ഗ്ലോസ്റ്ററിൽ സെഗ്‌മെൻറ്-ഫസ്റ്റ് ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗും

ഇന്ത്യയിലെ പ്രീമിയം ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് എം‌ജി ഗ്ലോസ്റ്റർ എത്തുകയാണ്. സെഗ്മെന്റിലെ മറ്റ് മോഡലുകളെ അപേക്ഷിച്ച് നിരവധി സവിശേഷതകളും സുരക്ഷാ സംവിധാനങ്ങളുമാണ് വാഹനത്തിൽ ഇടംപിടിക്കാൻ ഒരുങ്ങുന്നത്.

ഗ്ലോസ്റ്ററിൽ സെഗ്‌മെൻറ്-ഫസ്റ്റ് ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗും

ഒക്ടോബർ ആദ്യവാരം വിപ്പനയ്ക്ക് എത്താനിരിക്കുന്ന ഗ്ലോസ്റ്ററിന്റെ സവിശേഷതകളെല്ലാം ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുകയാണ് എംജി. അഡാപ്റ്റീവ് ക്രൂയിസ് കൺ‌ട്രോൾ സിസ്റ്റത്തിനൊപ്പം സെഗ്‌മെൻറ്-ഫസ്റ്റ് ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗും വാഹനത്തിൽ സജ്ജമാക്കുമെന്ന് പുതിയ വീഡിയോ പറഞ്ഞുവെക്കുന്നു.

ഗ്ലോസ്റ്ററിൽ സെഗ്‌മെൻറ്-ഫസ്റ്റ് ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗും

ഈ ഫീച്ചറുകൾ വാഗ്‌ദാനം ചെയ്യുന്ന ആദ്യത്തെ ഫുൾ-സൈസ് എസ്‌യുവിയായിരിക്കും എം‌ജി ഗ്ലോസ്റ്റർ. നിലവിൽ ഈ സെഗ്മെന്റിൽ ഫോർഡ് എൻ‌ഡവറിന് സെമി ഓട്ടോണമസ് പാർക്ക് അസിസ്റ്റ് മാത്രമേ ലഭിക്കുന്നുള്ളൂ.

MOST READ: പെട്രോൾ എഞ്ചിൻ മാത്രം മതിയാകില്ല, കോഡിയാക്കിന് ബിഎസ്-VI ഡീസൽ യൂണിറ്റുകൂടി അവതരിപ്പിക്കാൻ സ്കോഡ

ഗ്ലോസ്റ്ററിൽ സെഗ്‌മെൻറ്-ഫസ്റ്റ് ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗും

മാത്രമല്ല ഈ റഡാർ അടിസ്ഥാനമാക്കിയുള്ള നൂതന ഡ്രൈവർ അസിസ്റ്റ് സവിശേഷതകൾ അമേരിക്കൻ എസ്‌യുവിക്ക് ലഭിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഗ്ലോസ്റ്ററിലെ ഓട്ടോണമസ് ബ്രേക്കിംഗ് സംവിധാനം 40 കിലോമീറ്റർ വേഗതയിൽ താഴെയാണ് പ്രവർത്തിക്കുന്നത്.

ഗ്ലോസ്റ്ററിൽ സെഗ്‌മെൻറ്-ഫസ്റ്റ് ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗും

അപകടമുണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ വാഹനം പൂർണമായും നിർത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. വാസ്തവത്തിൽ, ചൈനീസ് വാഹന നിർമാതാക്കളായ എംജി ഇന്ത്യൻ റോഡ് സാഹചര്യങ്ങൾക്കനുസരിച്ച് ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം പരീക്ഷിക്കുകയും സാധൂകരിക്കുകയും ചെയ്തിട്ടുണ്ട് എന്നത് സ്വാഗതാർഹമാണ്.

MOST READ: ഇതിന് എത്ര കിട്ടും? ലംബോർഗിനി ഉറൂസിന്റെ യഥാർഥ മൈലേജ് കണക്കുകൾ

ഗ്ലോസ്റ്ററിൽ സെഗ്‌മെൻറ്-ഫസ്റ്റ് ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗും

ഇവയ്ക്ക് പുറമെ ഓട്ടോ പാർക്ക് അസിസ്റ്റ്, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റംസ്, 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, 12 സ്പീക്കറുകൾ, എമർജൻസി സ്റ്റോപ്പ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ് എന്നിവ പോലുള്ള നിരവധി സവിശേഷതകൾ ഉൾക്കൊള്ളുന്ന സമ്പന്നമായ എസ്‌യുവിയായിരിക്കും എം‌ജിയുടെ മുൻനിര മോഡലായ ഗ്ലോസ്റ്റർ.

ഗ്ലോസ്റ്ററിൽ സെഗ്‌മെൻറ്-ഫസ്റ്റ് ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗും

കൂടാതെ ഗ്ലോസ്റ്ററിന് 64 ആംബിയന്റ് ലൈറ്റിംഗ്, 8.0 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡയമണ്ട്-സ്റ്റൈൽ-സ്റ്റിച്ചിംഗ് സീറ്റുകൾ, എൽഇഡി ക്യാബിൻ ലൈറ്റുകൾ, ത്രീ-സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്യാപ്റ്റൻ സീറ്റുകൾ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആറ് ഡ്രൈവിംഗ് മോഡുകൾ, തുടങ്ങിയ സവിശേഷതകളും വാഹനത്തിന്റ ആഡംബരം കൂട്ടും.

MOST READ: ആവശ്യക്കാർ ഏറെ; 25,000 ബുക്കിംഗ് പിന്നിട്ട് കിയ സോനെറ്റ്

ഗ്ലോസ്റ്ററിൽ സെഗ്‌മെൻറ്-ഫസ്റ്റ് ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗും

പ്രൊജക്ടർ ലെൻസ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (DRL), 18 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി ടെയിൽ ‌ലൈറ്റുകൾ എന്നിവയും ഗ്ലോസ്റ്ററിൽ കാണാം.

ഗ്ലോസ്റ്ററിൽ സെഗ്‌മെൻറ്-ഫസ്റ്റ് ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗും

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ 2.0 ലിറ്റർ, നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ എം‌ജി ഗ്ലോസ്റ്ററിന് ലഭിക്കും. ഇതു കൂടാതെ എസ്‌യുവിക്ക് ഒരു എഞ്ചിൻ ഓപ്ഷൻ കൂടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയർ വീൽ ഡ്രൈവ് , ഫോർ വീൽ ഡ്രൈവ് ഓപ്ഷനുകളും വാഹനം വാഗ്ദാനം ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Gloster SUV To Get Segment-First Autonomous Braking System. Read in Malayalam
Story first published: Sunday, September 20, 2020, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X