സെഗ്മെന്റിൽ ആദ്യം; എംജി ഗ്ലോസ്റ്റർ എത്തുന്നത് 64 ആംബിയന്റ് ലൈറ്റിംഗ് സവിശേഷതയുമായി

ടൊയോട്ട ഫോർച്യൂണറും ഫോർഡ് എൻഡവറും വാഴുന്ന ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് എം‌ജി മോട്ടോർ ഇന്ത്യ ഗ്ലോസ്റ്റർ എന്ന മോഡലുമായി എത്തുകയാണ്. 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ഈ വാഹനം ഉത്സവ സീസണിന് മുന്നോടിയായി അരങ്ങേറ്റം കുറിക്കും.

സെഗ്മെന്റിൽ ആദ്യം; എംജി ഗ്ലോസ്റ്റർ എത്തുന്നത് 64 ആംബിയന്റ് ലൈറ്റിംഗ് സവിശേഷതയുമായി

രാജ്യത്തെ ആഢംബര വിഭാഗത്തിൽ നിന്നുള്ള കാറുകളിൽ കാണാൻ സാധിക്കുന്ന 64 ആംബിയന്റ് ലൈറ്റിംഗ് സവിശേഷതകളുമായാകും ഗ്ലോസ്റ്റർ നിരത്തുകളിൽ എത്തുക. ഈ ഫീച്ചർ നേടുന്ന സെഗ്‌മെന്റിലെ ആദ്യത്തെ എസ്‌യുവിയായിരിക്കും ഗ്ലോസ്റ്റർ. ഇത് തീർച്ചയായും വിപണിയിൽ വേറിട്ടുനിൽക്കാൻ എംജിയെ സഹായിക്കും.

സെഗ്മെന്റിൽ ആദ്യം; എംജി ഗ്ലോസ്റ്റർ എത്തുന്നത് 64 ആംബിയന്റ് ലൈറ്റിംഗ് സവിശേഷതയുമായി

ചിത്രത്തിൽ കാണാനാകുന്നതുപോലെ ആംബിയന്റ് ലൈറ്റിംഗിനെക്കുറിച്ച് തെരഞ്ഞെടുക്കുന്നതിനായി ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന കളർ ഓപ്ഷനുകളും എംജി വാഗ്‌ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല നിങ്ങൾക്ക് ബ്രൈറ്റ്നസ് ലെവലും ഇതിൽ സജ്ജമാക്കാൻ കഴിയും.

MOST READ: അരങ്ങേറ്റം കുറിച്ച് പുത്തൻ ഹ്യുണ്ടായി i20, ഇന്ത്യയിലേക്കും ഈ വർഷം തന്നെ എത്തും

സെഗ്മെന്റിൽ ആദ്യം; എംജി ഗ്ലോസ്റ്റർ എത്തുന്നത് 64 ആംബിയന്റ് ലൈറ്റിംഗ് സവിശേഷതയുമായി

കമ്പനി പുറത്തിറക്കിയ ടീസർ വീഡിയോയിലൂടെ സവിശേഷതകളും, സാങ്കേതികവിദ്യയും കൊണ്ട് സമ്പന്നമായ എസ്‌യുവി ഇതിനകം തന്നെ ഉപഭോക്തൃ ശ്രദ്ധനേടിയിട്ടുണ്ട്. അതിൽ പാർക്കിംഗ് അസിസ്റ്റ്, എമർജൻസി സ്റ്റോപ്പ്, ലെയ്ൻ പുറപ്പെടൽ മുന്നറിയിപ്പ്, കൂട്ടിയിടി ഒഴിവാക്കൽ സംവിധാനം (CAS) എന്നിവ ഉൾപ്പെടുന്നു.

സെഗ്മെന്റിൽ ആദ്യം; എംജി ഗ്ലോസ്റ്റർ എത്തുന്നത് 64 ആംബിയന്റ് ലൈറ്റിംഗ് സവിശേഷതയുമായി

ചൈനീസ് വിപണിയിലെ മാക്‌സസ് D90 എസ്‌യുവിയുടെ പുനർനിർമിച്ച പതിപ്പാണ് എം‌ജി ഗ്ലോസ്റ്റർ. ഒപ്പം റോഡ് സാന്നിധ്യവും ക്യാബിൻ സ്ഥലവും വാഗ്ദാനം ചെയ്യുന്നു. 5005 മില്ലീമീറ്റർ നീളവും 1932 മില്ലീമീറ്റർ വീതിയും 1875 മില്ലീമീറ്റർ ഉയരവും 2950 മില്ലിമീറ്റർ വീൽബേസുമാണ് ഗ്ലോസ്റ്ററിനുള്ളത്.

MOST READ: തന്റെ ആദ്യ കാർ തിരഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽകർ

സെഗ്മെന്റിൽ ആദ്യം; എംജി ഗ്ലോസ്റ്റർ എത്തുന്നത് 64 ആംബിയന്റ് ലൈറ്റിംഗ് സവിശേഷതയുമായി

ഒരു ലാഡർ-ഓൺ-ഫ്രെയിം ചാസി ഉപയോഗിച്ചാണ് എംജി ഗ്ലോസ്റ്ററിനെ ഒരുക്കിയിരിക്കുന്നത്. കൂടാതെ മറ്റൊരു ആകർഷക ഘടകമാണ് എസ്‌യുവിയുടെ വലിപ്പം. ടൊയോട്ട ഫോർച്യൂണറിനേക്കാളും ഫോർഡ് എൻ‌ഡോവറിനേക്കാളും നീളവും വീതിയും ഉയരവുമാണ് ഗ്ലോസ്റ്ററിനുള്ളത്.

സെഗ്മെന്റിൽ ആദ്യം; എംജി ഗ്ലോസ്റ്റർ എത്തുന്നത് 64 ആംബിയന്റ് ലൈറ്റിംഗ് സവിശേഷതയുമായി

എം‌ജി ഗ്ലോസ്റ്റർ ലളിതവും ഗംഭീരവുമായ രൂപകൽപ്പനയാണ് വാഗ്ദാനം ചെയ്യുന്നത്. നേരായ ശൈലിയിൽ ഒരുങ്ങിയിരിക്കുന്ന മുൻവശത്ത് കൂറ്റൻ ഗ്രിൽ, പ്രൊജക്ടർ ലെൻസ് ഹെഡ്‌ലാമ്പുകൾ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ. മസ്കുലർ ലൈനുകൾ, വീൽ ആർച്ചുകൾ, 18 ഇഞ്ച് അലോയ് വീലുകൾ എന്നിവ എസ്‌യുവിയുടെ ആഢംബരത്തെ എടുത്തു കാണിക്കുന്നു.

MOST READ: പുതിയ സബ്‌സ്‌ക്രിപ്‌ഷൻ മൊബിലിറ്റി പദ്ധതികളുമായി ടൊയോട്ട

സെഗ്മെന്റിൽ ആദ്യം; എംജി ഗ്ലോസ്റ്റർ എത്തുന്നത് 64 ആംബിയന്റ് ലൈറ്റിംഗ് സവിശേഷതയുമായി

പിൻഭാഗത്തേക്ക് നോക്കിയാൽ ആദ്യം കണ്ണിൽപെടുന്നത് എസ്‌യുവിയുടെ എൽഇഡി ടെയിൽ ‌ലൈറ്റുകളാണ്. അകത്തളത്തെ കുറിച്ച് കമ്പനി ഇതുവരെ പൂർണമായും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ലെതർ അപ്ഹോൾസ്റ്ററി, സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ എന്നിവ ഉപയോഗിച്ച് ലോഡുചെയ്ത ക്യാബിനിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുൾപ്പെടെയുള്ള ഒരു വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും കണക്റ്റുചെയ്ത കാർ സാങ്കേതികവിദ്യയും ഗ്ലോസ്റ്റിന് ലഭ്യമാകും.

സെഗ്മെന്റിൽ ആദ്യം; എംജി ഗ്ലോസ്റ്റർ എത്തുന്നത് 64 ആംബിയന്റ് ലൈറ്റിംഗ് സവിശേഷതയുമായി

എം‌ജി ഗ്ലോസ്റ്ററിന്റെ എഞ്ചിൻ ഓപ്ഷനുകളെ കുറിച്ചും കമ്പനി ഇതുവരെ സൂചനകൾ ഒന്നും തന്നെ നൽകിയിട്ടില്ല. എന്നിരുന്നാലും 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ രണ്ട് വ്യത്യസ്‌ത ട്യൂൺ അവസ്ഥയിൽ വിപണിയിൽ എത്തിക്കും. അതിൽ ആറ് സ്പീഡ് മാനുവൽ എട്ട് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Gloster SUV To Offer With 64 Ambient Lighting Feature. Read in Malayalam
Story first published: Thursday, August 20, 2020, 11:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X