എതിരാളികളെ പിന്നിലാക്കി ഹെക്‌ടറിന്റെ തേരോട്ടം, നിരത്തിൽ എത്തിച്ചത് 26,242 യൂണിറ്റുകൾ

ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചിട്ട് ഒരു വർഷം പൂർത്തിയാക്കുകയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള എംജി മോട്ടോർസ്. ഹെക്‌ടറുയുമായി തുടക്കം കുറിച്ച ബ്രാൻഡ് എസ്‌യുവി നിരയിലെ തന്നെ പേരെടുത്ത മിടുക്കനാണ്. ഒപ്പം തങ്ങളുടേതായ ഒരു വ്യക്തി മുദ്രയും വിപണിയിൽ സ്ഥാപിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

ഹാരിയർ, XUV500 എസ്‌യുവികളെ പിന്നിലാക്കി ഹെക്‌ടറിന്റെ തേരോട്ടം, നിരത്തിൽ എത്തിച്ചത് 26,242 യൂണിറ്റുകൾ

വിപണിയിൽ എത്തി 13-ാം മാസം പിന്നിടുമ്പോൾ വിൽപ്പന കണക്കുകളിൽ ഹെക്‌ടറിന്റെ മറ്റ് എതിരാളി മോഡലുകളേക്കാൾ ബഹുദൂരം മുന്നിലെത്താനും എംജിക്ക് കഴിഞ്ഞു. പ്രതിമാസ അടിസ്ഥാനത്തിൽ 2,000 യൂണിറ്റ് വിൽപ്പന നടത്തുന്ന കമ്പനി 26,242 യൂണിറ്റ് ഹെക്‌ടർ എസ്‌യുവിയെയാണ് ഇന്ത്യൻ നിരത്തിൽ എത്തിച്ചത്.

ഹാരിയർ, XUV500 എസ്‌യുവികളെ പിന്നിലാക്കി ഹെക്‌ടറിന്റെ തേരോട്ടം, നിരത്തിൽ എത്തിച്ചത് 26,242 യൂണിറ്റുകൾ

തുടക്കത്തിൽ ഹെക്‌ടർ ബിഎസ്-IV കരുത്തിലാണ് വിപണിയിൽ എത്തിയിരുന്നതെങ്കിലും രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിക്കുന്നതിനു തൊട്ടു മുമ്പായി പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി വാഹനം ഷോറൂമുകളിൽ ഇടംപിടിച്ചു.

MOST READ: 2020 ജീപ്പ് കോമ്പസിന്റെ 547 യൂണിറ്റുകൾ തിരിച്ചുവിളിച്ച് FCA ഇന്ത്യ

ഹാരിയർ, XUV500 എസ്‌യുവികളെ പിന്നിലാക്കി ഹെക്‌ടറിന്റെ തേരോട്ടം, നിരത്തിൽ എത്തിച്ചത് 26,242 യൂണിറ്റുകൾ

തുടർന്ന് പ്രവർത്തനം പുനരാരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ എല്ലാ വാഹന നിർമാതാക്കളും ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന കാലയളവായി 2020 ജൂലൈ മാറി. എം‌ജി ഹെക്ടർ വിൽ‌പന 2,023 യൂണിറ്റാണ് ഈ മാസം രേഖപ്പെടുത്തിയത്. ഇത്തവണ വിൽപ്പനയിൽ ഹെക്ടർ പ്ലസും ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.

ഹാരിയർ, XUV500 എസ്‌യുവികളെ പിന്നിലാക്കി ഹെക്‌ടറിന്റെ തേരോട്ടം, നിരത്തിൽ എത്തിച്ചത് 26,242 യൂണിറ്റുകൾ

ഹെക്ടർ അഞ്ച് സീറ്ററിന്റെ പ്രധാന എതിരാളികളായ ഹാരിയർ 985 യൂണിറ്റും മഹീന്ദ്ര XUV500 813, കോമ്പസ് 400 യൂണിറ്റും മാത്രമാണ് നിരത്തിൽ എത്തിയത്. ഹെക്ടർ ആരംഭിച്ചതിനുശേഷം മൊത്തം വിൽപ്പന 26,242 യൂണിറ്റായിരുന്നു. ഇതേ കാലയളവിൽ XUV500 വിൽപ്പന 9,850 ആയിരുന്നു.

MOST READ: 2020 ജൂലൈയില്‍ പ്രീമിയം സെഡാന്‍ ശ്രേണിയില്‍ തിളങ്ങി ഹോണ്ട സിറ്റി

ഹാരിയർ, XUV500 എസ്‌യുവികളെ പിന്നിലാക്കി ഹെക്‌ടറിന്റെ തേരോട്ടം, നിരത്തിൽ എത്തിച്ചത് 26,242 യൂണിറ്റുകൾ

ടാറ്റ ഹാരിയറിന്റെ വിൽപ്പന 9,634 ഉം കോമ്പസ് വിൽപ്പന 6,220 ഉം ആണ്. അതായത് ഈ സെഗ്മെന്റിലെ കേമൻ ഈ ചൈനീസ് ഉൽപ്പനം തന്നെയെന്ന് ചുരുക്കം. എം‌ജി ഹെക്ടറിന് 50 ശതമാനത്തിൽ കൂടുതൽ വിപണി വിഹിതമാണ് വിഭാഗത്തിൽ ഉള്ളത്.

ഹാരിയർ, XUV500 എസ്‌യുവികളെ പിന്നിലാക്കി ഹെക്‌ടറിന്റെ തേരോട്ടം, നിരത്തിൽ എത്തിച്ചത് 26,242 യൂണിറ്റുകൾ

വിൽപ്പനയിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ സാധിക്കുമായിരുന്നെങ്കിലും ഗുജറാത്തിലെ ഹാലോൾ പ്ലാന്റിലെ ഉത്പാദന ശേഷിയുടെ പരിമിതി കാരണം ഈ നേട്ടം കൈവിട്ടുകളയുകയായിരുന്നു കമ്പനി.

MOST READ: ലിമിറ്റഡ് എഡിഷൻ ബുഗാട്ടി സെന്റോഡീസി സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഹാരിയർ, XUV500 എസ്‌യുവികളെ പിന്നിലാക്കി ഹെക്‌ടറിന്റെ തേരോട്ടം, നിരത്തിൽ എത്തിച്ചത് 26,242 യൂണിറ്റുകൾ

ഇതൊക്കെയാണെങ്കിലും എം‌ജി ഹെക്ടറിന്റെ വിൽ‌പന അതിന്റെ എതിരാളികളായ ടാറ്റ ഹാരിയർ, ജീപ്പ് കോമ്പസ്, മഹീന്ദ്ര XUV500 എന്നിവയേക്കാൾ വളരെ കൂടുതലാണെന്ന് കണക്കുകൾ ശരിവെക്കുന്നു.

ഹാരിയർ, XUV500 എസ്‌യുവികളെ പിന്നിലാക്കി ഹെക്‌ടറിന്റെ തേരോട്ടം, നിരത്തിൽ എത്തിച്ചത് 26,242 യൂണിറ്റുകൾ

2019 ജൂൺ മുതൽ 2020 ജൂലൈ വരെയുള്ള കാലയളവിൽ ഹെക്‌ടറിന്റെ 26,242 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ മഹീന്ദ്ര XUV500 മോഡലിന്റെ 9,850 യൂണിറ്റുകളും ഹാരിയറിന്റെ 9,634 യൂണിറ്റുകളും ജീപ്പ് കോമ്പിന്റെ 6,220 യൂണിറ്റുകളുമാണ് ഇന്ത്യൻ നിരത്തിൽ എത്തിയത്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector Sales Surpassed 25,000 Mark In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X