ഹെക്‌ടർ പ്ലസിന്റെ ഏഴ് സീറ്റർ പതിപ്പും വിപണിയിലേക്ക്; അവതരണം ജനുവരിയിലെന്ന് എംജി

ഹെക്‌ടർ എസ്‌യുവിയുടെ വിജയത്തിന് പിന്നാലെ എംജി മോട്ടോർസ് പുറത്തിറക്കിയ മോഡലാണ് ഹെക്‌ടർ പ്ലസ്. ആറ് സീറ്റർ വേരിയന്റായി വിപണിയിൽ എത്തിയ വാഹനത്തിന്റെ ഏഴ് സീറ്റർ പതിപ്പിനെ കൂടി വിപണിയിൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ അടുത്ത നീക്കം.

ഹെക്‌ടർ പ്ലസിന്റെ ഏഴ് സീറ്റർ പതിപ്പും വിപണിയിലേക്ക്; അവതരണം ജനുവരിയിലെന്ന് എംജി

അതിന്റെ ഭാഗമായി ഹെക്‌ടർ പ്ലസിന്റെ ഏഴ് സീറ്ററിന്റെ അവതരണം ജനുവരിയിൽ ഉണ്ടാകുമെന്ന് എംജി ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ശരിക്കും ഹെക്‌ടറിന്റെ മൂന്ന് വരി വിപുലീകൃത മോഡലാണ് പ്ലസ്.

ഹെക്‌ടർ പ്ലസിന്റെ ഏഴ് സീറ്റർ പതിപ്പും വിപണിയിലേക്ക്; അവതരണം ജനുവരിയിലെന്ന് എംജി

ഇന്ത്യൻ വിപണിയിൽ എം‌ജിയുടെ ആദ്യ ഉൽ‌പ്പന്നമാണ് ഹെക്ടർ. അവതരണത്തിനു ശേഷം എസ്‌യുവി അതിവേഗം രാജ്യത്ത് ജനപ്രീതി നേടിയെടുത്തു. വമ്പൻ ഫീച്ചറുകളുമായി കളംപിടിച്ച ഹെക്‌ടർ പ്ലസ് മൂന്ന്-വരി പതിപ്പ് എസ്‌യുവിയുടെ വിജയത്തിന് ഒരുപടി കൂടി മുന്നോട്ട് പോകാമെന്ന് എം‌ജിക്ക് തോന്നി.

MOST READ: കോന ഇല‌ക്‌ട്രിക്കിന്റെ വിൽപ്പന അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഹ്യുണ്ടായി

ഹെക്‌ടർ പ്ലസിന്റെ ഏഴ് സീറ്റർ പതിപ്പും വിപണിയിലേക്ക്; അവതരണം ജനുവരിയിലെന്ന് എംജി

നിലവിലെ കണക്കനുസരിച്ച് എം‌ജി ഹെക്ടർ പ്ലസിന്റെ പ്രാരംഭ വില 13.73 ലക്ഷം രൂപയാണ്. ടോപ്പ് എൻഡ് വേരിയന്റിനായി 18.68 ലക്ഷം രൂപ വരെ മുടക്കേണ്ടിവരും. എന്നാൽ പുതിയ ഏഴ് സീറ്റർ മോഡലിന്റെ വില അഞ്ച് സീറ്ററിനും ആറ് സീറ്ററിനും ഇടയിലാകുമെന്നാണ് സൂചന.

ഹെക്‌ടർ പ്ലസിന്റെ ഏഴ് സീറ്റർ പതിപ്പും വിപണിയിലേക്ക്; അവതരണം ജനുവരിയിലെന്ന് എംജി

നിലവിലെ ആറ് സീറ്റർ ഹെക്ടർ പ്ലസിൽ കാണുന്ന ക്യാപ്റ്റൻ സീറ്റുകൾക്ക് വിപരീതമായി പുതിയ പതിപ്പിൽ നടുക്ക് ഒരു ബെഞ്ച്-ടൈപ്പ് സീറ്റിംഗാകും ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് അവതരിപ്പിക്കുക. എസ്‌യുവിയുടെ എഞ്ചിൻ ഓപ്ഷനുകളിൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.

MOST READ: പഴയ കാറുകളിൽ നിന്ന് ട്രാൻഫോർമർ റോബോട്ടുകളെ ഉരുവാക്കി ചൈനീസ് യുവാവ്

ഹെക്‌ടർ പ്ലസിന്റെ ഏഴ് സീറ്റർ പതിപ്പും വിപണിയിലേക്ക്; അവതരണം ജനുവരിയിലെന്ന് എംജി

ശരിക്കും കൂടുതല്‍ എക്‌സിക്യൂട്ടീവ് ലുക്ക് നല്‍കാന്‍ ക്യാപ്റ്റന്‍ സീറ്റുകളുള്ള മോഡലിന് സാധിക്കും. അതോടൊപ്പം തന്നെ വാഹനത്തിനുള്ളില്‍ കൂടുതല്‍ സ്ഥലസൗകര്യം നല്‍കുമെന്നതാണ് ക്യാപ്റ്റന്‍ സീറ്റുകളുടെ മറ്റൊരു സവിശേഷത. ഇതെല്ലാം പരിഗണിച്ചാണ് ആദ്യം ആറ് സീറ്റര്‍ പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിച്ചത്.

ഹെക്‌ടർ പ്ലസിന്റെ ഏഴ് സീറ്റർ പതിപ്പും വിപണിയിലേക്ക്; അവതരണം ജനുവരിയിലെന്ന് എംജി

നാല് വകഭേദങ്ങളിലും പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലുമാണ് ഹെക്‌ടർ പ്ലസ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. അതിൽ 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ, ഫിയറ്റ്-സോഴ്‌സ്ഡ് 2.0 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് എസ്‌യുവിയുടെ ഹൃദയം.

MOST READ: ക്രെറ്റ പ്രഭാവത്തില്‍ നിറം മങ്ങി സെല്‍റ്റോസ്; വില്‍പ്പനയില്‍ ഇടിവ്

ഹെക്‌ടർ പ്ലസിന്റെ ഏഴ് സീറ്റർ പതിപ്പും വിപണിയിലേക്ക്; അവതരണം ജനുവരിയിലെന്ന് എംജി

രണ്ട് എഞ്ചിനുകളിലും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് എംജി സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുമ്പോൾ പെട്രോൾ യൂണിറ്റിനൊപ്പം ആറ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്കും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും.

ഹെക്‌ടർ പ്ലസിന്റെ ഏഴ് സീറ്റർ പതിപ്പും വിപണിയിലേക്ക്; അവതരണം ജനുവരിയിലെന്ന് എംജി

ഹെക്‌ടർ പ്ലസ് ആറ് സീറ്ററിലെ ടര്‍ബോ-പെട്രോള്‍ യൂണിറ്റ് 140 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുമ്പോൾ ഡീസല്‍ യൂണിറ്റ് 170 bhp പവറിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: പുതിയ കളര്‍ ഓപ്ഷനില്‍ ഥാറിന്റെ പരീക്ഷണയോട്ടം; അരങ്ങേറ്റം ഉടന്‍

ഹെക്‌ടർ പ്ലസിന്റെ ഏഴ് സീറ്റർ പതിപ്പും വിപണിയിലേക്ക്; അവതരണം ജനുവരിയിലെന്ന് എംജി

ഏഴ് സീറ്റുകളുള്ള ഹെക്ടർ പ്ലസ് കൂടുതൽ ഉപഭോക്താക്കളെ കാറിലേക്ക് ആകർഷിക്കാൻ എം‌ജിയെ സഹായിക്കും. വരാനിരിക്കുന്ന പുതുതലമുറ മഹീന്ദ്ര XUV500, ടാറ്റ ഗ്രാവിറ്റാസ്, കൂടാതെ ഹ്യുണ്ടായി ക്രെറ്റയുടെ മൂന്ന്-വരി പതിപ്പ് എന്നിവയുൾപ്പെടെ നിരവധി പുതിയ എതിരാളികളുമായി മാറ്റുരയ്ക്കും.

ഹെക്‌ടർ പ്ലസിന്റെ ഏഴ് സീറ്റർ പതിപ്പും വിപണിയിലേക്ക്; അവതരണം ജനുവരിയിലെന്ന് എംജി

ഇതിനൊപ്പം എം‌ജി മോട്ടോർ ഇന്ത്യ തങ്ങളുടെ എല്ലാ കാറുകളുടെയും വില 2021 ജനുവരി ഒന്നു മുതൽ വർധിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇൻപുട്ട് ചെലവ് ഉയരുന്നതിനാലാണ് വില മൂന്ന് ശതമാനം വരെ വർധിപ്പിക്കാൻ തീരുമാനമായത്.

Most Read Articles

Malayalam
English summary
MG Hector Plus 7-Seater To Be Launch In January 2020. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X