എംജി ഹെക്‌ടറിന് പുത്തൻ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

എംജി ഹെക്‌ടറിന്റെ എസ്‌യുവി പുതിയ എഞ്ചിൻ സ്വീകരിക്കാൻ ഒരുങ്ങുകയാണ്. പുതിയതും കൂടുതൽ ശക്തവുമായ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് ബ്രാൻഡ് നൽകാൻ ഒരുങ്ങുന്നത്.

ഹെക്‌ടറിന് പുത്തൻ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

SAIC മോട്ടോർ കോർപ്പറേഷന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് ബയോജുൻ, എം‌ജി മോട്ടോർസ്, വുലിംഗ് എന്നിവ. അന്താരാഷ്ട്ര വിപണികളിലെ നിറ സാന്നിധ്യമായ എം‌ജി ഹെക്ടർ, പുതിയ ഷെവർലെ ക്യാപ്റ്റിവ, വുലിംഗ് അൽമാസ് എസ്‌യുവികൾ അടിസ്ഥാനപരമായി ബയോജുൻ 530 എസ്‌യുവിയുടെ റീ-ബാഡ്ജ് പതിപ്പുകളാണ്.

ഹെക്‌ടറിന് പുത്തൻ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

ഈ മോഡലുകളെല്ലാം പ്രവർത്തിക്കുന്നത് ഒരേ 1500 സിസി, 4 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് എന്നതും നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യമാണ്. പുതിയതും കൂടുതൽ ശക്തവുമായ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ബയോജുൻ പുറത്തിറക്കിയതോടെയാണ് എംജി ഹെക്ടറിന് പുത്തൻ എഞ്ചിൻ ലഭിക്കാനുള്ള സാധ്യത തെളിയുന്നത്.

MOST READ: വെല്‍ഫയര്‍, കാമ്രി ഹൈബ്രിഡ് മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ടൊയോട്ട

ഹെക്‌ടറിന് പുത്തൻ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

1,500 മുതൽ 3,000 rpm വരെ 177 bhp കരുത്തും 290 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് കഴിയും. എം‌ജി ഹെക്ടറിലോ ബയോജുൻ 530 എസ്‌യുവികളിലോ ലഭ്യമായതിനേക്കാൾ വളരെ ശക്തമാണ് ഈ യൂണിറ്റ്. അൽമാസിന് നിലവിലുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 147 bhp പവറും 250 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

ഹെക്‌ടറിന് പുത്തൻ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

അതേസമയം ഈ യൂണിറ്റ് ഹെക്‌ടർ എസ്‌യുവിയിൽ 141 bhp കരുത്തും 250 Nm torque എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഹെക്ടറിന്റെ 1500 സിസി യൂണിറ്റിലെ മൾട്ടി-പോയിന്റ് ഇഞ്ചക്ഷനുപകരം നേരിട്ടുള്ള ഇഞ്ചക്ഷൻ സാങ്കേതികവിദ്യ ആയിരിക്കും ഉപയോഗിക്കുക.

MOST READ: മിനി കൂപ്പർ മോഡൽ ടെയിൽലാമ്പുകളിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

ഹെക്‌ടറിന് പുത്തൻ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

ഏകദേശം 30 bhp കൂടുതൽ പവറും 40 Nm ഉയർന്ന ടോർഖും ഇത് വാഗ്ദാനം ചെയ്യുന്നു. ഈ എഞ്ചിൻ ആദ്യം ഏഴ് സീറ്റർ ഇടത്തരം ക്രോസ്ഓവറായ പുതിയ ബയോജുൻ RS-7 പവർ ചെയ്യും. നിലവിലെ 1.5 ലിറ്റർ എഞ്ചിൻ നിലവിലെ എഞ്ചിനിൽ ലഭ്യമായ അതേ ഹണിവെൽ സോഴ്‌സ്ഡ് ടർബോചാർജറാണ് ഉപയോഗിക്കുന്നത്.

ഹെക്‌ടറിന് പുത്തൻ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

പുതിയ എഞ്ചിൻ എട്ട് സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് ജോടിയാക്കും. ഇന്ത്യൻ പതിപ്പ് മോഡൽ 1.5 ലിറ്റർ യൂണിറ്റ് എഞ്ചിൻ 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സും ഉപയോഗിക്കുന്നു.

MOST READ: വോൾവോയുടെ പൂർണ്ണ ഇലക്ട്രിക് എസ്‌യുവി XC40 റീചാർജ് ഇന്ത്യയിലേക്കും

ഹെക്‌ടറിന് പുത്തൻ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

എം‌ജി ഹെക്ടർ പെട്രോൾ നിലവിൽ അതിന്റെ വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ ഇന്ധനക്ഷമതയുള്ള മോഡലാണ്. കൂടുതൽ ശക്തമായ എഞ്ചിൻ ഉപയോഗിച്ചാൽ ഇന്ധനക്ഷമതയുടെ ഇനിയും കുറയാനിടയുണ്ട്. എന്നിരുന്നാലും എസ്‌യുവിക്ക് ശരിയായ മൈലേജ് നിലനിർത്താൻ സിവിടി ഗിയർബോക്സ് എം‌ജിയെ സഹായിച്ചേക്കും.

ഹെക്‌ടറിന് പുത്തൻ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

പുതിയ എഞ്ചിൻ എം‌ജി ഹെക്ടർ അഞ്ച് സീറ്റർ എസ്‌യുവിയെ ശക്തിപ്പെടുത്താൻ സാധ്യതയില്ലെന്ന് വിശ്വസിക്കുന്നത്. എന്നിരുന്നാലും, ഏഴ് സീറ്റർ ഹെക്ടർ പ്ലസിന് ഭാവിയിൽ ഈ എഞ്ചിൻ ലഭിക്കും. ഇതേക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനംങ്ങളൊന്നും നടത്തിയിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector To Get New Turbo Petrol Engine From Baojun. Read in Malayalam
Story first published: Saturday, June 6, 2020, 11:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X