പുറത്തിറങ്ങും മുമ്പേ പുതുനിറത്തിൽ ഹെക്ടർ പ്ലസ്; സ്പൈ ചിത്രങ്ങൾ പുറത്ത്

എം‌ജി ഹെക്ടർ‌, എം‌ജി ZS-ഇവി എന്നിവയിൽ‌ മികച്ച തുടക്കത്തിനുശേഷം, SAIC ഉടമസ്ഥതയിലുള്ള ബ്രാൻഡ് അതിന്റെ അടുത്ത മോഡൽ അവതരിപ്പിക്കാൻ കൂടുതൽ പ്രചോദിതരാണ്. എം‌ജി ഹെക്ടർ പ്ലസാണ് നിർമ്മാതാക്കൾ അടുത്തതായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോവുന്നത്.

പുറത്തിറങ്ങും മുമ്പേ പുതുനിറത്തിൽ ഹെക്ടർ പ്ലസ്; സ്പൈ ചിത്രങ്ങൾ പുറത്ത്

അല്പം കാലതാമസം നേരിട്ട ലോഞ്ച് ഇപ്പോൾ ആസന്നമാണെന്ന് സ്ഥിരീകരിക്കുന്ന പരസ്യ ഫിലിം ഷൂട്ടിന്റെ ചില ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.

പുറത്തിറങ്ങും മുമ്പേ പുതുനിറത്തിൽ ഹെക്ടർ പ്ലസ്; സ്പൈ ചിത്രങ്ങൾ പുറത്ത്

യുകെയിൽ നടക്കുന്ന പരസ്യ ചിത്രത്തിന്റെ ഫൂട്ടിംഗിൽ നിന്ന് ലഭിച്ച ഫോട്ടകളിൽ പുതിയ മോഡലിനെ എക്സ്ക്ലൂസീവ് നിറത്തിൽ കാണാൻ കഴിയും. ആകസ്മികമായി സ്റ്റാർറി സ്കൈ ബ്ലൂ എന്ന് വിളിക്കുന്ന ഈ നിറം ഹെക്ടർ പ്ലസിൽ മാത്രമേ ലഭ്യമാകൂ.

MOST READ: സാനിറ്റൈസ്ഡ് ക്യാബ് സേവനങ്ങൾക്കായി കൈകോർത്ത് മെയ്ക്ക് മൈ ട്രിപ്പും മെറു ക്യാബ്സും

പുറത്തിറങ്ങും മുമ്പേ പുതുനിറത്തിൽ ഹെക്ടർ പ്ലസ്; സ്പൈ ചിത്രങ്ങൾ പുറത്ത്

നിലവിലുള്ള 5 സീറ്റർ ഹെക്ടറിന് ഈ നിറം ഒരു ഓപ്ഷനായിരിക്കില്ല. വാഹനം നേരത്തെ ലോഞ്ച് ചെയ്യേണ്ടതായിരുന്നുവെങ്കിലും നിലവിലുള്ള കൊവിഡ് -19 പ്രതിസന്ധിയെത്തുടർന്ന് കാലതാമസം നേരിട്ടു.

പുറത്തിറങ്ങും മുമ്പേ പുതുനിറത്തിൽ ഹെക്ടർ പ്ലസ്; സ്പൈ ചിത്രങ്ങൾ പുറത്ത്

ഹെക്ടർ പ്ലസിന്റെ ലോഞ്ച് ഇപ്പോൾ ജൂലൈ ഒന്നാമത്തെയോ രണ്ടമത്തെയോ ആഴ്ചയിൽ നടത്താനുള്ള ഒരുക്കത്തതിലാണ് നിർമ്മാതാക്കൾ.

MOST READ: ടിവിഎസ് സെപ്പലിൻ അടിസ്ഥാനമാക്കി റോനിന്‍ ക്രൂയിസര്‍; എതിരാളി ബജാജ് അവഞ്ചര്‍

പുറത്തിറങ്ങും മുമ്പേ പുതുനിറത്തിൽ ഹെക്ടർ പ്ലസ്; സ്പൈ ചിത്രങ്ങൾ പുറത്ത്

2020 ഫെബ്രുവരിയിൽ ഓട്ടോ എക്‌സ്‌പോയിലാണ് എസ്‌യുവി ആദ്യമായി പ്രദർശിപ്പിച്ചത്, ഇത് തീർച്ചയായും ഹെക്ടറിനേക്കാൾ വലുതാണ്. ഹെക്ടർ പ്ലസ് ആറ് സീറ്റർ ഓപ്ഷനിലാവും വിപണിയിൽ എത്തുന്നത്.

പുറത്തിറങ്ങും മുമ്പേ പുതുനിറത്തിൽ ഹെക്ടർ പ്ലസ്; സ്പൈ ചിത്രങ്ങൾ പുറത്ത്

എം‌ജി ഹെക്ടർ പ്ലസിന്റെ വീൽ‌ബേസ് അഞ്ച് സീറ്റർ മോഡലിന് സമാനമാണ്, പക്ഷേ അവസാന വരിയിൽ കൂടുതൽ ഇടം ചേർക്കുന്നതിന് എസ്‌യുവിയുടെ അളവുകൾ പരിഷ്കരിക്കാൻ സാധ്യതയുണ്ട്.

MOST READ: ഇന്ത്യയിൽ പുതിയ ഇന്നിംഗ്‌സിന് ഒരുങ്ങി മിത്സുബിഷി, ഒരുങ്ങുന്നത് രണ്ട് എസ്‌യുവികൾ

പുറത്തിറങ്ങും മുമ്പേ പുതുനിറത്തിൽ ഹെക്ടർ പ്ലസ്; സ്പൈ ചിത്രങ്ങൾ പുറത്ത്

കാഴ്ചയുടെ കാര്യത്തിൽ, ഗ്രില്ലിന് ചുറ്റുമുള്ള ക്രോം ബോർഡറിൽ പരിമിതപ്പെടുത്തിയിരിക്കുന്ന ചെറിയ മാറ്റങ്ങളുണ്ട്. ഹെക്ടറിലെ ഗില്ലിന്റെ ക്രോം ബോർഡറിനെ ഹെക്ടർ പ്ലസിൽ ഒരു ഗ്ലോസി ബ്ലാക്ക് ഘടകം മാറ്റിസ്ഥാപിക്കുന്നു. പരിഷ്കരിച്ച പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ (ഡിആർഎൽ). ഹെഡ്‌ലാമ്പുകളാണ് വാഹനത്തിൽ വരുന്നത്.

പുറത്തിറങ്ങും മുമ്പേ പുതുനിറത്തിൽ ഹെക്ടർ പ്ലസ്; സ്പൈ ചിത്രങ്ങൾ പുറത്ത്

ഹെക്ടർ പ്ലസിലും ഫിയറ്റിൽ നിന്ന് കടംകൊണ്ട അതേ 2.0 ലിറ്റർ ഡീസൽ എഞ്ചിനും, ആന്തരികമായി നിർമ്മാതാക്കൾ വികസിപ്പിച്ച 1.5 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ മോട്ടോറുമായി കമ്പനി വാഗ്ദാനം ചെയ്യുന്നത്.

MOST READ: 3 സീരീസ് ലോംഗ്-വീൽബേസ് 2021 -ൽ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

പുറത്തിറങ്ങും മുമ്പേ പുതുനിറത്തിൽ ഹെക്ടർ പ്ലസ്; സ്പൈ ചിത്രങ്ങൾ പുറത്ത്

ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സ്റ്റാൻഡേർഡായി ലഭിക്കുമ്പോൾ, പെട്രോൾ വേരിയന്റുകളിൽ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (DCT) ഓപ്ഷണലായി ലഭിക്കും.

Source: Carandbike

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector Plus Spotted In All New Paint Scheme Before Launch. Read in Malayalam.
Story first published: Friday, June 12, 2020, 20:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X