ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് ഒരു വർഷം, നേട്ടങ്ങളുടെ കൊടിമുടി കയറി എംജി ഹെക്‌ടർ

ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് എസ്‌യുവി ബ്രാൻഡായ എംജി ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചിട്ട് ഒരു വർഷം പൂർത്തിയായി. ആഭ്യന്തര തലത്തിൽ ഒരു വയസ് തികയുമ്പോൾ വൻ വിജയവും പ്രശസ്‌തിയുമാണ് ബ്രാൻഡിന്റെ നേട്ടം.

ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് ഒരു വർഷം, നേട്ടങ്ങളുടെ കൊടിമുടി കയറി എംജി ഹെക്‌ടർ

സമീപകാലത്തെ ലോക്ക്ഡൗണും തുടർന്നുള്ള ഉത്‌പാദന വെട്ടിക്കുക്കലും മാറ്റി നിർത്തിയാൽ ആയിരക്കണക്കിന് ബുക്കിംഗുകളും ശക്തമായ വിൽ‌പനയും ഉള്ള കമ്പനിക്ക് അതിശയകരമായ ഒരു വർഷമാണ് കടന്നുപോയത്. 2019 ജൂണിൽ ഹെക്ടർ എസ്‌യുവിയെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യൻ വിപണിയിലേക്കുള്ള എം‌ജി മോട്ടോറിന്റെ ചുവടുവെപ്പ്.

ആദ്യ ജന്മദിനത്തോട് അനുബന്ധിച്ച് കമ്പനി ഒരു പുതിയ വീഡിയോ പുറത്തിറക്കി. അതിൽ എംജിയുടെ ഉപഭോക്താക്കൾക്ക് നന്ദി രേഖപ്പെടുത്തുകയും ഹെക്ടർ എസ്‌യുവിയോടുള്ള അവരുടെ അതിയായ സ്നേഹം ആഘോഷിക്കുകയും ചെയ്യുന്നു. വിപണിയിൽ എത്തി എട്ട് മാസത്തിനുള്ളിൽ എം‌ജി ഹെക്ടർ ബുക്കിംഗ് 50,000 യൂണിറ്റ് മറികടന്നു. അതേ കാലയളവിൽ കമ്പനി ഹെക്ടറിന്റെ 20,000 യൂണിറ്റ് വിറ്റഴിച്ചതും ശ്രദ്ധേയമായി.

MOST READ: 'റോക്കി ഭായ്' യഷിന്റെ ആഢംബര കാർ ശേഖരം

ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് ഒരു വർഷം, നേട്ടങ്ങളുടെ കൊടിമുടി കയറി എംജി ഹെക്‌ടർ

വിൽപ്പനയിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ സാധിക്കുമായിരുന്നെങ്കിലും ഗുജറാത്തിലെ ഹാലോൾ പ്ലാന്റിലെ ഉത്പാദന ശേഷി പരിമിതി കാരണം ഇത് സാധ്യമല്ലാതെ പോവുകയായിരുന്നു. ഇതൊക്കെയാണെങ്കിലും എം‌ജി ഹെക്ടറിന്റെ വിൽ‌പന അതിന്റെ എതിരാളികളായ ടാറ്റ ഹാരിയർ, ജീപ്പ് കോമ്പസ്, മഹീന്ദ്ര XUV500 എന്നിവയേക്കാൾ വളരെ കൂടുതലാണ്.

ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് ഒരു വർഷം, നേട്ടങ്ങളുടെ കൊടിമുടി കയറി എംജി ഹെക്‌ടർ

2019 ജൂലൈ മുതൽ 2020 മെയ് വരെയുള്ള കാലയളവിൽ ഹെക്ടറിന്റെ വിൽപ്പന 22,525 യൂണിറ്റും XUV500-യുടെ വിൽപ്പന 8,806 യൂണിറ്റും ഹാരിയർ 7,947 യൂണിറ്റും കോമ്പസ് 5,574 യൂണിറ്റുമാണ്. മൂന്ന് എതിരാളികളുടെയും വിൽപ്പന കൂട്ടിച്ചേർത്താലും (22,327) ഹെക്ടറിന്റെ വിൽപ്പനയെ (22,525) തൊടാൻ സാധിക്കില്ല എന്നതും ശ്രദ്ധേയമാണ്.

MOST READ: ബിഎസ് VI ട്രൈബറിന്റെ മൈലേജ് വെളിപ്പെടുത്തി റെനോ

ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് ഒരു വർഷം, നേട്ടങ്ങളുടെ കൊടിമുടി കയറി എംജി ഹെക്‌ടർ

ഹെക്ടറിനുള്ള ആവശ്യം വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ എം‌ജി മോട്ടോർ ഇന്ത്യ നിലവിൽ ഹാലോളിലെ തങ്ങളുടെ പ്ലാന്റിൽ ഉത്പാദന ശേഷി വർധിപ്പിക്കുന്ന പ്രക്രിയയിലാണ്. അടുത്ത മാസം ഹെക്ടർ പ്ലസും അതിനു ശേഷം ഗ്ലോസ്റ്റർ എസ്‌യുവിയും വിപണിയിലെത്തിക്കാൻ കമ്പനി ഒരുങ്ങുന്നു. കമ്പനി പ്ലാന്റിലെ നിർമാണ ശേഷി ഉയർത്തുന്നത് കമ്പനിയെ കൂടുതൽ നിക്ഷേപത്തിനും തൊഴിൽ നിയമനത്തിനും അനുവദിക്കും.

ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് ഒരു വർഷം, നേട്ടങ്ങളുടെ കൊടിമുടി കയറി എംജി ഹെക്‌ടർ

ഹെക്ടറിന്റെ പെട്രോൾ വേരിയൻറ് 2020 ജനുവരിയിൽ ബിഎസ്-VI പരിഷ്ക്കരണം നടത്തിയെങ്കിലും പവർ കണക്കുകൾ അതേപടി നിലനിർത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. ആറ് സ്പീഡ് മാനുവൽ, ഡിസിടി ഓട്ടോമാറ്റിക് എന്നിവയുടെ ഗിയർബോക്സ് ഓപ്ഷനുകളും മുന്നോട്ടുകൊണ്ടുപോയി. പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായുള്ള പരിഷ്ക്കരണത്തിന്റെ ഫലമായി എസ്‌യുവിയുടെ വിലയിൽ 26,000 രൂപയോളം വർധനവും കമ്പനി നടപ്പിലാക്കി.

MOST READ: സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി ലൂസിഫർ മാതൃകയിൽ നിർമ്മിച്ച കുഞ്ഞൻ നെടുംമ്പള്ളി ജീപ്പ്

ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് ഒരു വർഷം, നേട്ടങ്ങളുടെ കൊടിമുടി കയറി എംജി ഹെക്‌ടർ

പെട്രോൾ-ഹൈബ്രിഡ് വകഭേദങ്ങളിലാണ് ഹെക്ടർ വാഗ്ദാനം ചെയ്യുന്നത്. ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷനിൽ മാത്രമേ തെരഞ്ഞെടുക്കാൻ സാധിക്കൂ. അതേസമയം ഹെക്ടറിന്റെ ഡീസൽ മോഡൽ ബിഎസ്-VI ലേക്ക് നവീകരിച്ചത് 2020 ഏപ്രിലിലാണ്. ഇതിന് 13.88 ലക്ഷം മുതൽ 17.73 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് ഒരു വർഷം, നേട്ടങ്ങളുടെ കൊടിമുടി കയറി എംജി ഹെക്‌ടർ

പുതിയ പരിഷ്ക്കരണത്തിൽ ഡീസൽ വകഭേദത്തിന് 40,000 മുതൽ 45,000 രൂപ വരെ വർധനവാണ് ലഭിച്ചത്. 170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിനാണ് ഡീസലിൽ എംജി വാഗ്‌ദാനം ചെയ്യുന്നത്. ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. നിലവിൽ ഓട്ടോമാറ്റിക് ഓപ്ഷൻ ഓയിൽ ബർണറിൽ കമ്പനി നൽകുന്നില്ല.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector SUV Completes One Year In India. Read in Malayalam
Story first published: Tuesday, June 30, 2020, 12:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X