ഹെക്ടർ പ്ലസ് എസ്‌യുവി നിരത്തിലേക്ക്, ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തുമെന്ന് എം‌ജി

ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡായ എംജി മോട്ടോർസ് കഴിഞ്ഞ വർഷമാണ് ഇന്ത്യൻ വിപണിയിൽ ഹെക്‌ടർ എസ്‌യുവിയുമായി തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നത്. തുടർന്ന് അതിവേഗം വൻ വിജയവുമായി തീരാൻ കമ്പനിക്ക് സാധിച്ചു.

ഹെക്ടർ പ്ലസ് എസ്‌യുവി നിരത്തിലേക്ക്, ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തുമെന്ന് എം‌ജി

ഇപ്പോൾ ഹെക്‌ടറിന്റെ വിജയത്തിന്റെ പിൻബലത്തിൽ ഹെക്ടർ പ്ലസ് എസ്‌യുവി വിപണിയിൽ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ് എംജി. ഇത് ഈ വർഷം ജൂലൈയിൽ വിൽപ്പനക്ക് എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്.

ഹെക്ടർ പ്ലസ് എസ്‌യുവി നിരത്തിലേക്ക്, ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തുമെന്ന് എം‌ജി

നിലവിൽ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്ന ഹെക്ടർ സ്റ്റാൻഡേർഡ് എസ്‌യുവിയുടെ മൂന്ന് വരി വകഭേദമാണ് ഹെക്ടർ പ്ലസ്. നിലവിൽ ഹെക്ടർ, EZ ഇലക്ട്രിക് എസ്‌യുവി എന്നീ രണ്ട് മോഡലുകളാണ് എംജിയുടെ ഇന്ത്യൻ ശ്രേണിയിലുള്ളത്. കമ്പനിയുടെ മൂന്നാം മോഡലായാകും പുതിയ ആറ് സീറ്റർ മോഡൽ വിപണിയിൽ ഇടംപിടിക്കുക.

MOST READ: അതിവേഗ വായ്പ പദ്ധതികള്‍ക്കായി മഹീന്ദ്ര ഫിനാന്‍സിനെ കൂടെ കൂട്ടി മാരുതി; പദ്ധതികള്‍ ഇങ്ങനെ

ഹെക്ടർ പ്ലസ് എസ്‌യുവി നിരത്തിലേക്ക്, ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തുമെന്ന് എം‌ജി

ഇന്ത്യയിൽ പുറത്തിറങ്ങുന്നതിന് മുന്നോടിയായി 2020 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി ഹെക്ടർ പ്ലസ് എസ്‌യുവി പ്രദർശിപ്പിച്ചിരുന്നു. സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ വരാനിരിക്കുന്ന എസ്‌യുവിയുടെ പ്രധാന മാറ്റമായി ചൂണ്ടിക്കാണിക്കാൻ സാധിക്കുന്നത് മൂന്നാം-വരി സീറ്റിംഗ് ഉൾപ്പെടുത്തലാണ്.

ഹെക്ടർ പ്ലസ് എസ്‌യുവി നിരത്തിലേക്ക്, ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തുമെന്ന് എം‌ജി

മൂന്നാം നിരയിലെ ഇരിപ്പിടവും ലെഗ് റൂമും ഉൾക്കൊള്ളുന്നതിനായി സ്റ്റാൻഡേർഡ് ഹെക്ടറിന്റെ മൊത്തത്തിലുള്ള നീളത്തിൽ 40 മില്ലീമീറ്റർ വർധനവാണ് എംജി വരുത്തിയിരിക്കുന്നത്. എന്നിരുന്നാലും വീൽബേസ് ഹെക്ടറിൽ നിന്ന് മാറ്റമില്ല.

MOST READ: പുതുതലമുറ ബി‌എം‌ഡബ്ല്യു X6 ജൂൺ 11 -ന് ഇന്ത്യൻ വിപണിയിൽ എത്തും

ഹെക്ടർ പ്ലസ് എസ്‌യുവി നിരത്തിലേക്ക്, ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തുമെന്ന് എം‌ജി

സ്റ്റാൻഡേർഡ് ഹെക്ടറിലെ ക്രോമിൽ പൂർത്തിയാക്കിയ ചില ഘടകങ്ങൾ ഹെക്ടർ പ്ലസ് മോഡലിൽ എത്തുമ്പോൾ ബ്ലാക്ക് ഔട്ട് പെയിന്റ് സ്കീം അവതരിപ്പിക്കും. എൽ‌ഇഡി ഡി‌ആർ‌എല്ലുകൾ‌ക്ക് ചുറ്റുമുള്ള ഗ്ലോസ്സ്-ബ്ലാക്ക് ഫിനിഷും ഫ്രണ്ട് ഗ്രില്ലും ഇതിൽ ഉൾപ്പെടുന്നു. പുനർ‌രൂപകൽപ്പന ചെയ്‌ത ഹെഡ്‌ലാമ്പ്‌ ക്ലസ്റ്ററും ഹെക്ടർ‌ പ്ലസിൽ വരുത്തിയ നവീകരണങ്ങളിൽ ശ്രദ്ധേയമാണ്.

ഹെക്ടർ പ്ലസ് എസ്‌യുവി നിരത്തിലേക്ക്, ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തുമെന്ന് എം‌ജി

പുതിയ വാഹനത്തിന്റെ അകത്തളത്ത് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ട. സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് കടമെടുത്ത മിക്ക ഉപകരണങ്ങളും ഹെക്ടർ പ്ലസിന്റെ ഇന്റീരിയറിലും എംജി അവതരിപ്പിക്കുന്നുണ്ട്. ഡാഷ്‌ബോർഡ് ലേഔട്ട്, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, ബ്രാൻഡിന്റെ ഐസ്‌മാർട്ട് കണക്റ്റഡ് സാങ്കേതികവിദ്യ എന്നിവയും പ്ലസ് വകഭേദം മുന്നോട്ടുകൊണ്ടുപോകും.

MOST READ: 100 നഗരങ്ങളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതായി റാപ്പിഡോ

ഹെക്ടർ പ്ലസ് എസ്‌യുവി നിരത്തിലേക്ക്, ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തുമെന്ന് എം‌ജി

രണ്ട് സീറ്റിംഗ് കോൺഫിഗറേഷനുകളിലാണ് ഹെക്ടർ പ്ലസ് വാഗ്ദാനം ചെയ്യുന്നത്. അതിൽ ആദ്യത്തേത് മധ്യനിരയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള ആറ് സീറ്റർ പതിപ്പാകും. രണ്ടാം നിരയിൽ സ്റ്റാൻഡേർഡ് ബെഞ്ച് സീറ്റുള്ള പതിവ് ഏഴ് സീറ്റർ വേരിയൻറും തെരഞ്ഞെടുക്കാൻ സാധിക്കും.

ഹെക്ടർ പ്ലസ് എസ്‌യുവി നിരത്തിലേക്ക്, ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തുമെന്ന് എം‌ജി

1.5 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ്, 2.0 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാകും ഹെക്ടർ പ്ലസ് നിരത്തിലെത്തുക.

MOST READ: കൊവിഡ് അൺലോക്ക് 1.0; ഓട്ടോറിക്ഷകളിൽ ഐസൊലേഷൻ കവറുമായി ഡ്രൈവർമാർ

ഹെക്ടർ പ്ലസ് എസ്‌യുവി നിരത്തിലേക്ക്, ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തുമെന്ന് എം‌ജി

1.5 ലിറ്റർ ടർബോ-പെട്രോൾ 115 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കുമ്പോൾ 2.0 ലിറ്റർ ഡീസൽ 173 bhp പവറും 350 Nm torque ഉം സൃഷ്ടിക്കാൻ പ്രാപ്തമാണ്. ഓപ്ഷണലായി 48V മൈൽഡ്-ഹൈബ്രിഡ് സംവിധാനമുള്ള പെട്രോൾ എഞ്ചിനും എം‌ജി വാഗ്ദാനം ചെയ്തേക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector Plus To Launch In July. Read in Malayalam
Story first published: Wednesday, June 10, 2020, 13:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X