ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ ഇനി പുതിയ താരം; എം‌ജി ഗ്ലോസ്‌റ്റർ നവംബറിൽ ഇന്ത്യയിലെത്തും

അടുത്തിടെ സമാപിച്ച ഓട്ടോ എക്‌സ്‌പോയിൽ എം‌ജി മോട്ടോർ അവതരിപ്പിച്ച ഫുൾ സൈസ് എസ്‌യുവിയായ ഗ്ലോസ്‌റ്റർ ഈ വർഷം തന്നെ ഇന്ത്യൻ വിപണിയിലെത്തിക്കും.

ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ ഇനി പുതിയ താരം; എം‌ജി ഗ്ലോസ്‌റ്റർ നവംബറിൽ ഇന്ത്യയിലെത്തും

ഈ വർഷം നവംബറിൽ ഗ്ലോസ്‌റ്റർ എസ്‌യുവിയെ എംജി വിൽപ്പനക്കെത്തിക്കുമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപ്പന ലഭിക്കുന്ന ദീപാവലി സമയം തന്നെയാണ് വാഹനത്തെ പരിചയപ്പെടുത്താൻ ഏറ്റവും ഉചിതമായ സന്ദർഭമെന്ന് കമ്പനി വിശ്വസിക്കുന്നു.

ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ ഇനി പുതിയ താരം; എം‌ജി ഗ്ലോസ്‌റ്റർ നവംബറിൽ ഇന്ത്യയിലെത്തും

ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡോവർ, മഹീന്ദ്ര ആൾട്രൂറാസ് G4 എന്നീ മുൻനിര മോഡലുകൾക്കെതിരെയാണ് എം‌ജി ഗ്ലോസ്‌റ്ററിന്റെ മത്സരം. ഈ വർഷം അവസാനത്തോടെ വിപണിയിലെത്തുന്ന എംജിയുടെ ഏഴ് സീറ്റർ എസ്‌യുവിക്ക് 40 മുതൽ 45 ലക്ഷം രൂപ വരെയായിരിക്കും എക്‌സ്‌ഷോറൂം വില.

ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ ഇനി പുതിയ താരം; എം‌ജി ഗ്ലോസ്‌റ്റർ നവംബറിൽ ഇന്ത്യയിലെത്തും

ഗ്ലോസ്‌റ്റർ പ്രീമിയം എസ്‌യുവി ആറ് സീറ്റർ, ഏഴ് സീറ്റർ ഫോർമാറ്റുകളിൽ ലഭ്യമാകും. എം‌ജി ഗ്ലോസ്‌റ്ററിന് നീളമേറിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ലോംഗ് ഹുഡ്, ഒരു വലിയ ക്രോം ഗ്രിൽ എന്നിവ ലഭ്യമാകും. പിൻഭാഗത്ത് ഒരു ക്രോം സ്ട്രിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന വലിയ എൽഇഡി ടെയിൽ‌ ലൈറ്റുകളും ഇടംപിടിക്കുന്നു.

ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ ഇനി പുതിയ താരം; എം‌ജി ഗ്ലോസ്‌റ്റർ നവംബറിൽ ഇന്ത്യയിലെത്തും

കൂടാതെ ബൂട്ട് ലിഡിന്റെ താഴത്തെ ഭാഗത്ത് ഒരു പ്രമുഖ ‘ഗ്ലോസ്റ്റർ' ലെറ്ററിംഗും എസ്‌യുവിയുടെ ആകർഷണമാണ്. അളവുകളുടെ അടിസ്ഥാനത്തിൽ, എം‌ജി ഗ്ലോസ്റ്റർ 5,005 മില്ലീമീറ്റർ നീളവും 1,932 മില്ലീമീറ്റർ വീതിയും 1,875 മില്ലീമീറ്റർ ഉയരവും 2,950 മില്ലിമീറ്റർ വീൽബേസും നൽകുന്നു. ഇത് എസ്‌യുവിയുടെ എതിരാളികളേക്കാൾ നീളവും വീതിയും ഉയരവുമാണുള്ളതെന്ന് വ്യക്തമാക്കുന്നു.

ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ ഇനി പുതിയ താരം; എം‌ജി ഗ്ലോസ്‌റ്റർ നവംബറിൽ ഇന്ത്യയിലെത്തും

സവിശേഷതകളുടെ കാര്യത്തിൽ ഗ്ലോസ്‌റ്റിൽ 12.3 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, എട്ട് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, കൂൾഡ് / ഹീറ്റഡ് സീറ്റുകൾ എന്നിവയും അതിലേറെയും വാഗ്‌ദാനം ചെയ്യുന്നു.

ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ ഇനി പുതിയ താരം; എം‌ജി ഗ്ലോസ്‌റ്റർ നവംബറിൽ ഇന്ത്യയിലെത്തും

സുരക്ഷയെ സംബന്ധിച്ചിടത്തോളം, ഗ്ലോസ്‌റ്ററിൽ ആറ് എയർബാഗുകൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഇബിഡിയോടു കൂടിയ എബിഎസ്, ഇഎസ്പി, ഒരു ഓട്ടോമാറ്റിക് പാർക്കിംഗ് ഫംഗ്ഷൻ, ലെയ്ൻ കീപ്പ് അസിസ്റ്റ് എന്നിവയും ഉൾപ്പെടുത്തും.

ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ ഇനി പുതിയ താരം; എം‌ജി ഗ്ലോസ്‌റ്റർ നവംബറിൽ ഇന്ത്യയിലെത്തും

അന്താരാഷ്ട്ര തലത്തിൽ എം‌ജി ഗ്ലോസ്‌റ്ററിന് 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുമായാണ് എത്തുന്നത്. ഇത് 221 bhp കരുത്തും 360 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവലും ഓട്ടോമാറ്റിക് യൂണിറ്റും ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. പിൻവീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നീ ഫോർമാറ്റുകളിൽ എസ്‌യുവി ലഭ്യമാണ്.

ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ ഇനി പുതിയ താരം; എം‌ജി ഗ്ലോസ്‌റ്റർ നവംബറിൽ ഇന്ത്യയിലെത്തും

ഇന്ത്യൻ വിപണിയിലെ ഗ്ലോസ്റ്ററിനായി കമ്പനി തന്നെ വികസിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനിലും എംജി പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന.

ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ ഇനി പുതിയ താരം; എം‌ജി ഗ്ലോസ്‌റ്റർ നവംബറിൽ ഇന്ത്യയിലെത്തും

ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ വാഹന മേളയുടെ പതിനഞ്ചാം പതിപ്പിൽ പുതിയ 14 ഉൽപ്പന്നങ്ങളാണ് SAIC- ന്റെ ഉടമസ്ഥതയിലുള്ള എംജി മോട്ടോർസ് അവതരിപ്പിച്ചത്. ഷോകേസ് സെഡാനുകൾ, എംപിവി, ക്രോസ്ഓവർ, എസ്‌യുവികൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ബ്രാൻഡ് പ്രദർശിപ്പിച്ചവയിൽ ഉൾപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Gloster likely to be launched in India in November 2020. Read in Malayalam
Story first published: Friday, February 21, 2020, 16:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X