എംജി ഹെക്ടര്‍ പ്ലസിന്റെ ഏഴ് സീറ്റര്‍ എത്തുന്നു; സ്‌പൈ ചിത്രങ്ങള്‍

എംജി ഇന്ത്യയുടെ മൂന്നാമത്തെ വാഹനമായ ഹെക്ടര്‍ പ്ലസ് എസ്‌യുവി അടുത്തിടെയാണ് വിപണിയില്‍ എത്തുന്നത്. 13.48 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

എംജി ഹെക്ടര്‍ പ്ലസിന്റെ ഏഴ് സീറ്റര്‍ എത്തുന്നു; സ്‌പൈ ചിത്രങ്ങള്‍

കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിയ ഹെക്ടറിന്റെ വിപുലീകൃത പതിപ്പാണ് ഹെക്ടര്‍ പ്ലസ്. നിലവില്‍ ആറ് സീറ്റ് സീറ്റര്‍ പതിപ്പ് മാത്രമാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. മധ്യഭാഗത്ത് രണ്ട് ക്യാപ്റ്റന്‍ സീറ്റുകളാണ് നല്‍കിയിരിക്കുന്നത്.

എംജി ഹെക്ടര്‍ പ്ലസിന്റെ ഏഴ് സീറ്റര്‍ എത്തുന്നു; സ്‌പൈ ചിത്രങ്ങള്‍

കൂടുതല്‍ എക്‌സിക്യൂട്ടീവ് ലുക്ക് നല്‍കാന്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ക്ക് സാധിക്കും. അതോടൊപ്പം തന്നെ വാഹനത്തിനുള്ളില്‍ കൂടുതല്‍ സ്ഥല സൗകര്യം നല്‍കുമെന്നതാണ് ക്യാപ്റ്റന്‍ സീറ്റുകളുടെ മറ്റൊരു സവിശേഷത. ഇതെല്ലാം പരിഗണിച്ചാണ് ആദ്യം ആറ് സീറ്റര്‍ പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്.

MOST READ: പുത്തൻ മഹീന്ദ്ര ഥാറിന്റെ 4-ഡോർ പതിപ്പും അണിയറയിൽ ഒരുങ്ങിയേക്കും

എംജി ഹെക്ടര്‍ പ്ലസിന്റെ ഏഴ് സീറ്റര്‍ എത്തുന്നു; സ്‌പൈ ചിത്രങ്ങള്‍

അധികം വൈകാതെ ഏഴ് സീറ്റര്‍ പതിപ്പിനെ അവതരിപ്പിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. ഏഴ് സീറ്റ് ഘടനയിലേക്ക് വരുമ്പോള്‍ പിന്നില്‍ ബെഞ്ച് സീറ്റായിരിക്കും കമ്പനി ഉള്‍പ്പെടുത്തുക.

എംജി ഹെക്ടര്‍ പ്ലസിന്റെ ഏഴ് സീറ്റര്‍ എത്തുന്നു; സ്‌പൈ ചിത്രങ്ങള്‍

അധികം വൈകാതെ തന്നെ ഈ പതിപ്പ് വിപണിയില്‍ എത്തുമെന്നാണ് സൂചന. ഇത് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പരിക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍. ഓട്ടോമൊബൈല്‍ പോര്‍ട്ടലായ മോട്ടോര്‍ബീം ആണ് പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

MOST READ: വെന്യു സ്പോര്‍ട്ട് പതിപ്പിന്റെ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

എംജി ഹെക്ടര്‍ പ്ലസിന്റെ ഏഴ് സീറ്റര്‍ എത്തുന്നു; സ്‌പൈ ചിത്രങ്ങള്‍

പൂര്‍ണമായും മൂടിക്കെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. എസ്‌യുവിയുടെ റൂഫിന് മുകളിലായി ലഗേജ് റാക്ക് നല്‍കിയിരിക്കുന്നത് കാണാം. എന്നിരുന്നാലും, രണ്ട് വേരിയന്റുകള്‍ക്കിടയില്‍ ഡിസൈന്‍ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.

എംജി ഹെക്ടര്‍ പ്ലസിന്റെ ഏഴ് സീറ്റര്‍ എത്തുന്നു; സ്‌പൈ ചിത്രങ്ങള്‍

ഏഴ് സീറ്റര്‍ മോഡല്‍ അതിന്റെ എല്ലാ സവിശേഷതകളും രൂപകല്‍പ്പനയും ഉപകരണങ്ങളും ആറ് സീറ്റര്‍ വേരിയന്റില്‍ നിന്ന് കടമെടുക്കും. സ്റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് ഈ ആറ് സീറ്റര്‍ എസ്‌യുവി എത്തുന്നത്.

MOST READ: ഇത് പരസ്യമല്ല; 'ഫീല്‍ ഗുഡ്', ഥാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത് പൃഥ്വിരാജ്

എംജി ഹെക്ടര്‍ പ്ലസിന്റെ ഏഴ് സീറ്റര്‍ എത്തുന്നു; സ്‌പൈ ചിത്രങ്ങള്‍

നാല് വകഭേദങ്ങളിലും പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. ഡീസല്‍ എഞ്ചിന്‍ നല്‍കുന്ന ടോപ്പ് സ്പെക്ക് 'ഷാര്‍പ്പ്' പതിപ്പിന് 18.53 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

എംജി ഹെക്ടര്‍ പ്ലസിന്റെ ഏഴ് സീറ്റര്‍ എത്തുന്നു; സ്‌പൈ ചിത്രങ്ങള്‍

ഏഴ് സീറ്റര്‍ വകഭേദം രാജ്യത്ത് പുറത്തിറങ്ങിയാല്‍, ടോപ്പ്-സ്‌പെക്ക് വകഭേദത്തിന് സമാനമായ വിലയായിരിക്കും ബ്രാന്‍ഡ് നല്‍കുക. അതേസമയം ഫീച്ചറുകളില്‍ കാര്യമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയേക്കില്ല.

MOST READ: മിനി ഫോർച്യൂണർ ലുക്കുമായി ടൊയോട്ട അർബൻ ക്രൂയിസർ; ബ്രോഷർ പുറത്ത്

എംജി ഹെക്ടര്‍ പ്ലസിന്റെ ഏഴ് സീറ്റര്‍ എത്തുന്നു; സ്‌പൈ ചിത്രങ്ങള്‍

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പുതിയ എല്‍ഇഡി ഡിആര്‍എല്‍, പുതിയ ഫ്രണ്ട് ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, പുതുക്കിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവ എംജി ഹെക്ടര്‍ പ്ലസില്‍ ഉള്‍ക്കൊള്ളുന്നു.

എംജി ഹെക്ടര്‍ പ്ലസിന്റെ ഏഴ് സീറ്റര്‍ എത്തുന്നു; സ്‌പൈ ചിത്രങ്ങള്‍

അല്‍പം പരിഷ്‌കരിച്ച അലോയ് വീല്‍ ഡിസൈനും എക്‌സ്റ്റെന്‍ഡഡ് എസ്‌യുവിയില്‍ നല്‍കിയേക്കും. ഡാഷ്ബോര്‍ഡിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്നത് ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ഐ-സ്മാര്‍ട്ട് കണക്റ്റുചെയ്ത സാങ്കേതികവിദ്യയുള്ള 10.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തെ പ്രധാന സവിശേഷത.

എംജി ഹെക്ടര്‍ പ്ലസിന്റെ ഏഴ് സീറ്റര്‍ എത്തുന്നു; സ്‌പൈ ചിത്രങ്ങള്‍

ഇത് ഇപ്പോള്‍ ഒരു പുതിയ 'ചിറ്റ്-ചാറ്റ്' ഫംങ്ഷനും വാഗ്ദാനം ചെയ്യുന്നു. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വൈഫൈ കണക്റ്റിവിറ്റി എന്നിവയെ പിന്തുണയ്ക്കുന്നു.

എംജി ഹെക്ടര്‍ പ്ലസിന്റെ ഏഴ് സീറ്റര്‍ എത്തുന്നു; സ്‌പൈ ചിത്രങ്ങള്‍

പനോരമിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലെ വലിയ എംഐഡി, ആംബിയന്റ് ലൈറ്റിംഗ്, സ്റ്റിയറിംഗ് മൗണ്ട് സ്വിച്ചുകള്‍ എന്നിവയും വാഹനത്തിലെ മറ്റ് സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

എംജി ഹെക്ടര്‍ പ്ലസിന്റെ ഏഴ് സീറ്റര്‍ എത്തുന്നു; സ്‌പൈ ചിത്രങ്ങള്‍

1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് എംജി ഹെക്ടര്‍ പ്ലസ് വിപണിയില്‍ എത്തുന്നത്. ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 140 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

എംജി ഹെക്ടര്‍ പ്ലസിന്റെ ഏഴ് സീറ്റര്‍ എത്തുന്നു; സ്‌പൈ ചിത്രങ്ങള്‍

ഡീസല്‍ യൂണിറ്റ് 170 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കുന്നു. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. പെട്രോള്‍ എഞ്ചിന്‍ ഓപ്ഷണല്‍ സെവന്‍ സ്പീഡ് ഡിസിടി ഓട്ടോമാറ്റികും വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector Plus Seven Seater SUV Spied Testing Ahead Of Launch. Read in Malayalam.
Story first published: Saturday, August 22, 2020, 13:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X