ഹെക്‌ടർ പ്ലസിന്റെ പുത്തൻ ടീസർ പങ്കുവെച്ച് എംജി, അരങ്ങേറ്റം ഉടൻ

ഹെക്ടർ, EZ ഇവി എന്നിവയ്ക്ക് ശേഷം ഇന്ത്യയിലെ മൂന്നാമത്തെ മോഡലിനെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് എംജി മോട്ടോർസ്. വാഹനത്തെ ഇപ്പോൾ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്തിലെ ഹാലോളിലെ എംജി മോട്ടോർ പ്ലാന്റിൽ ഹെക്ടർ പ്ലസിന്റെ ഉത്പാദനവും അടുത്തിടെ ആരംഭിച്ചിട്ടുണ്ട്.

ഹെക്‌ടർ പ്ലസിന്റെ പുത്തൻ ടീസർ പങ്കുവെച്ച് എംജി, അരങ്ങേറ്റം ഉടൻ

ഈ വർഷം ആദ്യം 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച പുതിയ ഹെക്ടർ പ്ലസ് അടിസ്ഥാനപരമായി എം‌ജി ഹെക്ടറിന്റെ ആറ് സീറ്റർ പതിപ്പാണ്. തുടക്കത്തിൽ ആറ് സീറ്റർ ആയി എത്തുമെങ്കിലും പിന്നീട് ഏഴ് സീറ്ററായും എസ്‌യുവി വിപണിയിൽ ഇടംപിടിക്കും.

ഹെക്‌ടർ പ്ലസിന്റെ പുത്തൻ ടീസർ പങ്കുവെച്ച് എംജി, അരങ്ങേറ്റം ഉടൻ

സ്റ്റാൻഡേർഡ് ഹെക്ടറുമായി താരതമ്യപ്പെടുത്തുമ്പോൾ എം‌ജി ഹെക്ടർ പ്ലസിന് സമാനമായ നിലപാടാണെങ്കിലും പുതിയ ഫ്രണ്ട് ഗ്രിൽ, സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, പുതുക്കിയ മുൻവശം, റിയർ ബമ്പറുകൾ, സ്‌കിഡ് പ്ലേറ്റുകൾ, വ്യത്യസ്ത ടെയിൽ ലാമ്പ് ഡിസൈൻ എന്നിവ ലഭിക്കുന്നു.

MOST READ: സീറ്റ് ബെൽറ്റ് തകരാർ; ആഗോള തലത്തിൽ 22 ലക്ഷം കാറുകൾ തിരിച്ചു വിളിച്ച് വോൾവോ

ക്യാപ്റ്റൻ സീറ്റുകളുടെ സവിശേഷത ചൂണ്ടി കാണിക്കുന്ന പുതിയ ടീസർ വീഡിയോ എംജി ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം എം‌ജി ഹെക്ടർ പ്ലസ് 5 സീറ്റർ മോഡലിൽ നിന്ന് ഡ്യുവൽ ടോൺ കളർ സ്കീം, രണ്ടാം നിരയിലെ ക്യാപ്റ്റൻ സീറ്റുകൾ എന്നിവയിൽ നിന്ന് വേറിട്ടുനിൽക്കുന്നു.

ഹെക്‌ടർ പ്ലസിന്റെ പുത്തൻ ടീസർ പങ്കുവെച്ച് എംജി, അരങ്ങേറ്റം ഉടൻ

പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളുകൾ എന്നിവയും ഇതിന് ലഭിക്കും. 360 ഡിഗ്രി ക്യാമറ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്കൊപ്പം 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഹെക്ടർ പ്ലസിനെ ആകർഷകമാക്കും.

MOST READ: കിഗർ കോംപാക്‌ട് എസ്‌യുവിയുടെ അവസാനഘട്ട പരീക്ഷണയോട്ടവുമായി റെനോ

ഹെക്‌ടർ പ്ലസിന്റെ പുത്തൻ ടീസർ പങ്കുവെച്ച് എംജി, അരങ്ങേറ്റം ഉടൻ

മൂന്നാം നിരയിലെ ഇരിപ്പിടങ്ങളിൽ എസി വെന്റുകളും യുഎസ്ബി പോർട്ടുകളും ലഭ്യമാണ്. എം‌ജി ഹെക്ടർ പ്ലസും പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

ഹെക്‌ടർ പ്ലസിന്റെ പുത്തൻ ടീസർ പങ്കുവെച്ച് എംജി, അരങ്ങേറ്റം ഉടൻ

1.5 ലിറ്റർ ടർബോ പെട്രോൾ, 2.0 ലിറ്റർ ടർബോ ഡീസൽ എന്നിവയായിരിക്കും ഏഴ് സീറ്റർ എസ്‌യുവിക്ക് കരുത്തേകുക. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ പെട്രോൾ യൂണിറ്റ് 143 bhp പവറും 250 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.

MOST READ: ടൊയോട്ട വെല്‍ഫയറിന് ജനപ്രീതി വര്‍ധിച്ചു; ജൂണില്‍ വിറ്റത് 49 യൂണിറ്റുകള്‍

ഹെക്‌ടർ പ്ലസിന്റെ പുത്തൻ ടീസർ പങ്കുവെച്ച് എംജി, അരങ്ങേറ്റം ഉടൻ

ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമായി എത്തുന്ന 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ 170 bhp കരുത്തിൽ 350 Nm torque സൃഷ്ടിക്കും. ഹെക്ടർ പ്ലസ് ഷാർപ്പ് വേരിയന്റിൽ മാത്രമേ ഹൈബ്രിഡ് സാങ്കേതികവിദ്യയും ലഭ്യമാകൂ.

ഹെക്‌ടർ പ്ലസിന്റെ പുത്തൻ ടീസർ പങ്കുവെച്ച് എംജി, അരങ്ങേറ്റം ഉടൻ

ഡിസൈൻ മാറ്റങ്ങളും ഇരിപ്പിട ശേഷിയും വർധിച്ചതിനാൽ അഞ്ച് സീറ്റർ ഹെക്ടറിനേക്കാൾ ഒരു ലക്ഷം രൂപ കൂടുതൽ മുടക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയിൽ എത്തിക്കഴിഞ്ഞാൽ എം‌ജി ഹെക്ടർ പ്ലസ് ടൊയോട്ട ഇന്നോവ ക്രിസ്റ്റയെയും വരാനിരിക്കുന്ന ടാറ്റ ഗ്രാവിറ്റാസുമായും മത്സരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector Plus Captain Seat Teaser Video. Read in Malayalam
Story first published: Saturday, July 4, 2020, 17:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X