ഹെക്‌ടർ പ്ലസിനെ ജൂലൈ ഒന്നിന് വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി എംജി

കഴിഞ്ഞ വർഷം ഹെക്‌ടർ എസ്‌യുവിയുമായി ഇന്ത്യൻ വിപണിയിലെത്തിയ എംജി മോട്ടോർസ് ഒറ്റ മോഡൽ കൊണ്ടു തന്നെ ജന ഹൃദയങ്ങളെ കീഴടക്കി. തുടർന്ന് EZ ഇലക്‌ട്രിക് എസ്‌യുവിയും ഈ വർഷം ആദ്യം കമ്പനി ഇന്ത്യയിൽ എത്തിച്ചു.

ഹെക്‌ടർ പ്ലസിനെ ജൂലൈ ഒന്നിന് വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി എംജി

എം‌ജി മോട്ടോർ ഇന്ത്യ ഇപ്പോൾ തങ്ങളുടെ മൂന്നാമത്തെ ഉൽ‌പ്പന്നത്തിനെയും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഹെക്‌ടറിനെ അടിസ്ഥാനമാക്കിയുള്ള മൂന്ന്‌വരി ഹെക്‌ടർ പ്ലസ് എസ്‌യുവിയാണ് അടുത്തതായി എത്തുന്നത്. അതിന്റെ ഭാഗമായി വാഹനത്തിന്റെ ഉത്പാദനവും കഴിഞ്ഞ ദിവസം എംജി ആരംഭിച്ചിരുന്നു.

ഹെക്‌ടർ പ്ലസിനെ ജൂലൈ ഒന്നിന് വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി എംജി

ഹെക്ടർ എസ്‌യുവിയുടെ മൂന്ന്-വരി പതിപ്പ് ഈ വർഷം ഫെബ്രുവരിയിൽ 2020 ഓട്ടോ എക്‌സ്‌പോയിലാണ് ആദ്യമായി അരങ്ങേറ്റം കുറിച്ചത്. ഏപ്രിലിൽ വാഹനത്തെ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനംത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂലം അവതരണം വൈകിപ്പിക്കുകയായിരുന്നു.

MOST READ: ചൈനീസ് കോപ്പിയടിക്കിരയായ ചില പ്രമുഖ കാറുകൾ

ഹെക്‌ടർ പ്ലസിനെ ജൂലൈ ഒന്നിന് വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി എംജി

എന്നാൽ എം‌ജി ഇപ്പോൾ ഹെക്ടർ പ്ലസ് 2020 ജൂലൈ ഒന്നിന് ഇന്ത്യൻ വിപണിയിൽ വിപണിയിലെത്തിക്കും. മധ്യ നിരയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള ആറ് സീറ്റർ ഫോർമാറ്റിലാണ് ഹെക്ടർ പ്ലസ് തുടക്കത്തിൽ വിൽപ്പനക്ക് എത്തിക്കുക.. വിപണി പ്രതികരണത്തെ ആശ്രയിച്ച് എം‌ജിയ്ക്ക് എസ്‌യുവിയുടെ ഏഴ് സീറ്റ് പതിപ്പ് അവതരിപ്പിക്കാനും കഴിയും.

ഹെക്‌ടർ പ്ലസിനെ ജൂലൈ ഒന്നിന് വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി എംജി

ഹെക്ടർ രാജ്യത്ത് പെട്ടെന്നു തന്നെ വളരെയധികം പ്രശസ്തി നേടിയതുപോലെ മൂന്ന് വരി ഹെക്ടർ പ്ലസിന് ആ വിജയം ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് എം‌ജി കരുതുന്നു. അഞ്ച് സീറ്റർ എസ്‌യുവിയുടെ അതേ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാകും പ്ലസും മുന്നോട്ടു കൊണ്ടുപോകുക.

MOST READ: പുതുക്കിയ F-150 പിക്കപ്പ് ട്രക്ക് വിപണിയിൽ എത്തിക്കാനൊരുങ്ങി ഫോർഡ്

ഹെക്‌ടർ പ്ലസിനെ ജൂലൈ ഒന്നിന് വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി എംജി

ബിഎസ്-VI 1.5 ലിറ്റർ ടർബോ പെട്രോൾ 2.0 ലിറ്റർ ടർബോ ഡീസൽ എന്നിവ പ്ലസിനും കരുത്തേകും. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുമ്പോൾ പെട്രോൾ യൂണിറ്റിൽ ഒരു ഓട്ടോമാറ്റിക് ഓപ്ഷനും തെരഞ്ഞെടുക്കാൻ സാധിക്കും. പെട്രോൾ ഓപ്ഷനോടൊപ്പം മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ലഭ്യമാകും.

ഹെക്‌ടർ പ്ലസിനെ ജൂലൈ ഒന്നിന് വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി എംജി

പക്ഷേ അൽപ്പം നീളമുള്ളതും കൂടുതൽ സവിശേഷതകൾ നിറഞ്ഞതുമാണ് പ്ലസ് വകഭേദം. കൂടാതെ പുതിയ ഹെഡ്‌ലാമ്പ് രൂപകൽപ്പന, പുതുക്കിയ ഫ്രണ്ട് ഗ്രില്ലും റിയർ ബമ്പറുകളും, റിയർ ടെയിൽ ഗേറ്റ് ഡിസൈനിന്റെ പരിഷ്ക്കരണം എന്നിവയെല്ലാം സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് ഹെക്‌ടർ പ്ലസിനെ വ്യത്യസ്തമാക്കും.

MOST READ: സിട്രണിന്റെ അണിയറയിൽ ഇന്ത്യയ്ക്കായി ഒരുങ്ങുന്നത് നാല് മോഡലുകൾ

ഹെക്‌ടർ പ്ലസിനെ ജൂലൈ ഒന്നിന് വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി എംജി

ഇരിപ്പിടങ്ങളിൽ മാറ്റം വരുത്തിയത് ഒഴിച്ചാൽ ഹെക്ടർ പ്ലസിന്റെ അകത്തളം ഹെക്ടർ എസ്‌യുവിക്ക് സമാനമാണ്. ഇതിൽ 10.4 ഇഞ്ച് വെർട്ടിക്കൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, കണക്റ്റഡ് കാർ സാങ്കേതികവിദ്യയുള്ള ഒരു eSIM, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, 6 എയർബാഗുകൾ എന്നിവ കമ്പനി വാഗ്‌ദാനം ചെയ്യും.

ഹെക്‌ടർ പ്ലസിനെ ജൂലൈ ഒന്നിന് വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി എംജി

അതോടൊപ്പം കൂടുതൽ പ്രീമിയമാക്കാൻ 360 ഡിഗ്രി ക്യാമറ, യുഎസ്ബി ചാർജിംഗ് പോർട്ട്, മൂന്നാം നിര സീറ്റിംഗിൽ എസി വെന്റുകൾ എന്നിവയും ഹെക്ടർ പ്ലസിൽ എംജി നൽകും.സോഫ്റ്റ്‌വെയറും ഫേംവെയറും അപ്‌ഡേറ്റ് ചെയ്യാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന ഓവർ എയർ (ഒടിഎ) സാങ്കേതികവിദ്യയും മൂന്ന് വരി ഹെക്‌ടറിനെ വ്യത്യസ്തമാക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
G Hector Plus To Launch On July 1st. Read in Malayalam
Story first published: Monday, June 22, 2020, 12:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X