വില അൽപ്പം കൂട്ടാൻ എംജി, ഹെക്‌ടർ പ്ലസിനായി ഇനി 50,000 രൂപ അധികം മുടക്കേണം

ഏകദേശം ഒരു മാസം മുമ്പ് വിപണിയിൽ ഇടംപിടിച്ച ഹെക്‌ടർ പ്ലസിന്റെ വില വർധിപ്പിക്കാൻ ഒരുങ്ങുകയാണ് എംജി മോട്ടോർ ഇന്ത്യ. ഓഗസ്റ്റ് 13 ന് ശേഷം ആറ് സീറ്റർ എസ്‌യുവി വിലയേറിയതായിരിക്കുമെന്ന് അവതരണ വേളയിൽ തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു.

വില അൽപ്പം കൂട്ടാൻ എംജി, ഹെക്‌ടർ പ്ലസിനായി ഇനി 50,000 രൂപ അധികം മുടക്കേണം

നിലവിൽ ഹെക്‌ടർ പ്ലസിന് 13.48 ലക്ഷം മുതൽ 18.53 ലക്ഷം വരെയാണ് എക്സ്ഷോറൂം വില. എന്നാൽ ഉടൻ തന്നെ 50,000 രൂപയുടെ ഉയർച്ചയാണ് മോഡലിന്റെ എല്ലാ വേരിയന്റുകൾക്കും ലഭിക്കുക. കഴിഞ്ഞ വർഷം ഇന്ത്യയിൽ പുറത്തിറക്കിയപ്പോൾ എംജി തങ്ങളുടെ ഹെക്‌ടർ എസ്‌യുവിയിലും ഇതേ തന്ത്രം ഉപയോഗിച്ചിരുന്നു.

വില അൽപ്പം കൂട്ടാൻ എംജി, ഹെക്‌ടർ പ്ലസിനായി ഇനി 50,000 രൂപ അധികം മുടക്കേണം

രാജ്യവ്യാപകമായി ആറ് സീറ്റർ എസ്‌യുവിക്കായുള്ള ഔദ്യോഗിക ഡെലിവറിയും എംജി മോട്ടോർസ് കഴിഞ്ഞ ജിവസം ആരംഭിച്ചിരുന്നു. എംജിയിൽ നിന്നും ഇന്ത്യൻ നിരത്തിലെത്തുന്ന മൂന്നാമത്തെ മോഡലാണ് ഹെക്ടര്‍ പ്ലസ്. സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നിങ്ങനെ നാല് വകഭേദങ്ങളിൽ ഈ ആറ് സീറ്റര്‍ എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: ലോഞ്ചിന് മുമ്പ് ഫോർഡ് ഫ്രീസ്റ്റൈൽ ഫ്ലെയർ വേരിയന്റിന്റെ ബ്രോഷർ പുറത്ത്

വില അൽപ്പം കൂട്ടാൻ എംജി, ഹെക്‌ടർ പ്ലസിനായി ഇനി 50,000 രൂപ അധികം മുടക്കേണം

പേര് സൂചിപ്പിക്കുന്നത് പോലെ ഹെക്‌ടർ പ്ലസ് എസ്‌യുവി അഞ്ച് സീറ്റർ ഹെക്‌ടറിന്റെ വിപുലീകൃത പതിപ്പാണ്. ഇത് സമാനമായ പ്രൊഫൈൽ, ഡിസൈൻ, സ്റ്റൈലിംഗ് എന്നിവ ഉൾക്കൊള്ളുന്നുവെങ്കിലും മൊത്തത്തിലുള്ള അളവുകളിൽ വ്യത്യാസമുണ്ട് എന്നതും ശ്രദ്ധേയമാണ്.

വില അൽപ്പം കൂട്ടാൻ എംജി, ഹെക്‌ടർ പ്ലസിനായി ഇനി 50,000 രൂപ അധികം മുടക്കേണം

ദൃശ്യപരമായി വേർതിരിച്ചറിയാൻ ചില നവീകരണങ്ങളും വലിയ എസ്‌യുവിയിൽ എം‌ജി അവതരിപ്പിക്കുന്നുണ്ട്. കറുപ്പ് നിറത്തിൽ ഒരുങ്ങിയിരിക്കുന്ന മുന്‍ ഗ്രില്‍, ഷാര്‍പ്പ് എല്‍ഇഡി ഡിആർഎല്ലുകൾ, പുതിയ ഡിസൈനിലുള്ള ബമ്പര്‍, ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാമ്പുകള്‍, ഫോഗ്‌ലാമ്പ് ക്ലസ്റ്റര്‍ എന്നിവയാണ് ഹെക്‌ടര്‍ പ്ലസിനെ വ്യത്യസ്‌തനാക്കുന്നത്.

MOST READ: ആഢംബരം നിറഞ്ഞുതുളുമ്പി ഗിബ്ലി, ക്വാത്രോപോര്‍ത്തെ ട്രോഫിയോ മോഡലുകൾ

വില അൽപ്പം കൂട്ടാൻ എംജി, ഹെക്‌ടർ പ്ലസിനായി ഇനി 50,000 രൂപ അധികം മുടക്കേണം

ദൃശ്യപരമായി വേർതിരിച്ചറിയാൻ ചില നവീകരണങ്ങളും വലിയ എസ്‌യുവിയിൽ എം‌ജി അവതരിപ്പിക്കുന്നുണ്ട്. കറുപ്പ് നിറത്തിൽ ഒരുങ്ങിയിരിക്കുന്ന മുന്‍ ഗ്രില്‍, ഷാര്‍പ്പ് എല്‍ഇഡി ഡിആർഎല്ലുകൾ, പുതിയ ഡിസൈനിലുള്ള ബമ്പര്‍, ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാമ്പുകള്‍, ഫോഗ്‌ലാമ്പ് ക്ലസ്റ്റര്‍ എന്നിവയാണ് ഹെക്‌ടര്‍ പ്ലസിനെ വ്യത്യസ്‌തനാക്കുന്നത്.

വില അൽപ്പം കൂട്ടാൻ എംജി, ഹെക്‌ടർ പ്ലസിനായി ഇനി 50,000 രൂപ അധികം മുടക്കേണം

കൂടാതെ അധിക കംഫർട്ട് ഓറിയന്റഡ് സവിശേഷതകളും ഹെക്‌ടർ പ്ലസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. കാൻഡി വൈറ്റ്, ഗ്ലേസ് റെഡ്, സ്റ്റാരി ബ്ലാക്ക്, ബർഗണ്ടി റെഡ്, അറോറ സിൽവർ, സ്റ്റാർറി സ്കൈ ബ്ലൂ എന്നിവ ഉൾപ്പെടെ ആറ് കളർ ഓപ്ഷനുകളിൽ ആറ് സീറ്റർ എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍, പുതുതലമുറ വെന്റോ മോഡലുകള്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രം

വില അൽപ്പം കൂട്ടാൻ എംജി, ഹെക്‌ടർ പ്ലസിനായി ഇനി 50,000 രൂപ അധികം മുടക്കേണം

മെക്കാനിക്കലുകളുടെ കാര്യത്തിൽ ഹെക്‌ടർ പ്ലസ് രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ഉപയോഗിക്കുന്നു. അതിൽ ആദ്യത്തെ 1.5 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് 143 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. രണ്ടാമത്തെ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവ 170 bhp പവറും 350 Nm torque വികസിപ്പിക്കും.

വില അൽപ്പം കൂട്ടാൻ എംജി, ഹെക്‌ടർ പ്ലസിനായി ഇനി 50,000 രൂപ അധികം മുടക്കേണം

ടൊയോട്ട ഇന്നോവ എം‌പി‌വിയുടെ എതിരാളിയായാണ് ഹെക്‌ടർ പ്ലസ് വിപണിയിൽ എത്തുന്നത്. കൂടാതെ ടൊയോട്ട ഫോർച്യൂണറിന് വെല്ലുവിളിയുമായി ഗ്ലോസ്റ്റർ ഏഴ് സീറ്റർ എസ്‌യുവിയെ രാജ്യത്ത് ഉടൻ അവതരിപ്പിക്കാനും എംജിക്ക് പദ്ധതിയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector Plus To Get A Price Hike Soon. Read in Malayalam
Story first published: Wednesday, August 12, 2020, 10:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X