എംജി ഗ്ലോസ്റ്ററിന്റെ അകത്തളത്തിൽ ഒരുക്കുന്നത് 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

ഈ വർഷം ആദ്യം ഓട്ടോ എക്‌സ്‌പോയിലൂടെ ശ്രദ്ധനേടിയ എംജി ഗ്ലോസ്റ്റർ നിരത്തിലെത്താൻ ഒരുങ്ങി കഴിഞ്ഞു. ഫുൾ-സൈസ് എസ്‌യുവി ശ്രേണിയെ ഒരു മാറ്റത്തിന് വിധേയമാക്കാനും പുത്തൻ മോഡലിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എംജി ഗ്ലോസ്റ്ററിന്റെ അകത്തളത്തിൽ ഒരുക്കുന്നത് 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

എംജി മോട്ടോർസിന്റെ രാജ്യത്തെ മുൻനിര പ്രീമിയം എസ്‌യുവി മോഡലായ ഗ്ലോസ്റ്ററിൽ നിരവധി ഫീച്ചറുകളാണ് അണിനിരക്കുന്നത്. അതിൽ നൂതന ഡ്രൈവർ‌ അസിസ്റ്റൻറ് സിസ്റ്റവും (ADAS) ഫോർ‌ വീൽ‌ ഡ്രൈവും ഉൾ‌ക്കൊള്ളും എന്നതാണ് ശ്രദ്ധേയം.

എംജി ഗ്ലോസ്റ്ററിന്റെ അകത്തളത്തിൽ ഒരുക്കുന്നത് 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

കൂടാതെ 64 നിറങ്ങൾ പിന്തുണയ്‌ക്കുന്ന ആംബിയന്റ് ലൈറ്റിംഗും ശ്രേണിയിൽ ആദ്യമായി എംജി ഗ്ലോസ്റ്റർ പരിചയപ്പെടുത്തും. തീർന്നില്ല 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയും 12 സ്പീക്കർ ഓഡിയോ സിസ്റ്റവും എസ്‌‌യുവിയുടെ മാറ്റുകൂട്ടാൻ ഇടംപിടിക്കും.

MOST READ: ഥാറിന് വെല്ലുവിളിയുമായി ബിഎസ്-VI ഗൂർഖ വിപണിയിലേക്ക്, ഉത്പാദനം ആരംഭിച്ച് ഫോഴ്‌സ്

എംജി ഗ്ലോസ്റ്ററിന്റെ അകത്തളത്തിൽ ഒരുക്കുന്നത് 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 8 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമാണ് ഗ്ലോസ്റ്ററിൽ എംജി വാഗ്‌ദാനം ചെയ്യുന്നത്. ഇതിനൊപ്പം 12 സ്പീക്കർ സംവിധാനവും ഉണ്ടാകും എന്നത് ശ്രദ്ധേയമാണ്. ഇതെല്ലാം എം‌ജിയുടെ ഐസ്‌മാർട്ട് പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിക്കും. കൂടാതെ ഓവർ-ദി-എയർ ഒടിഎ അപ്‌ഡേറ്റുകൾ സ്വീകരിക്കാനും പ്രാപ്തമായിരിക്കും.

എംജി ഗ്ലോസ്റ്ററിന്റെ അകത്തളത്തിൽ ഒരുക്കുന്നത് 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

ഇത് തീർച്ചയായും ആശ്ചര്യകരമായ ഒന്നല്ല. കാരണം എം‌ജി ഹെക്ടറിനെ വിപണിയിൽ വ്യത്യസ്‌തമാക്കുന്ന ഒരു ഘടകമായിരുന്നു. ഇന്ത്യയിലെ 5G നെറ്റ്‌വർക്കുകൾ ഏതാനും വർഷങ്ങൾ അകലെയാണെങ്കിലും 5G പോലും പിന്തുണയ്‌ക്കുന്ന IPV6 റെഡി ആയ എംബഡഡ് സിം ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുക.

MOST READ: ഹോണ്ട ജാസ് ഫെയ്‌സ്‌ലിഫ്റ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തി; എതിരാളി ടാറ്റ ആള്‍ട്രോസ്

എംജി ഗ്ലോസ്റ്ററിന്റെ അകത്തളത്തിൽ ഒരുക്കുന്നത് 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

ഹാൻഡ്‌സ് ഫ്രീ പാർക്കിംഗ് അസിസ്റ്റ്, ലെയ്ൻ പുറപ്പെടൽ മുന്നറിയിപ്പ്, കൂട്ടിയിടി ഒഴിവാക്കൽ സംവിധാനം, 3-സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ മസാജ് സൗകര്യങ്ങൾ എന്നിവ ഗ്ലോസ്റ്ററിന്റെ സുരക്ഷാ സവിശേഷതകളിൽ ഇടംപിടിക്കുമ്പോൾ വാഹനത്തിന് മോടിയേകാൻ പ്രൊജക്ടർ ലെൻസ് ഹെഡ്‌ലാമ്പുകളും എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും എംജി നൽകും.

എംജി ഗ്ലോസ്റ്ററിന്റെ അകത്തളത്തിൽ ഒരുക്കുന്നത് 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്തേകുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് 212 bhp പവറിൽ 480 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടാകും.

MOST READ: മല്ലനെ വെല്ലാൻ വില്ലൻ; ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിന് ഇറങ്ങി ഫോർഡ് റേഞ്ചർ

എംജി ഗ്ലോസ്റ്ററിന്റെ അകത്തളത്തിൽ ഒരുക്കുന്നത് 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

മാക്‌സ‌സ് D90 എസ്‌യുവിയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഗ്ലോസ്റ്ററിന് ചൈനീസ് വിപണിയിൽ 2.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റും ലഭ്യമാക്കുന്നുണ്ട്. ഇത് 221 bhp കരുത്തിൽ 360 Nm torque ആണ് സൃഷ്ടിക്കുന്നത്. വിവിധ ഡ്രൈവർ മോഡുകൾ ഉള്ള 4x4 പതിപ്പും ഗ്ലോസ്റ്ററിന് പ്രതീക്ഷിക്കാം.

എംജി ഗ്ലോസ്റ്ററിന്റെ അകത്തളത്തിൽ ഒരുക്കുന്നത് 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

ഇന്ത്യയിൽ എത്തുമ്പോൾ 40 മുതൽ 45 ലക്ഷം രൂപ വരെയാകും എംജി ഗ്ലോസ്റ്ററിന്റെ എക്സ്ഷോറൂം വില. വിപണിയിൽ ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ എന്നീ ഫുൾ-സൈസ് എസ്‌യുവികളാണ് എംജിയുടെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Gloster SUV Will Introduce 12.3-Inch Infotainment Screen And 12 Speakers. Read in Malayalam
Story first published: Monday, August 24, 2020, 18:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X