വിപണിയിൽ എത്തുന്നത്. മത്സരാധിഷ്ഠിത വില നിലവാരത്തിൽ എത്താൻ എം‌ജി ഇന്ത്യ ഗ്ലോസ്റ്ററിനെ വളരെയധികം പ്രാദേശികവൽക്കരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Gloster SUV Spied With New Circular Twin Exhaust Setup. Read in Malayalam
Story first published: Friday, August 7, 2020, 10:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X