മുന്നോട്ടു മുന്നോട്ടു മുന്നോട്ട്; 50,000 ബുക്കിംഗുകൾ പിന്നിട്ട് എംജി ഹെക‌്ടർ

ഹെക്‌ടർ എസ്‌യുവിക്കായുള്ള ബുക്കിംഗ് 50,000 കടന്നതായി എംജി മോട്ടോർ ഇന്ത്യ. വിപണിയിലെത്തി ചരുങ്ങിയ കാലം കൊണ്ട് ഇത്രയുമധികം ബുക്കിംഗ് നേടുന്ന ഈ വിഭാഗത്തിലെ ആദ്യ കാറെന്ന റെക്കോർഡും ഇനി ഹെക്‌ടറിന്റെ പേരിലാണ്.

മുന്നോട്ടു മുന്നോട്ടു മുന്നോട്ട്; 50,000 ബുക്കിംഗുകൾ പിന്നിട്ട് എംജി ഹെക‌്ടർ

വിപണിയിൽ എത്തിയതിന്റെ തുടക്കത്തിൽ പ്രതിമാസം 1,500 യൂണിറ്റുകൾ വിൽപ്പന മാത്രം പ്രതീക്ഷിച്ചിരുന്നിടത്ത് ഇന്ന് പ്രതിമാസം 3,000 യൂണിറ്റുകളാണ് എംജി വിറ്റഴിക്കുന്നത്. എസ്‌യുവിയുടെ പെട്രോൾ വകഭേദങ്ങൾ ബിഎസ്-VI നിലവാരത്തിലേക്ക് പരിഷ്ക്കരിച്ചത് അടുത്തിടെയാണ്.

മുന്നോട്ടു മുന്നോട്ടു മുന്നോട്ട്; 50,000 ബുക്കിംഗുകൾ പിന്നിട്ട് എംജി ഹെക‌്ടർ

എംജി ഹെക്‌ടറിന്റെ ഡീസൽ മോഡലുകൾ ഇപ്പോഴും ബിഎസ്-IV ആണെന്നതും ശ്രദ്ധേയമാണ്. ഡീസൽ ഹെക്‌ടർ അടുത്ത മാസം പുതിയ മലിനീകരണ മാനദണ്ഡങ്ങളിലേക്ക് പരിഷ്ക്കരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനെക്കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെ കമ്പനി നൽകിയിട്ടില്ല.

മുന്നോട്ടു മുന്നോട്ടു മുന്നോട്ട്; 50,000 ബുക്കിംഗുകൾ പിന്നിട്ട് എംജി ഹെക‌്ടർ

ഹെക്‌ടർ ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പനയാണ് കൈവരിക്കുന്നത്. ഇന്ത്യയിൽ അരേങ്ങേറ്റം കുറിച്ച് ആദ്യ എട്ട് മാസത്തിനുള്ളിൽ 50,000 ബുക്കിംഗുകളെന്ന റെക്കോർഡ് സ്വന്തമാക്കാനും സാധിച്ചെന്ന് എം‌ജി മോട്ടോർ ഇന്ത്യ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ഗൗരവ് ഗുപ്‌ത പറഞ്ഞു.

മുന്നോട്ടു മുന്നോട്ടു മുന്നോട്ട്; 50,000 ബുക്കിംഗുകൾ പിന്നിട്ട് എംജി ഹെക‌്ടർ

ടയർ -1, ടയർ -2 നഗരങ്ങളിലെ ഉപഭോക്താക്കൾക്കായി പുതിയ ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ തുറക്കാൻ ഒരുങ്ങുകയാണെന്നും ഇതിലൂടെ കാറിന്റെ ഡെലിവറികൾ വേഗത്തിലാക്കാനും തങ്ങൾക്ക് സാധിക്കുമെന്നും ഗൗരവ് ഗുപ്‌ത അഭിപ്രായപ്പെട്ടു. അതോടൊപ്പം ഈ സാമ്പത്തിക വർഷം തന്നെ ഹെക്‌ടർ പ്ലസ് ആറ് സീറ്റർ പതിപ്പ് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുന്നോട്ടു മുന്നോട്ടു മുന്നോട്ട്; 50,000 ബുക്കിംഗുകൾ പിന്നിട്ട് എംജി ഹെക‌്ടർ

ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്നതിനു മുമ്പായി എല്ലാ നിർമാതാക്കളും തങ്ങളുടെ നിലവിലെ മോഡലുകളുടെ ബിഎസ്-VI പതിപ്പുകൾ വിപണിയിൽ എത്തിച്ചു തുടങ്ങിയിട്ടുണ്ട്.

മുന്നോട്ടു മുന്നോട്ടു മുന്നോട്ട്; 50,000 ബുക്കിംഗുകൾ പിന്നിട്ട് എംജി ഹെക‌്ടർ

രാജ്യത്തെ ഏറ്റവും പുതിയ വാഹന നിർമാതാക്കളിലൊരാളായ എംജി മോട്ടോർ ഇപ്പോൾ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഹെക്ടർ തയാറെടുക്കുകയാണ്. ഹെക്‌ടറിന്റെ ബിഎസ്-VI പെട്രോൾ വകഭേദം ഇതിനകം തന്നെ വിപണിയിൽ എത്തിയിട്ടുണ്ട്. മാർച്ച് 20 ന് ഡീസൽ ഹെക്ടർ പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നു.

മുന്നോട്ടു മുന്നോട്ടു മുന്നോട്ട്; 50,000 ബുക്കിംഗുകൾ പിന്നിട്ട് എംജി ഹെക‌്ടർ

എഞ്ചിനുകളിലെ ചെറിയ മാറ്റങ്ങൾ‌ ഒഴികെ ബിഎസ്-VI കംപ്ലയിന്റ് ഹെക്ടറിൽ‌ എം‌ജി ഒരു മാറ്റവും വരുത്തുകയില്ല. 2 ലിറ്റർ ഡീസൽ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ മോട്ടോർ എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ എം‌ജി തുടർന്നും നൽകും.

മുന്നോട്ടു മുന്നോട്ടു മുന്നോട്ട്; 50,000 ബുക്കിംഗുകൾ പിന്നിട്ട് എംജി ഹെക‌്ടർ

ഒരു ഡീസൽ പാർട്ടിക്കുലേറ്റ് ഫിൽട്ടർ (DPF), യൂറിയ ടാങ്ക് എന്നിവ സ്ഥാപിക്കുന്നത് ഉൾപ്പെടെ കൂടുതൽ നിക്ഷേപം ആവശ്യമാണ് ഡീസൽ യൂണിറ്റിന്റെ നവീകരണത്തിന്. എസ്‌യുവിയുടെ ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഒരു ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യ ചേർക്കാൻ എം‌ജി നിർബന്ധമായേക്കും.

മുന്നോട്ടു മുന്നോട്ടു മുന്നോട്ട്; 50,000 ബുക്കിംഗുകൾ പിന്നിട്ട് എംജി ഹെക‌്ടർ

ഈ അധിക ചെലവുകൾ കണക്കിലെടുക്കുമ്പോൾ, ബിഎസ്-VI ഹെക്ടറിന്റെ ഡീസൽ മോഡലിന് നിലവിലെ വകഭേദത്തേക്കാൾ 1.25 ലക്ഷം രൂപയോളം വില വർധനവ് ഉണ്ടായേക്കും.

മുന്നോട്ടു മുന്നോട്ടു മുന്നോട്ട്; 50,000 ബുക്കിംഗുകൾ പിന്നിട്ട് എംജി ഹെക‌്ടർ

ഗിയർബോക്‌സ് ഓപ്ഷനുകളിലും മാറ്റങ്ങളൊന്നും സംഭവിച്ചേക്കില്ല. ആറ് സ്പീഡ് മാനുവൽ, ഡിസിടി ഓപ്ഷനുകൾ തന്നെയായിരിക്കും പ്രെട്രോൾ മോഡലിന് ലഭിക്കുക. എന്നാൽ ഡീസൽ യൂണിറ്റിൽ ഒരു ആറ് സ്പീഡ് മാനുവൽ മാത്രമേ ലഭ്യമാകൂ.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector SUV crosses 50,000 bookings. Read in Malayalam
Story first published: Thursday, February 20, 2020, 16:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X