ഗ്ലോസ്റ്റർ ഉപഭോക്താക്കൾക്കായി വ്യക്തിഗത ആഫ്റ്റർസെയിൽ പാക്കേജുകൾ അവതരിപ്പിച്ച് എംജി

ഏറ്റവും പുതിയ പ്രീമിയം ഫുൾ-സൈസ് എസ്‌യുവിയായ ഗ്ലോസ്റ്റർ വിപണിയിൽ എത്തുന്നതിനു മുന്നോടിയായി ഉപഭോക്താക്കൾക്കായി വ്യക്തിഗത ആഫ്റ്റർസെയിൽ പാക്കേജുകൾ അവതരിപ്പിച്ച് എംജി മോട്ടോർസ്.

ഗ്ലോസ്റ്റർ ഉപഭോക്താക്കൾക്കായി വ്യക്തിഗത ആഫ്റ്റർസെയിൽ പാക്കേജുകൾ അവതരിപ്പിച്ച് എംജി

'മൈ എം‌ജി ഷീൽഡ്' ഗ്ലോസ്റ്റർ ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം അവരുടെ ഉടമസ്ഥാവകാശ പാക്കേജ് ഇച്ഛാനുസൃതമാക്കാൻ സഹായിക്കും. വാറന്റി, റോഡ് സൈഡ് അസിസ്റ്റൻസ്, മെയിന്റനൻസ്, ആക്സസറികൾ എന്നിവ ഉൾപ്പെടെ 200 ലധികം ആഫ്റ്റർസെയിൽ സേവന ഓപ്ഷനുകളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

ഗ്ലോസ്റ്റർ ഉപഭോക്താക്കൾക്കായി വ്യക്തിഗത ആഫ്റ്റർസെയിൽ പാക്കേജുകൾ അവതരിപ്പിച്ച് എംജി

ഗ്ലോസ്റ്റർ ഒരു സ്റ്റാൻഡേർഡ് 3 + 3 + 3 പാക്കേജുമായി വരും. ഇതിൽ മൂന്ന് വർഷത്തെ അല്ലെങ്കിൽ 1,00,000 കിലോമീറ്റർ വാറന്റി, മൂന്ന് വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ്, ലേബർ-ഫ്രീ പിരിയോഡിക് സർവീസുകൾ എന്നിവ ഉൾപ്പെടുന്നു.

MOST READ: 2020 ഒക്ടോബറിലും മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി റെനോ

ഗ്ലോസ്റ്റർ ഉപഭോക്താക്കൾക്കായി വ്യക്തിഗത ആഫ്റ്റർസെയിൽ പാക്കേജുകൾ അവതരിപ്പിച്ച് എംജി

കൂടാതെ ഉപഭോക്താക്കൾക്ക് അഞ്ച് വർഷത്തെ അല്ലെങ്കിൽ പരിധിയില്ലാത്ത കിലോമീറ്റർ വാറന്റിയും തെരഞ്ഞെടുക്കാം. ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യമനുസരിച്ച് പാക്കേജ് ഇച്ഛാനുസൃതമാക്കാൻ 50,000 ക്രെഡിറ്റ് തുകയും മൈ എം‌ജി ഷീൽഡിൽ ലഭിക്കും.

ഗ്ലോസ്റ്റർ ഉപഭോക്താക്കൾക്കായി വ്യക്തിഗത ആഫ്റ്റർസെയിൽ പാക്കേജുകൾ അവതരിപ്പിച്ച് എംജി

ചൈനയിൽ വിൽക്കുന്ന മാക്‌സസ് D90 എസ്‌യുവിയുടെ പുനർനിർമിച്ച പതിപ്പാണ് എം‌ജി ഗ്ലോസ്റ്റർ. ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ തുടങ്ങിയ വമ്പൻമാരുമായാണ് വാഹനം മാറ്റുരയ്ക്കുന്നത്. എം‌ജിയുടെ മുൻ‌നിര മോഡൽ മാത്രമല്ല ഇന്ത്യയിലെ ആദ്യത്തെ ഓട്ടോണമസ് ലെവൽ 1 പ്രീമിയം എസ്‌യുവി കൂടിയാണ് ഗ്ലോസ്റ്റർ.

MOST READ: പ്രതിമാസ വിൽപ്പനയിൽ 5,000 കടന്ന് ടാറ്റ ആൾട്രോസ്

ഗ്ലോസ്റ്റർ ഉപഭോക്താക്കൾക്കായി വ്യക്തിഗത ആഫ്റ്റർസെയിൽ പാക്കേജുകൾ അവതരിപ്പിച്ച് എംജി

നിലവിലെ എല്ലാ എതിരാളികളേക്കാളും വലിപ്പമേറിയ എസ്‌യുവിയാണിത് എന്നതും ശ്രദ്ധേയമാണ്. 4985 മില്ലീമീറ്റർ നീളവും 1926 മില്ലീമീറ്റർ വീതിയും 1867 മില്ലീമീറ്റർ ഉയരവും 2950 മില്ലിമീറ്റർ വീൽബേസുമാണ് കമ്പനി നൽകിയിരിക്കുന്നത്.

ഗ്ലോസ്റ്റർ ഉപഭോക്താക്കൾക്കായി വ്യക്തിഗത ആഫ്റ്റർസെയിൽ പാക്കേജുകൾ അവതരിപ്പിച്ച് എംജി

മൂന്ന് സ്ലേറ്റ് ഒക്ടാകോർ ക്രോം ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലാമ്പുകൾ, സി ആകൃതിയിലുള്ള ഫോഗ് ലാമ്പുകൾ, സ്‌കിഡ് പ്ലേറ്റുകൾ, ഡയമണ്ട് കട്ട് മൾട്ടിസ്‌പോക്ക് അലോയ് വീലുകൾ എന്നിവ ഗ്ലോസ്റ്ററിന് സവിശേഷമായ ലുക്കാണ് നൽകുന്നത്.

MOST READ: വിപണിയില്‍ എത്തിയ ആദ്യ ദിനം തന്നെ മഹീന്ദ്ര ഥാറിനെ പരിഷ്‌കരിച്ചു; വീഡിയോ

ഗ്ലോസ്റ്റർ ഉപഭോക്താക്കൾക്കായി വ്യക്തിഗത ആഫ്റ്റർസെയിൽ പാക്കേജുകൾ അവതരിപ്പിച്ച് എംജി

അകത്തളത്തിലേക്ക് നോക്കിയാൽ ഗ്ലോസ്റ്റർ ആഢംബരത്തിലും സുഖസൗകര്യങ്ങളിലും അങ്ങേയറ്റം മികച്ചതാണ്. ലെതർ അപ്ഹോൾസ്റ്ററിയും ഡാഷ്‌ബോർഡിലും ഡോർ പാനലുകളിലും ലെതർ ലേയറിംഗും ഇതിലുണ്ടാകും. ഇരിപ്പിടത്തെ സംബന്ധിച്ചിടത്തോളം ഉപഭോക്താക്കൾക്ക് മധ്യ വരി ക്യാപ്റ്റൻ സീറ്റുകളുള്ള 2 + 2 + 2 അല്ലെങ്കിൽ 60:40 സ്പ്ലിറ്റ് രണ്ടാം നിരയുള്ള 2 + 3 + 2 കോൺഫിഗറേഷൻ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും.

ഗ്ലോസ്റ്റർ ഉപഭോക്താക്കൾക്കായി വ്യക്തിഗത ആഫ്റ്റർസെയിൽ പാക്കേജുകൾ അവതരിപ്പിച്ച് എംജി

എംജി ഗ്ലോസ്റ്റർ ഒരു ഡീസൽ എഞ്ചിൻ ഓപ്ഷൻ മാത്രമാണ് ഇന്ത്യയിൽ നൽകുന്നത്. 2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ യൂണിറ്റിന് 4000 rpm-ൽ പരമാവധി 218 bhp കരുത്തും 1500-2400 rpm-ൽ 480 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Introduced Aftersales Packages For Gloster Premium SUV. Read in Malayalam
Story first published: Monday, October 5, 2020, 16:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X